image

8 Jan 2024 12:11 PM GMT

IPO

പുതുവർഷത്തിലെ ആദ്യ ഐപിഒ-യുമായി ജ്യോതി സിഎൻസി

MyFin Desk

jyoti cnc with first ipo of new year
X

Summary

  • ഇഷ്യൂവിലൂടെ കമ്പനി 1000 കോടി സ്വരൂപിക്കും
  • പ്രൈസ് ബാൻഡ് 315-331 രൂപ
  • ഒരു ലോട്ടിൽ 45 ഓഹരികൾ


കമ്പ്യൂട്ടർ നുമേറിക്കൽ കണ്ട്രോൾ (സിഎൻസി) മെഷിൻസ് നിർമാതാക്കളായ ജ്യോതി സിഎൻസി ഓട്ടോമേഷൻ ഐപിഒ ജനുവരി 9-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 3.02 കോടി ഓഹരികൾ നൽകി 1000 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇഷ്യൂവിനെ കുറിച്ച്:

ഇഷ്യൂ ജനുവരി 11-ന് അവസാനിക്കും.ഓഹരികളുടെ അലോട്ട്‌മെന്റ് 12-ന് പൂർത്തിയാതാവും. ജനുവരി 16-ന് ഓഹരികൾ എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.

രണ്ട് രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 315-331 രൂപയാണ്. കുറഞ്ഞത് 45 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,895 രൂപയാണ്. എസ്എൻഐഐയുടെ ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 14 (630 ഓഹരികൾ ), 208,530 രൂപ. ബിഎൻഐഐക്ക് 68 ലോട്ടുകളാണ് (3,060 ഓഹരികൾ), 1,012,860 രൂപ.

ഇഷ്യൂ തുക കടം തിരിച്ചടവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.

പരാക്രംസിൻഹ് ഘൻശ്യാംസിൻഹ് ജഡേജ, സഹദേവ്സിങ് ലാലുഭ ജഡേജ, വിക്രംസിൻഹ് രഘുവീർസിൻഹ് റാണ, ജ്യോതി ഇന്റർനാഷണൽ എൽഎൽപി എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

ഇക്വിറസ് ക്യാപിറ്റൽ പ്രൈവറ്റ്, ഐസിഐസിഐ സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർ. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിന്റെ രജിസ്ട്രാർ.

കമ്പനിയെ കുറിച്ച്:

1991 ജനുവരിയിൽ സ്ഥാപിതമായ ജ്യോതി സിഎൻസി ഓട്ടോമേഷൻ ലിമിറ്റഡ് സിഎൻസി മെഷീനുകളുടെ നിർമാതാക്കളും വിതരണക്കാരനുമാണ്. ഇന്ത്യ ആസ്ഥാനമായുള്ള കമ്പനി സിഎൻസി മെഷീനുകൾ നിർമ്മിക്കുന്നതിലും വിതരണം ചെയ്യുന്നതിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.

സിഎൻസി ടേണിംഗ് സെന്റർ, സിഎൻസി ടേണിംഗ്-മില്ലിംഗ് സെന്റർ, സിഎൻസി വെർട്ടിക്കൽ മെഷീനിംഗ് സെന്റർ (VMCs), സിഎൻസി ഹോറിസോണ്ടൽ മെഷീനിംഗ് സെന്റർ (HMCs), 3-ആക്സിസ് സിഎൻസി മെഷീനിംഗ് സെന്റർ, 5-ആക്സിസ് സിഎൻസി മെഷീനിംഗ് സെന്റർ, മൾട്ടി ടാസ്കിങ് മെഷിൻസ് എന്നിവയാണ് കമ്പനിയുടെ നിർമാണ പട്ടികയിൽ ഉൾപ്പെടുന്ന.

കമ്പനിയുടെ ഉപഭോക്താക്കളിൽ ഇന്ത്യൻ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ ഉൾപ്പെടെ ഐഎസ്ആർഒ, ബ്രഹ്മോസ് എയ്‌റോസ്‌പേസ് തിരുവനന്തപുരം, ടർക്കിഷ് എയ്‌റോസ്‌പേസ്, യൂണിപാർട്ട്‌സ് ഇന്ത്യ, ടാറ്റ അഡ്വാൻസ് സിസ്റ്റം, ടാറ്റ സിക്കോർസ്‌കി എയ്‌റോസ്‌പേസ്, ഭാരത് ഫോർജ്, ശക്തി പമ്പ്സ് (ഇന്ത്യ), ശ്രീറാം എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ്, റോളക്‌സ് റിംഗ്‌സ്, ബോഷ് ലിമിറ്റഡ്, ഹാവെ ഹൈഡ്രോളിക്‌സ്, ഫെസ്റ്റോ ഇന്ത്യ, എൽജി റബ്ബർ, നാഷണൽ ഫിറ്റിംഗ്‌സ് എന്നിവർ ഉൾപ്പെടുന്നുണ്ട്.

44 സീരീസുകളിലായി 200 തരത്തിലുള്ള വ്യത്യസ്ത സിഎൻസി മെഷീനുകളുടെ വിപുലമായ ശ്രേണി കമ്പനിക്കുണ്ട്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ, ഇന്ത്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യയുടെ ചില ഭാഗങ്ങൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള 3,000-ലധികം ഉപഭോക്താക്കൾക്ക് 7,200-ലധികം മെഷീനുകൾ കമ്പനി വിതരണം ചെയ്തിട്ടുണ്ട്.

2004 ഏപ്രിൽ 1 മുതലുള്ള കണക്കനുസരിച്ച് ജ്യോതി സിഎൻസി ലോകമെമ്പാടുമുള്ള ഉപഭോക്ത കമ്പനികൾക്കായി 30,000 സിഎൻസി മെഷീനുകൾ വിതരണം ചെയ്തിട്ടുണ്ട്.

ഹ്യൂറോണിന്റെ ഡീലർ നെറ്റ്‌വർക്കിലൂടെ കമ്പനി ലോകമെമ്പാടും അതിന്റെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നു. റൊമാനിയ, ഫ്രാൻസ്, പോളണ്ട്, ബെൽജിയം, ഇറ്റലി, യുകെ എന്നിവിടങ്ങളിൽ 29 വിൽപ്പന, സേവന കേന്ദ്രങ്ങളുണ്ട്.

കമ്പനിക്ക് മൂന്ന് നിർമ്മാണ യൂണിറ്റുകളാണുള്ളത്. അവയിൽ രണ്ടെണ്ണം ഗുജറാത്തിലെ രാജ്‌കോട്ടിലും മറ്റൊന്ന് ഫ്രാൻസിലെ സ്ട്രാസ്‌ബർഗിലും സ്ഥിതിചെയ്യുന്നു. ഫ്രാൻസിലെ യൂനിറ്റിന് മുഴുവൻ ഉത്പന്നങ്ങളുടെയും രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങളുണ്ട്.