image

8 Jun 2024 10:22 AM GMT

IPO

ഇക്സിഗോയുടെ ഐപിഒ ജൂൺ 10-ന്; ലക്ഷ്യം 740 കോടി

MyFin Desk

ഇക്സിഗോയുടെ ഐപിഒ ജൂൺ 10-ന്; ലക്ഷ്യം 740 കോടി
X

Summary

  • ജൂൺ 12-ന് ഇഷ്യൂ അവസാനിക്കും
  • പ്രൈസ് ബാൻഡ് 88-93 രൂപ
  • ആങ്കർ ബുക്ക് ഇഷ്യൂവിലൂടെ 333 കോടി രൂപയും കമ്പനി സമാഹരിച്ചു


ഓൺലൈൻ ട്രാവൽ ഏജൻസിയായ ഇക്സിഗോയുടെ ഐപിഒ ജൂൺ പത്തിന് ആരംഭിക്കും.ഇഷ്യൂവിലൂടെ 740 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഇതിൽ 120 കോടി രൂപയുടെ പുതിയ ഇഷ്യൂവും 620 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.

പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 88-93 രൂപയാണ്. കുറഞ്ഞത് 161 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,973 രൂപയാണ്. എസ്എൻഐഐയുടെ ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (2,254 ഓഹരികൾ) തുക 209,622 രൂപ. ബിഎൻഐഐക്ക് ഇത് 67 ലോട്ടുകളാണ് (10,787 ഓഹരികൾ), തുക 1,003,191 രൂപ.

ജൂൺ 12-ന് ഇഷ്യൂ അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 13-ന് പൂർത്തിയാവും. ഓഹരികൾ എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ജൂൺ 18-ന് ലിസ്റ്റ് ചെയ്യും.

ഇഷ്യൂ തുക കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾക്കുള്ള ഫണ്ടിംഗ്, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിലും സാങ്കേതികവിദ്യയിലും നിക്ഷേപം മറ്റു കോർപ്പറേറ്റ് ആവശ്യങ്ങ എന്നിവയ്ക്കായി ഉപയോഗിക്കും.

കമ്പനിയെ കുറിച്ച്

2006-ൽ സ്ഥാപിതമായ ലെ ട്രാവന്യൂസ് ടെക്നോളജീസിന് കീഴിലുള്ള ഓൺലൈൻ ട്രാവൽ പ്ലാറ്ഫോമാണ് ഇക്സിഗോ. ട്രെയിൻ, ഫ്ലൈറ്റ്, ബസ് ടിക്കറ്റുകളും ഹോട്ടലുകളും ഇക്സിഗോയിലൂടെ ബുക്ക് ചെയ്യാം.

കമ്പനി വാഗ്ദാനം ചെയ്യുന്ന വിവിധ പ്ലാറ്റ്‌ഫോമുകളിൽ ഇവ ഉൾപ്പെടുന്നു:

ixigo trains and Confirmtkt app: ഇന്ത്യയിലുടനീളമുള്ള യാത്രയ്‌ക്കായി ലഭ്യമായ ട്രെയിൻ ടിക്കറ്റുകൾ തിരയാനും ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ആപ്പിലൂടെ സാധ്യമാകും.

ixigo-flights mobile app: എയർ ടിക്കറ്റുകൾ, ട്രെയിൻ ടിക്കറ്റുകൾ, ബസുകൾ, ഹോട്ടലുകൾ എന്നിവയുൾപ്പെടെ എല്ലാ യാത്രാ സേവനങ്ങളും തിരയാനും ബുക്ക് ചെയ്യാനും ഉപയോക്താക്കളെ ആപ്പ് അനുവദിക്കുന്നു.

Abhibus app: ആവശ്യമുള്ള റൂട്ടിൽ ബസ് ഷെഡ്യൂളുകൾ പരിശോധിക്കാനും ടിക്കറ്റ് ബുക്ക് ചെയ്യാനും മറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാനും ആപ്പിലൂടെ സാധ്യമാകും. വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഇത് ലഭ്യമാണ്.

2023 സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് പ്രതിമാസം 83 ദശലക്ഷം സജീവ ഉപയോക്താക്കളായാണ് ഓൺലൈൻ പ്ലാറ്റഫോം ആശ്രയിക്കുന്നത്. ഐപിഒയ്ക്ക് മുന്നോടിയായി ആങ്കർ ബുക്ക് ഇഷ്യൂവിലൂടെ 333 കോടി രൂപയും കമ്പനി സമാഹരിച്ചിട്ടുണ്ട്.

ആക്‌സിസ് ക്യാപിറ്റൽ, ഡാം ക്യാപിറ്റൽ അഡ്വൈസേഴ്‌സ്, ജെഎം ഫിനാൻഷ്യൽ എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർമാർ. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.