image

15 Dec 2024 10:17 AM GMT

IPO

ജിഎന്‍ജി ഇലക്ട്രോണിക്സ് ഐപിഒയ്ക്ക്

MyFin Desk

gng electronics ipo
X

Summary

  • സെബിയില്‍ ജിഎന്‍ജി ഇലക്ട്രോണിക്സ് പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു
  • ലഭിക്കുന്ന വരുമാനം 320 കോടി രൂപ കടബാധ്യത തീര്‍ക്കാന്‍ ഉപയോഗിക്കും
  • 260 കോടി രൂപ കമ്പനിയുടെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങളിലേക്ക് വകയിരുത്തും


ജിഎന്‍ജി ഇലക്ട്രോണിക്സ് ലിമിറ്റഡ് പ്രാഥമിക പബ്ലിക് ഓഫറിംഗിലൂടെ (ഐപിഒ) ധനസമാഹരണത്തിനായി സെബിയില്‍ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു.

ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം 825 കോര്‍ വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവിന്റെയും പ്രൊമോട്ടര്‍മാരുടെ 97 ലക്ഷം ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയിലിന്റെയും സംയോജനമാണ് നിര്‍ദ്ദിഷ്ട ഐപിഒ.

ശരദ് ഖണ്ഡേല്‍വാള്‍, വിധി ശരദ് ഖണ്ഡേല്‍വാള്‍ എന്നിവരുടെ 35,000 ഓഹരികള്‍ വീതവും അമിയാബിള്‍ ഇലക്ട്രോണിക്സിന്റെ 96.30 ലക്ഷം ഓഹരികളും OFS-ല്‍ ഉള്‍പ്പെടുന്നു.

പുതിയ ഇഷ്യൂവിന്റെ വരുമാനം 320 കോടി രൂപ കടബാധ്യതയ്ക്കും 260 കോടി രൂപ കമ്പനിയുടെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും ബാക്കി തുക പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

ഇന്ത്യ, യുഎസ്, യൂറോപ്പ്, ആഫ്രിക്ക, യുഎഇ എന്നിവിടങ്ങളില്‍ സുപ്രധാന സാന്നിധ്യമുള്ള ലാപ്ടോപ്പുകളുടെയും ഡെസ്‌ക്ടോപ്പുകളുടെയും നവീകരണത്തില്‍ മുന്‍നിരയിലുള്ള ഒന്നാണ് ജിഎന്‍ജി ഇലക്ട്രോണിക്സ്.

'ഇലക്ട്രോണിക്സ് ബസാര്‍' എന്ന ബ്രാന്‍ഡിന് കീഴിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

സാമ്പത്തികവര്‍ഷം 2024 ലെ കണക്കനുസരിച്ച്, നവീകരണ ശേഷിയുടെ കാര്യത്തില്‍, ഇന്ത്യയിലെ ഏറ്റവും വലിയ മൈക്രോസോഫ്റ്റ് അംഗീകൃത നവീകരണ സ്ഥാപനമാണ് ജിഎന്‍ജി ഇലക്ട്രോണിക്‌സ്. ആഗോള ബ്രാന്‍ഡുകളായ ലെനോവോ, എച്ച്പി എന്നിവയുമായി സര്‍ട്ടിഫൈഡ് റിഫര്‍ബിഷ്മെന്റ് പങ്കാളിയാണ് കമ്പനി.

മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സ്, ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവരാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.