image

13 Jan 2024 8:07 AM GMT

IPO

മാക്‌സ്‌പോഷർ ഐപിഒ ജനുവരി 15-ന് ആരംഭിക്കും; പ്രൈസ് ബാൻഡ് 31-33 രൂപ

MyFin Desk

maxposher ipo on january 15
X

Summary

  • ഇഷ്യൂ ജനുവരി 17-ന് അവസാനിക്കും
  • കുറഞ്ഞത് 4000 ഓഹരികൾക്കായി അപേക്ഷിക്കണം
  • വിവിധ പ്ലാറ്റ്‌ഫോമുകളിൽ കമ്പനി മീഡിയ, വിനോദ സേവനങ്ങൾ നൽകുന്നു


വിവിധ പ്ലാറ്റ്‌ഫോമുകളിലുടനീളം പഴ്സണലൈസ്ഡ് മീഡിയ, വിനോദ സേവനങ്ങൾ നൽകുന്ന എസ്എംഇ സ്ഥപനമായ മാക്‌സ്‌പോഷർ ഐപിഒ ജനുവരി 15-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 61.4 ലക്ഷം ഓഹരികൾ നൽകി 20.26 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 31-33 രൂപയാണ്. കുറഞ്ഞത് 4000 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 132,000 രൂപയാണ്.

ഇഷ്യൂ ജനുവരി 17-ന് അവസാനിക്കും. ഓഹരികളുട അലോട്ട്മെന്റ് 18ന് പൂർത്തിയാവും. ജനുവരി 22 ന് ഓഹരികൾ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ), യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (ഇഎഎസ്എ), എന്നിവയിൽ നിന്ന് വയർലെസ് സ്ട്രീമിംഗ് സെർവറിനും (എയറോഹബ്) പേറ്റന്റഡ് ഇൻവിസിയോ ട്രേ ടേബിളിനും വിവിധ സർട്ടിഫിക്കേഷനുകൾ ലഭിക്കുന്നതിന് വേണ്ടിയുള്ള ചെലവുകളുടെ ഫണ്ടിംഗ്, പ്രവർത്തന മൂലധന ആവശ്യകതകൾ, കടം തിരിച്ചടവ്, മറ്റു കോർപ്പറേറ്റ് അവശങ്ങൾ എന്നിവക്കായി ഇഷ്യൂ തുക ഉപയോഗിക്കും.

പ്രകാശ് ജോഹാരിയും ശ്വേത ജോഹാരിയുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

2006 ഓഗസ്റ്റ് 17-ന് സ്ഥാപിതമായ മാക്‌സ്‌പോഷർ ലിമിറ്റഡ് വിവിധ പ്ലാറ്റ്‌ഫോമുകളിലുടനീളം മീഡിയ, വിനോദ സേവനങ്ങൾ നൽകുന്ന കമ്പനിയാണ്. ഇൻഫ്ലൈറ്റ് എന്റർടൈൻമെന്റ്, കണ്ടന്റ് മാർക്കറ്റിംഗ്, ടെക്നോളജി, അഡ്വർടൈസിംഗ് എന്നിവയിൽ കമ്പനി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.

മുംബൈയിലാണ് കമ്പനിയുടെ ലാബ് സ്ഥിതി ചെയുന്നത്. എഡിറ്റിംഗ്, മെറ്റാഡാറ്റ സൃഷ്‌ടിക്കൽ, ഡ്യൂപ്ലിക്കേഷൻ, ഓഡിയോ മെച്ചപ്പെടുത്തൽ, എൻകോഡിംഗ്/ട്രാൻസ്‌കോഡിംഗ്, പോസ്റ്റ്-പ്രൊഡക്ഷൻ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇവിടെ നിന്നാണ് നൽകുന്നത്.

നാല് പ്രധാന സേവനങ്ങളാണ് കമ്പനി നിലവിൽ നൽകുന്നത്. ഇൻഫ്ലൈറ്റ് വിനോദം, കോൺടെന്റ് വിപണനം, സാങ്കേതികവിദ്യ, പരസ്യം ചെയ്യൽ.

കമ്പനിക്ക് ഇന്ത്യയിലുടനീളം വിപുലമായ വിൽപ്പന ശൃംഖലയുണ്ട്, കൂടാതെ ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിൽ ഓഫീസുകളും സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്ത്, പ്രത്യേകിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും മിഡിൽ ഈസ്റ്റിലും കമ്പനി വിജയകരമായി പ്രോജക്ടുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഈ പദ്ധതികളിൽ ഗൾഫ് എയർ (കിംഗ്ഡം ഓഫ് ബഹ്റൈൻ), എയർ അറേബ്യ (ഷാർജ), വിഎഫ്എസ് (യുഎഇ), ജസീറ എയർവേസ് (കുവൈത്ത്), എന്നിവ ഉൾപ്പെടുന്നു.

ജിവൈആർ ക്യാപിറ്റൽ അഡ്വൈസേഴ്‌സാണ് ഐപിഒയുടെ ലീഡ് മാനേജർ, ബിഗ്‌ഷെയർ സർവീസസാണ് ഇഷ്യുവിന്റെ രജിസ്ട്രാർ.