image

7 Feb 2024 8:57 AM GMT

IPO

ജന എസ്എഫ്ബിയുടെ ഐപിഒ ഫെബ്രുവരി 9-ന് അവസാനിക്കും

MyFin Desk

jana sfb ipo will close on february 9
X

Summary

  • ഇഷ്യൂ വഴി 570 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം
  • പ്രൈസ് ബാൻഡ് 393-414 രൂപ
  • ഒരു ലോട്ടിൽ 34 ഓഹരികൾ


ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ജന എസ്എഫ്ബിയുടെ ഐപിഒ ഫെബ്രുവരി 9-ന് അവസാനിക്കും. ഇഷ്യൂ വഴി 1.37 കോടി ഓഹരികളുടെ വില്പനയിലൂടെ 570 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇതിൽ 462 കോടി രൂപയുടെ പുതിയ ഇഷ്യൂവും 108 കോടി രൂപയുടെ ഓഫർ ഫോർ സയിലും ഉൾപ്പെടുന്നു.

ഓഹരികളുടെ അലോട്ട്‌മെൻ്റ് ഫെബ്രുവരി 12-ന് പൂർത്തിയാവും. ഓഹരികൾ എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ഫെബ്രുവരി 14-ന് ലിസ്റ്റ് ചെയ്യും.

പത്തുരൂപ മുഖവിലയുള്ള ഓഹരികളുടെ പ്രൈസ് ബാൻഡ് 393-414 രൂപയാണ്. കുറഞ്ഞത് 36 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,904 രൂപയാണ്. എസ്എൻഐഐയുടെ ഏറ്റവും കുറഞ്ഞ ലോട്ട് 14 (504 ഓഹരികൾ) തുക 208,656 രൂപയാണ്. ബിഎൻഐഐക്ക് 68 ലോട്ടുകളാണ് (2,448 ഓഹരികൾ) തുക 1,013,472 രൂപ.

ജന ക്യാപിറ്റൽ ലിമിറ്റഡും ജന ഹോൾഡിംഗ്സ് ലിമിറ്റഡുമാണ് കമ്പനിയുടെ പ്രമോട്ടർമാർ.

ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക ബാങ്കിൻ്റെ ഭാവി മൂലധന ആവശ്യങ്ങൾ, ഇഷ്യൂ ചിലവ് എന്നിവയ്ക്കായി ഉപയോഗിക്കും.

കമ്പനിയെ കുറിച്ച്

2006ൽ സ്ഥാപിതമായ ജന സ്മോൾ ഫിനാൻസ് ബാങ്ക് പ്രധാനമായി എംഎസ്എംഇ വായ്പകൾ, ഭവനവായ്പകൾ, എൻബിഎഫ്സിക്കുള്ള ടേം ലോണുകൾ, സ്ഥിരനിക്ഷേപങ്ങൾക്കെതിരായ വായ്പകൾ, ഇരുചക്രവാഹന വായ്പകൾ, സ്വർണ്ണ വായ്പകൾ എന്നിവ നൽകുന്ന ഒരു നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനിയാണ്.

റീട്ടെയിൽ, കോർപ്പറേറ്റ് ക്ലയൻ്റുകൾക്കായി മൊബൈൽ, ഇൻ്റർനെറ്റ് ബാങ്കിംഗ് പോലുള്ള ഡിജിറ്റൽ ഉൽപ്പന്നങ്ങളും സേവനങ്ങളും കമ്പനി നൽകുന്നുണ്ട്. 2021 മാർച്ച് 31 നും 2023 മാർച്ച് 31 നും ഇടയിലുള്ള ബാങ്കിൻ്റെ മൊത്തം സുരക്ഷിതമായ അഡ്വാൻസുകൾ 50,760.00 ദശലക്ഷം രൂപയിൽ നിന്ന് 99,047.54 ദശലക്ഷം രൂപയായി വർദ്ധിച്ചു, ഇത് 39.69 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് (സിഎജിആർ) പ്രതിനിധീകരിക്കുന്നു.

കമ്പനിക്ക് 22 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 754 ബാങ്കിംഗ് ബ്രാഞ്ചുകളുണ്ട്.

ആക്സിസ് ക്യാപിറ്റൽ, ഐസിഐസിഐ സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർമാർ. കെഫിൻ ടെക്നോളജീസ് ലിമിറ്റഡാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.