image

1 Dec 2023 12:46 PM GMT

IPO

ഐപിഒയ്ക്ക് ഒരുങ്ങി ഗരുഡ എയ്‌റോസ്‌പേസ്

MyFin Desk

Garuda Aerospace all set for IPO
X

Summary

കാർഷിക ഡ്രോണുകളിൽ ഇന്ത്യൻ സർക്കാരിന്റെ ഗണ്യമായ നിക്ഷേപത്തിനെ തുടർന്നാണ് ഈ നീക്കം


ചെന്നൈ ആസ്ഥാനമായുള്ള ഡ്രോൺ നിർമ്മാതാക്കളായ ഗരുഡ എയ്‌റോസ്‌പേസ് അതിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) അതിവേഗം തയ്യാറെടുക്കുകയാണ്. സർക്കാർ കാർഷിക മേഖലയിൽ ഡ്രോൺ ഉപയോഗത്തിന് നൽകുന്ന വമ്പിച്ച പ്രാധാന്യവും, നീക്കി വെച്ചിരിക്കുന്ന വലിയ ഫണ്ടും കമ്പനിയുടെ വളർച്ച വളരെ അധികം സഹായിക്കുന്നു.

'നമോ ഡ്രോൺ ദീദി' എന്ന് പേരിട്ടിരിക്കുന്ന സർക്കാരിന്റെ സംരംഭം, കാർഷിക നവീകരണവും ഗ്രാമീണ സമൂഹങ്ങളുടെ ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് 1,261 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഗ്രാമീണ വനിതാ സംരംഭകരെ ഡ്രോൺ സാങ്കേതികവിദ്യയിൽ പരിശീലിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ പദ്ധതി.

കിസാൻ ഡ്രോണുകൾക്കായി ഗണ്യമായ ഫണ്ട് അനുവദിച്ചത്, നൂതനാശയങ്ങളെയും കാർഷിക മേഖലയിൽ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു.

"കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും ഞങ്ങളുടെ ഗവേഷണ വികസന പ്രവർത്തനങ്ങൾ വളർത്തുന്നതിനും കാർഷിക മേഖലയെ മികച്ച രീതിയിൽ സഹായിക്കാനുമുള്ള പദ്ധതികൾക്കയാണ് ഇഷ്യൂവിനൊരുങ്ങുന്നതെന്ന്" ഗരുഡ എയ്‌റോസ്‌പേസ് സ്ഥാപകനും സിഇഒയുമായ അഗ്‌നിശ്വർ ജയപ്രകാശ് പറഞ്ഞു.