image

29 Sep 2023 7:21 AM GMT

IPO

കർണിക ഇൻഡ്. ഐപിഒ ഒക്ടോ. 5 വരെ

MyFin Desk

karnika industries ipo oct up to 5
X

Summary

  • മാസ്റ്റർ കോംപോണന്റ്സ് അരങ്ങേറ്റം കുറിച്ചു


കർണിക ഇൻഡസ്ട്രീസ് ഐപിഒ ആരംഭിച്ചു. ഇഷ്യൂ ഒക്ടോബർ 5-ന് അവസാനിക്കും. പത്തു രൂപ മുഖവിലയുള്ള 32.99 ലക്ഷം ഓഹരികളുടെ പുതിയ ഇഷ്യൂവാണിത്. ഓഹരിയൊന്നിന് 76 രൂപയാണ് വില. ഇഷ്യുവഴി 25 കോടി രൂപ സമാഹരിക്കും.

ഓഹരികളുടെ അലോട്ട്‌മെന്റ് ഒക്ടോബർ 10-ന് പൂർത്തീകരിക്കും. എൻഎസ്ഇ എമെർജിൽ ഒക്ടോബർ 13-ന് ലിസ്‌റ്റ് ചെയ്യും. പ്രവർത്തന മൂലധനം, മറ്റ് പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ, ഇഷ്യൂ ചെലവുകൾ തുടങ്ങിയവയ്ക്കാണ് ഇഷ്യു തുക ഉപയോഗിക്കുക.

2017-ൽ സ്ഥാപിതമായ കർണിക ഇൻഡസ്ട്രീസ് ലിമിറ്റഡ് ( പഴയ പേര് കർണി ഇന്റർനാഷണൽ) വസ്ത്രനിർമാണം, കയറ്റുമതി എന്നിവയില്‍ ഏര്ർപ്പെട്ടിരിക്കുന്നു. ഷോർട്ട്സ്, ജോഗറുകൾ, കാപ്രി, ടീസ്, റോമ്പറുകൾ, സ്ലീപ്പ് സ്യൂട്ടുകൾ, പൈജാമകൾ, ശൈത്യകാല വസ്ത്രങ്ങൾ, കുട്ടികള്‍ക്കുള്ള വസ്ത്രങ്ങൾ തുടങ്ങിയ നിർമ്മിക്കുന്നു. രൂപകല്പന ചെയ്യുന്നതിനും സാമ്പിൾ തയ്യാറാക്കുന്നതിനും ഗുണനിലവാര പരിശോധനയ്ക്കുമായി കമ്പനിക്ക് നിർമ്മാണ യൂണിറ്റുകൾ ഉണ്ട്.

കർണ്ണിക ബ്രാൻഡിന് കീഴിലും കർണ്ണിക കെയർ, കർണ്ണിക കൂൾ, കർണ്ണിക ക്യൂബ്, കർണ്ണിക ലൈഫ്, കർണ്ണിക കീ, കർണ്ണിക ക്ലബ് എന്നീ ഉപവിഭാഗങ്ങളിലും കമ്പനി ഉൽപ്പന്നങ്ങൾ വിൽക്കുന്നു.

ബീ ലൈൻ കാപിറ്റൽ അഡ്വൈസോഴ്‌സാണ് ഇഷ്യൂവിന്റെ ലീഡ് മാനേജർ, സ്കൈലൈൻ ഫിനാൻഷ്യൽ സെർവിസ്സ് ആണ് രജിസ്ട്രാർ.

മാസ്റ്റർ കോംപോണന്റ്സ് അരങ്ങേറ്റം

എൻഎസ്ഇ എമെർജിൽ മാസ്റ്റർ കോംപോണന്റ്സ് ഓഹരികൾ ഇഷ്യു വിലയായ 140 രൂപയില്‍ നന്നു കാര്യമായ വ്യത്യാസമില്ലാതെ ലിസ്റ്റ് ചെയ്തു. ലിസ്റ്റിംഗ് വില 140.40 രൂപയിലായിരുന്നു.