image

16 Oct 2023 12:46 PM GMT

IPO

550 കോടിയുടെ ഇഷ്യൂവുമായി ഐആർഎം എനർജി

MyFin Desk

550 കോടിയുടെ ഇഷ്യൂവുമായി ഐആർഎം എനർജി
X

Summary

  • ഒക്ടോബർ 18-ന് ആരംഭിക്കുന്ന ഇഷ്യൂ 20-ന് അവസാനിക്കും
  • പ്രൈസ് ബാൻഡ് 480-505 രൂപ
  • ഒക്ടോബർ 31-ന് ഓഹരികൾ ലിസ്റ്റ് ചെയ്യും.


പ്രകൃതിവാതക വിതരണ കമ്പനിയായ ഐആർഎം എനർജി മൂലധനവിപണിയില്‍നിന്ന് 1.08 കോടിയോളം ഓഹരികൾ നൽകി 545.40 കോടി രൂപ സ്വരൂപിക്കും. ഒക്ടോബർ 18-ന് ആരംഭിക്കുന്ന ഇഷ്യൂ 20-ന് അവസാനിക്കും. പത്തു രൂപ മുഖവിലയുള്ള ഇഷ്യൂവിന്റെ പ്രൈസ് ബാൻഡ് 480-505 രൂപയാണ്. കുറഞ്ഞത് 29 ഓഹരികൾക്ക് അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർ കുറഞ്ഞത് 14,645 രൂപയുടെ നിക്ഷേപം നടത്തണം.

ഓഹരികളുടെ അലോട്ട്‌മെന്റ് 27-ന് പൂർത്തിയാവും. ഒക്ടോബർ 31-ന് ഓഹരികൾ എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.

ഡോ. രാജീവ് ഇന്ദ്രവദൻ മോദി, കാഡില ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, ഐആർഎം ട്രസ്റ്റ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

2024-26 സാമ്പത്തിക വർഷങ്ങളില്‍ നാമക്കൽ, തിരുച്ചിറപ്പള്ളി (തമിഴ്നാട്) എന്നിവിടങ്ങളില്‍ സിറ്റി ഗ്യാസ് വിതരണ ശൃംഖല വികസിപ്പിക്കുന്നതിനും, മറ്റു മൂലധന ചെലവ്, കടം തിരിച്ചടവ്, മറ്റു കോർപ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഇഷ്യൂ തുക ഉപയോഗിക്കും.

2015-ൽ സ്ഥാപിതമായ കമ്പനി ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലും പഞ്ചാബിലെ ഫത്തേഗഡ് സാഹിബിലും കേന്ദ്രഭരണ പ്രദേശമായ ദാമൻ ആൻഡ് ദിയുവിലെ ദിയു ആൻഡ് ഗിർ-സോംനാഥ് എന്നിവിടങ്ങളിലും വാതകവിതരണം നടത്തുന്നു. കമ്പനിയുടെ കീഴിൽ 48172 ഗാർഹിക ക്ലയന്റുകളും 179 വ്യാവസായിക യൂണിറ്റുകളും 248 വാണിജ്യ ഇടപാടുകാരുമുണ്ട്. 2022 സെപ്റ്റംബർ വരെ കമ്പനി 216 സിഎൻജി ഗ്യാസ് സ്റ്റേഷനുകള്‍ പ്രവർത്തിപ്പിക്കുന്നു.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ പെട്രോളിയം ഇൻഡസ്ട്രീസിന്റെ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ-ഗ്രോയിംഗ് കമ്പനി ഓഫ് ദി ഇയർ 2020 അവാർഡ്

എച്ച്ഡിഎഫ്സി ബാങ്ക്, ബോബ് കാപ്പിറ്റൽ മാർക്കറ്റ്സ് എന്നിവരാണ് ലീഡ് മാനേജർമാർ. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിന്റെ രജിസ്ട്രാർ.