image

11 Nov 2023 9:04 AM GMT

IPO

ദീപാവലിക്കു ശേഷവും വെടിക്കെട്ട്;ഒരുങ്ങുന്നത് വമ്പന്‍ ഐപിഒകള്‍

MyFin Desk

Even after Diwali, there are massive IPOs
X

Summary

ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ ടെക്‌നോളജീസ് ഐപിഒ ആരംഭിക്കുന്നത് നവംബര്‍ 21-നായിരിക്കുമെന്നാണു സൂചന


ദീപാവലിക്കു ശേഷവും വിപണിയില്‍ ഒരുങ്ങുന്നത് വമ്പന്‍ ഐപിഒകളാണ്.

ടാറ്റ ടെക്‌നോളജീസ്,

ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ്,

ഇന്ത്യന്‍ റിന്യുവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി,

ഗന്ധാര്‍ ഓയില്‍ റിഫൈനറി ഇന്ത്യ,

ഫ്‌ളെയര്‍ റൈറ്റിംഗ് ഇന്‍ഡസ്ട്രീസ്,

അലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്‍ഡ് ഡിസ്റ്റിലേഴ്‌സ്,

മുക്ക പ്രോട്ടീന്‍സ് തുടങ്ങിയ കമ്പനികളാണ് ഐപിഒയുമായി വരുന്നത്.

ടാറ്റ ടെക്‌നോളജീസ്

ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ ടെക്‌നോളജീസ് ഐപിഒ ആരംഭിക്കുന്നത് നവംബര്‍ 21-നായിരിക്കുമെന്നാണു സൂചന.

പ്രൊഡക്റ്റ് എന്‍ജിനീയറിംഗ് ആന്‍ഡ് ഡിജിറ്റല്‍ സര്‍വീസസ് കമ്പനിയാണിത്.

ഈ വര്‍ഷത്തെ തന്നെ വലിയ ഐപിഒകളില്‍ ഒന്നായിരിക്കും ടാറ്റ ടെക്‌നോളജീസിന്റേതെന്നാണു വിദഗ്ധര്‍ പറയുന്നത്.

ടിസിഎസ് ഐപിഒ 2004 ജുലൈയില്‍ നടന്നതിനു ശേഷം ടാറ്റാ ഗ്രൂപ്പില്‍ നിന്നും 19 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇത് ആദ്യമായിട്ടാണ് ഒരു ഐപിഒ നടക്കാന്‍ പോകുന്നത്.

ടാറ്റ ടെക്‌നോളജീസിന് ഐപിഒ നടത്താനുള്ള അനുമതി ഇതിനോടകം സെബി (സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നല്‍കി കഴിഞ്ഞു.

95,708,984 ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) ആയിരിക്കും ഐപിഒ എന്നു റിപ്പോര്‍ട്ടുണ്ട്.

350-375 ദശലക്ഷം ഡോളറിന്റേതായിരിക്കും ഐപിഒ എന്നാണു സൂചന.

ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ്

ഗോള്‍ഡ് ലോണ്‍, ഹൗസിംഗ് ലോണ്‍ തുടങ്ങിയ ബിസിനസ്സിലേര്‍പ്പെട്ടിരിക്കുന്ന എന്‍ബിഎഫ്‌സിയാണ് ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ്.

നവംബര്‍ 22 ന് ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഐപിഒ ആരംഭിക്കും. നവംബര്‍ 24ന് അവസാനിക്കും.

ഏകദേശം 1100 കോടി രൂപയാണു ഐപിഒയിലൂടെ സമാഹരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ആങ്കര്‍ ഇന്‍വെസ്റ്റേഴ്‌സിനുള്ള ഐപിഒ നവംബര്‍ 21ന് നടക്കും.

ഐപിഒയുടെ പ്രൈസ് ബാന്‍ഡ് ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഗന്ധാര്‍ ഓയില്‍ റിഫൈനറി ഇന്ത്യ

ഗന്ധാര്‍ ഓയില്‍ റിഫൈനറി ഇന്ത്യയുടെ ഐപിഒ നവംബര്‍ 21ന് ആരംഭിക്കും. 23ന് അവസാനിക്കും. 500 കോടി രൂപയുടേതായിരിക്കും ഐപിഒ എന്നു സൂചന.

ഇന്ത്യന്‍ റിന്യുവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി

ഇന്ത്യന്‍ റിന്യുവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി ഒരു പൊതുമേഖലാ സ്ഥാപനമാണ്.

2022 മേയ് മാസത്തിലെ എല്‍ഐസിയുടെ ഐപിഒയ്ക്കു ശേഷം ആദ്യമായിട്ടാണ് ഒരു പൊതുമേഖലാ സ്ഥാപനം ഐപിഒയ്ക്ക് ഇറങ്ങുന്നത്.

മുക്ക പ്രോട്ടീന്‍സ്

മംഗലാപുരം ആസ്ഥാനമായ കമ്പനിയാണ് മുക്ക പ്രോട്ടീന്‍സ്. ഫിഷ് ഓയില്‍, ഫിഷ് മീല്‍, ഫിഷ് സൊല്യുബിള്‍ പേസ്റ്റ്, പൗള്‍ട്രി ഫീഡ്, പെറ്റ് ഫുഡ് തുടങ്ങിയവയുടെ ഉല്‍പ്പാദനമാണു കമ്പനിക്കുള്ളത്.

175-200 കോടി രൂപയുടേതായിരിക്കും ഐപിഒ എന്നാണു സൂചന.

ഫ്‌ളെയര്‍ റൈറ്റിംഗ് ഇന്‍ഡസ്ട്രീസ്

745 കോടി രൂപയുടെ ഐപിഒ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കണ്‍സ്യുമര്‍വെയര്‍, റൈറ്റിംഗ് ഇന്‍സ്ട്രുമെന്റ് എന്നിവയാണ് കമ്പനിയുടെ പ്രവര്‍ത്തന മേഖല.