image

12 Dec 2023 12:00 PM GMT

IPO

ഇനോക്സ് ഇന്ത്യ ഐപിഒ ഡിസംബർ 14-ന്; 1460 കോടി സമാഹരിക്കും

MyFin Desk

inox india ipo on december 14, will raise rs 1460 crore
X

Summary

  • ഇഷ്യൂ ഡിസംബർ 18-ന് അവസാനിക്കും
  • പ്രൈസ് ബാൻഡ് 627-660 രൂപ
  • ഒരു ലോട്ടിൽ 22 ഓഹരികൾ


ക്രയോജനിക് ഉപകരണങ്ങൾ നിർമിക്കുകയും വിൽക്കുകയും ചെയുന്ന ഇനോക്സ് ഇന്ത്യ ഐപിഒ ഡിസംബർ 14-ന് ആരംഭിക്കും. ഇഷ്യൂ വഴി 2.21 കോടി ഓഹരികൾ നൽകി 1459.32 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇഷ്യൂ മുഴുവനും ഓഫർ ഫോർ സെയിൽ മാത്രമാണ്.

ഇഷ്യൂവിനെ കുറിച്ച്

രണ്ടു രൂപ മുഖവിലയുള്ള ഓഹാരിയുടെ പ്രൈസ് ബാൻഡ് 627-660 രൂപയാണ്. കുറഞ്ഞത് 22 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,520 രൂപയാണ്. എസ്എൻഐഐയുടെ ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് നിക്ഷേപം 14 ലാണ് (308 ഓഹരികൾ), തുക 203,280 രൂപ. ബിഎൻഐഐക്ക് 69 ലോട്ടുകളാണ് (1,518 ഓഹരികൾ), തുക 1,001,880 രൂപ.

ഡിസംബർ 18-ന് ഇഷ്യൂ അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെന്റ് 19-ന് പൂർത്തിയാവും. ഡിസംബർ 21-ന് ഓഹരികൾ എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും. കമ്പനി ഡിസംബർ 20-ന് റീഫണ്ടുകൾ നൽകും. റീഫണ്ടിന് ശേഷം അതേ ദിവസം തന്നെ അലോട്ട് ചെയ്തവരുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് ഓഹരികൾ ക്രെഡിറ്റ് ചെയ്യപ്പെടും.

ഇഷ്യൂവിൽ 50 ശതമാനം ഓഹരികൾ യോഗ്യരായ സ്ഥാപന നിക്ഷേപകർക്കും(QIB), 15 ശതമാനം സ്ഥാപനേതര നിക്ഷേപകർക്കും (NII), 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കായി സംവരണം ചെയ്തിട്ടുണ്ട്.

ഐസിഐസിഐ സെക്യൂരിറ്റിസും ആക്സിസ് കാപിറ്റലുമാണ് ഐപിഒയുടെ ലീഡ് മാനേജർ. കെഫിൻ ടെക്‌നോളജീസ് ലിമിറ്റഡാണ് രജിസ്ട്രാർ.

പ്രൊമോട്ടർ വിൽക്കുന്ന ഓഹരികൾ

പവൻ കുമാർ ജെയിൻ, നയൻതാര ജെയിൻ, സിദ്ധാർത്ഥ് ജെയിൻ, ഇഷിത ജെയിൻ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

ഇഷ്യൂ വഴി കമ്പനി പ്രൊമോട്ടർമാരായ സിദ്ധാർത്ഥ് ജെയിൻ (10,437,355 ഓഹരികൾ), പവൻ കുമാർ ജെയിൻ (5,000,000 ഓഹരികൾ), നയൻതാര ജെയിൻ (5,000,000 ഓഹരികൾ), ഇഷിത ജെയിൻ (1,200,000 ഓഹരികൾ), മഞ്ജു ജെയിൻ (230,000 ഓഹരികൾ) എന്നിങ്ങനെയാണ് വിൽക്കുന്ന ഓഹരികളുടെ കണക്ക്.

കമ്പനിയെ കുറിച്ച്

1976-ൽ സ്ഥാപിതമായ ഐനോക്സ് ഇന്ത്യ ലിമിറ്റഡ് ക്രയോജനിക് ഉപകരണങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. പ്രധാനമായും മൂന്നുതരം ഉപകരണങ്ങളാണ് കമ്പനിക്ക് കീഴിലുള്ളത്.

1. വ്യാവസായിക വാതകം: ഗ്രീൻ ഹൈഡ്രജനും ഓക്സിജനും ഉൾപ്പെടെയുള്ള വ്യാവസായിക വാതകങ്ങളുടെ സംഭരണത്തിനും നീക്കത്തിനും വിതരണത്തിനുമുള്ള ക്രയോജനിക് ടാങ്കുകളും സിസ്റ്റങ്ങളും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നു.

2. എൽഎൻജി: എൽഎൻജി സംഭരണം, വിതരണം, നീക്കം എന്നിവയ്ക്കായുള്ള സ്റ്റാൻഡേർഡ്, എൻജിനീയറിങ് ഉപകരണങ്ങൾ, വ്യാവസായിക, മറൈൻ, ഓട്ടോമോട്ടീവ് ആപ്ലിക്കേഷനുകൾക്ക് അനുയോജ്യമായ ചെറുകിട എൽഎൻജി ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷന്‍ എന്നിവ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും വിതരണം ചെയ്യുകയും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുന്നു.

3. ക്രയോ സയന്റിഫിക്: സാങ്കേതിക പ്രാധാന്യമുള്ള ആപ്ലിക്കേഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ക്രയോജനിക് ഡിസ്ട്രിബ്യൂഷൻ ഉൾപ്പെടുന്ന ശാസ്ത്രീയവും വ്യാവസായികവുമായ ഗവേഷണത്തിനുള്ള ഉപകരണങ്ങളും ടേൺകീ പരിഹാരങ്ങളും നൽകുന്നു.