image

23 Sep 2023 12:13 PM GMT

IPO

ഇഷ്യൂവിനൊരുങ്ങി ഇൻസ്‌പയർ ഫിലിംസ്

MyFin Desk

ഇഷ്യൂവിനൊരുങ്ങി ഇൻസ്‌പയർ ഫിലിംസ്
X

Summary

  • ഇഷ്യൂ 2023 സെപ്റ്റംബർ 25-27 വരെ
  • പ്രൈസ് ബാൻഡ് 56-59 രൂപ
  • ഒരു ലോട്ടിൽ 2000 ഓഹരികൾ


2012-ൽ ആരംഭിച്ച ഇൻസ്‌പയർ ഫിലിംസ് ലിമിറ്റഡ് ടെലിവിഷൻ, ഡിജിറ്റൽ കണ്ടെന്റുകളുടെ നിർമ്മാണം, വിതരണം, പ്രദർശനം എന്നീ മേഖലയിൽ പ്രവർത്തിച്ചു വരുന്നു കമ്പനിയുടെ ഇഷ്യൂ 2023 സെപ്റ്റംബർ 25-ന് ആരംഭിക്കും.

ചെറുകിട ഇടത്തരം സംരംഭമായ കമ്പനി ഇഷ്യൂ വഴി 21.23 കോടി രൂപ സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇഷ്യൂ സെപ്റ്റംബർ 27-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെന്റ് ഒക്ടോബർ 3 പൂർത്തിയാക്കും. എൻഎസ്ഇ എമെർജിൽ ഒക്ടോബർ 6-ന് ലിസ്‌റ്റ് ചെയ്യും.

പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 56-59 രൂപയാണ്. കുറഞ്ഞത് 2000 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 118,000 രൂപയാണ്.

യാഷ് അരബിന്ദ പാഡ് നയിക്കും, ബീയോണ്ട് ഡ്രീംസ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക പ്രവർത്തന മൂലധന ആവശ്യകതകളും പൊതു കോർപ്പറേറ്റ് ഉദ്ദേശ്ങ്ങളും ഇഷ്യൂ ചെലവുകൾ നിറവേറ്റുന്നതിനുമായി ഉപയോഗിക്കും.

കമ്പനിക്ക് മൂന്ന് ബിസിനസ്സ് മേഖലകളുണ്ട്:

ടിവി - ഹിന്ദി ജിഇസി (ജനറൽ എന്റർടൈൻമെന്റ് ചാനലുകൾ): സ്റ്റാർ പ്ലസ്, സ്റ്റാർ ഭാരത്, കളേഴ്‌സ് ടിവി, സീ ടിവി, സോണി, ദംഗൽ, ഷെമാരൂ തുടങ്ങിയ ലീനിയർ ബ്രോഡ്കാസ്റ്റ് ചാനലുകൾക്കായുള്ള ഉള്ളടകം സൃഷ്ടിക്കൽ. ഇത് കരാർ അടിസ്ഥാനത്തിലാണ് ചെയ്യുന്നത്.

ഡിജിറ്റൽ ഉള്ളടക്കവും പ്ലാറ്റ്‌ഫോമും (ഓടിടി):, ആമസോൺ, സോണി ലൈവ്, എംഎക്സ് പ്ലയെർ, ഡിസ്നി+ഹോട്സ്റ്റാർ, വുഡ്, സീ5 തുടങ്ങിയ ഓടിടി പ്ലാറ്റ്‌ഫോമുകൾക്കായി ഉള്ളടക്കം സൃഷ്ഠിക്കൽ.

പ്രാദേശിക ഉള്ളടക്കം: തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, മറാത്തി തുടങ്ങിയ പ്രാദേശിക ഭാഷാ ചാനലുകൾക്കായി നിർമ്മിച്ച ഉള്ളടക്കം ഇതിൽ ഉൾപ്പെടുന്നു. മുകളിലെ രണ്ട് മോഡലുകളും പ്രാദേശിക ഇടങ്ങളിൽ സമാനമായ രീതിയിൽ ബാധകമാണ്.

നാർണോലിയ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡാണ് ഇഷ്യൂവിന്റെ ലീഡ് മാനേജർ. മാഷിത്‌ല സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യൂവിന്റെ രജിസ്ട്രാർ.