image

17 Feb 2024 12:08 PM GMT

IPO

ഐപിഒയിക്കുള്ള കരട് പത്രിക സമർപ്പിച്ച് ഗാല പ്രിസിഷൻ

MyFin Desk

Gala Precision submits draft for IPO
X

Summary

  • ഐപിഒ വഴി 31.74 ലക്ഷം ഓഹരികൾ വിൽക്കും
  • പ്രമോട്ടർ വിഷൻജി ഹർഷി ഗാല 3.85 ലക്ഷം ഓഹരികൾ വിൽക്കും


മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഗാല പ്രിസിഷൻ എഞ്ചിനീയറിംഗ് കന്നി ഇഷ്യൂവിനുള്ള കരട് പത്രിക സെബിയിൽ സമർപ്പിച്ചു. ഫെബ്രുവരി 14 നാണു കമ്പനി പത്രിക സമർപ്പിച്ചത്.

കമ്പനിയുടെ 31.74 ലക്ഷം ഓഹരികൾ വിൽക്കുന്ന ഐപിഒയിൽ 25.58 ഓഹരികളുടെ പുതിയ ഇഷ്യൂവും 6.16 ലക്ഷം ഓഹരികളുടെ ഓഫർ-ഫോർ-സെയിലുമാണുള്ളത്., സെബിയിൽ ഫയൽ ചെയ്യുന്നതും ഉൾപ്പെടുന്നു.

പ്രമോട്ടർ വിഷൻജി ഹർഷി ഗാല 3.85 ലക്ഷം ഓഹരികളും കിരിത് വിഷൻജി ഗാല (എച്ച്‌യുഎഫ്), നൈന ഗാല, സതീഷ് കോട്‌വാനി, ഹേംലത, ധീരജ് നഞ്ചന്ദ് ഷാ, ഊർമിൽ ധീരജ് ഷാ, രൂപ സുനിൽ മേത്ത എന്നിവർ സംയുക്തമായി 2.30 ലക്ഷം ഓഹരികളും വിൽക്കും വിൽക്കും.

പ്രൊമോട്ടർമാർക്ക് നിലവിൽ കമ്പനിയിൽ 74.56 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ബാക്കിവരുന്ന ഓഹരികൾ പൂജ യൂണിചെം എൽഎൽപി ഉൾപ്പെടെയുള്ള പൊതുജനങ്ങളുടെ കൈവശമാണ്.

ഡിസ്‌ക് ആൻഡ് സ്ട്രിപ്പ് സ്പ്രിംഗുകൾ (ഡിഎസ്എസ്) പോലുള്ള സാങ്കേതിക സ്പ്രിംഗുകളുടെ കൃത്യമായ ഘടകം നിർമ്മിക്കുന്ന ഗാല, ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുകയിൽ നിന്നും 37 കോടി രൂപ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഹൈ ടെൻസൈൽ ഫാസ്റ്റനറുകളും ഹെക്‌സ് ബോൾട്ടുകളും നിർമ്മിക്കുന്നതിനായുള്ള പുതിയ നിർമാണ കേന്ദ്രത്തിനായി ചെലവഴിക്കും.

കൂടാതെ, മഹാരാഷ്ട്രയിലെ പാൽഘറിൽ ഉപകരണങ്ങൾ, പ്ലാൻ്റുകൾ, യന്ത്രങ്ങൾ എന്നിവ വാങ്ങുന്നതിന് 11.08 കോടി രൂപയും കടങ്ങൾ തിരിച്ചടയ്ക്കാൻ 30 കോടി രൂപയും വിനിയോഗിക്കും. 2023 ഡിസംബർ അവസാനത്തോടെ കമ്പനിക്ക് 59.05 കോടി രൂപയുടെ കടമുണ്ട്.

പുനരുപയോഗ ഊർജം, റെയിൽവേ, ഓട്ടോമൊബൈൽ, ഓഫ് ഹൈവേ വാഹനങ്ങൾ, ഹെവി മെഷിനറി, ഇലക്ട്രിക്കൽ, പവർ ഉപകരണങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ കമ്പനിയുടെ ഡിഎസ്എസ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു.