image

25 March 2024 11:28 AM GMT

IPO

110 കോടി ലക്ഷ്യമിട്ട് 4 എസ്എംഇ ഐപിഒകൾ നാളെ വിപണിയിലേക്ക്

MyFin Desk

110 കോടി ലക്ഷ്യമിട്ട് 4 എസ്എംഇ ഐപിഒകൾ നാളെ വിപണിയിലേക്ക്
X

Summary

  • ട്രസ്റ്റ് ഫിൻടെക് ഐപിഒ പ്രൈസ് ബാൻഡ് 95-101 രൂപ
  • ആസ്പയർ & ഇന്നൊവേറ്റീവ് ഐപിഒ 21.97 കോടി രൂപ സമാഹരിക്കും
  • ആസ്പയർ ആൻഡ് ഇന്നൊവേറ്റീവ് ഇഷ്യൂ മാർച്ച് 28-ന് അവസാനിക്കും


ബാങ്കിംഗ് സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകുന്ന ട്രസ്റ്റ് ഫിൻടെക് ഐപിഒ മാർച്ച് 26-ന് ആരംഭിച്ച് 28-ന് അവസാനിക്കും. ഇഷ്യൂവഴി 62.82 ലക്ഷം ഓഹരികൾ നൽകി 63.45 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരികളുടെ അലോട്ട്‌മെൻ്റ് ഏപ്രിൽ രണ്ടിന് പൂർത്തിയാവും. ഓഹരികൾ എൻഎസ്ഇ എമെർജിൽ ഏപ്രിൽ നാലിന് ലിസ്റ്റ് ചെയ്യും.

പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 95-101 രൂപയാണ്. കുറഞ്ഞത് 1200 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 121,200 രൂപയാണ്.

ഹേമന്ത് പദ്മനാഭ് ചഫാലെ, സഞ്ജയ് പത്മനാഭ് ചഫാലെ, ഹേരംബ് രാംകൃഷ്ണ ദാംലെ, ആനന്ദ് ശങ്കർ കെയ്ൻ, മന്ദർ കിഷോർ ദിയോ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

1998-ൽ സ്ഥാപിതമായ കമ്പനി കോർ ബാങ്കിംഗ് സോഫ്റ്റ്‌വെയർ, ഐടി സൊല്യൂഷൻസ്, ഇആർപി ഇംപ്ലിമെൻ്റേഷൻ, കസ്റ്റമൈസ്ഡ് സോഫ്‌റ്റ്‌വെയർ സൊല്യൂഷൻസ് ഡെവലപ്‌മെൻ്റ്, സാപ് ബി1, ഓഫ്‌ഷോർ ഐടി സേവനങ്ങൾ എന്നിവ ബിഎഫ്എസ്ഐ മേഖലയ്‌ക്കായി നൽകുന്നതിൽ വിദഗ്ധരാണ്.

ഇഷ്യൂ തുക മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അധിക വികസന സൗകര്യം, ഫിറ്റ് ഔട്ടുകളുടെ ഇൻസ്റ്റാൾ, ഇൻ്റീരിയർ ഡിസൈൻ ജോലികൾ, ഹാർഡ്‌വെയർ വാങ്ങുന്നതിനും ഐടി ഇൻഫ്രാ അപ്‌ഗ്രേഡ് ചെയ്യുന്നതിനുമുള്ള ചെലവ്, നിലവിലുള്ള ഉൽപ്പന്നം മെച്ചപ്പെടുത്തൽ, പരിപാലനം, നവീകരിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ, കമ്പനിയുടെ ആഗോള, ആഭ്യന്തര ബിസിനസ് വികസനം, വിൽപ്പന, വിപണന ചെലവുകൾ എന്നിവയ്ക്കായി ഉപയോഗിക്കും.

വാണിജ്യ, സഹകരണ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കായി പത്തിലധികം ബാങ്കിംഗ് ഉൽപ്പന്നങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. കോർ ബാങ്കിംഗ്, ലോൺ ഒറിജിനേഷൻ, ജിഎസ്ടി കംപ്ലയൻസ്, ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ബില്ലിംഗ്, സാപ് ബി1 സേവനങ്ങൾ, നിയമപരമായ റിപ്പോർട്ട് സൃഷ്ടിക്കുന്നതിനുള്ള ആഡ്-ഓൺ മൊഡ്യൂളുകൾ, എടിഎം അനുരഞ്ജനം, കള്ളപ്പണം വെളുപ്പിക്കൽ തടയൽ, ഏജൻസി ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, കാലിഫോർണിയ, ഗാംബിയ, ടാൻസാനിയ, ഘാന, ലൈബീരിയ, നൈജീരിയ, സിംബാബ്‌വെ എന്നിവിടങ്ങളിൽ കമ്പനി സേവനങ്ങൾ നൽകിയിട്ടുണ്ട്.

കോർപ്പറേറ്റ് ക്യാപിറ്റൽ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഐപിഒയുടെ ലീഡ് മാനേജർ, ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.

ആസ്പയർ ആൻഡ് ഇന്നൊവേറ്റീവ്

ആസ്പയർ ആൻഡ് ഇന്നൊവേറ്റീവ് ഐപിഒ മാർച്ച് 26-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 40.68 ലക്ഷം ഓഹരികളുടെ വില്പനയിലൂടെ 21.97 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇഷ്യൂ മാർച്ച് 28-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് ഏപ്രിൽ ഒന്നിന് പൂർത്തിയാവും. ഓഹരികൾ എൻഎസ്ഇ എമെർജിൽ ഏപ്രിൽ മൂന്നിന് ലിസ്റ്റ് ചെയ്യും.

പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 51-54 രൂപയാണ് . കുറഞ്ഞത് 2000 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 108,000 രൂപയാണ്.

ഐപിഒയുടെ ബുക്ക് ലീഡ് മാനേജർ ഹെം സെക്യൂരിറ്റീസ് ലിമിറ്റഡാണ്, ബിഗ്‌ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.

നിതേഷ് അഗർവാലയും റിങ്കു അഗർവാലയുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

ഇഷ്യൂ തുക പ്രവർത്തന മൂലധന ആവശ്യങ്ങൾ, പുതിയ വെയർഹൗസുകൾ സ്ഥാപിക്കുന്നതിനുള്ള ചെലവുകൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

2017-ൽ സ്ഥാപിതമായ കമ്പനി അടുക്കള ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ആക്സസറികൾ, സോളാർ ഉൽപ്പന്നങ്ങൾ എന്നിവയും മറ്റും ഉൾപ്പെടെയുള്ള ഉപഭോക്തൃ വസ്തുക്കളുടെ ഇടപാടുകാരാണ്. ബജാജ്, പ്രസ്റ്റീജ്, വിവോ, സാംസങ്, ക്രോംപ്ടൺ, വേൾപൂൾ, ഹിൻഡ്‌വെയർ, ഹാവെൽസ് തുടങ്ങി നിരവധി പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ കമ്പനി കൈകാര്യം ചെയ്യുന്നു.

ഇലക്ട്രോണിക്സ്, പ്രഷർ കുക്കറുകൾ, ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ, മിക്സർ-ഗ്രൈൻഡറുകൾ, ഡിന്നർ സെറ്റുകൾ, തയ്യൽ മെഷീനുകൾ, ഫാനുകൾ, ഇസ്തിരിപ്പെട്ടികൾ, ബൾബുകൾ, ഹീറ്ററുകൾ, ഫോണുകൾ, ടിവികൾ, സോളാർ വിളക്കുകൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, ഹെഡ്‌ഫോണുകൾ തുടങ്ങിയ വീട്ടുപകരണങ്ങൾ ഉൾപ്പെടെ 50+ ഉൽപ്പന്നങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. കമ്പനിക്ക് 15 ലധികം ഇടനിലക്കാരുമായി സഹകരണമുണ്ട്, കൂടാതെ 16 സംസ്ഥാനങ്ങളിലായി 19 വെയർഹൗസുകളുണ്ട്.

ബ്ലൂ പെബിൾ ഐപിഒ

പത്തുലക്ഷം ഓഹരികൾ നൽകി 18.14 കോടി രൂപ സമാഹരിക്കാനുള്ള ഇഷ്യൂവുമായാണ് ബ്ലൂ പെബിൾ വിപണിയിലെത്തുന്നത്. ഐപിഒ മാർച്ച് 26-ന് ആരംഭിച്ച് 28-ന് അവസാനിക്കും.

ഓഹരികളുടെ അലോട്ട്‌മെൻ്റ് ഏപ്രിൽ ഒന്നിന് പൂർത്തിയാവും. ഓഹരികൾ എൻഎസ്ഇ എമെർജിൽ ഏപ്രിൽ മൂന്നിന് ലിസ്റ്റ് ചെയ്യും. പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 159-168 രൂപയാണ്. കുറഞ്ഞത് 800 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 134,400 രൂപയാണ്.

നളിൻ ഗഗ്രാനി, കരുണ നളിൻ ഗഗ്രാനി, മനോജ് ഭൂഷൺ തിവാരി എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

ഇഷ്യൂ തുക പ്രവർത്തന മൂലധന ആവശ്യങ്ങൾ, മറ്റു കോർപ്പറേറ്റ് ആവശ്യങ്ങൾ, അധിക യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതിനുള്ള ചെലവ് എന്നിവയ്ക്കായി ഉപയോഗിക്കും.

2017 ൽ സ്ഥാപിതമായ ബ്ലൂ പെബിൾ ലിമിറ്റഡ് ഇൻ്റീരിയർ ഡിസൈനും പരിസ്ഥിതി ബ്രാൻഡിംഗ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ്.

വിനൈൽ ഗ്രാഫിക്‌സ്, സൈനേജ്, 3D ഭിത്തികൾ, ഫോറസ്ററ്/ ക്ലിയർ ഗ്ലാസ് ഫിലിമുകൾ, പുരാവസ്തുക്കൾ, വാൾ പാനലുകൾ, മ്യൂറലുകൾ, കോർപ്പറേറ്റ് ഇൻ്റീരിയറുകൾക്കും ബാഹ്യ ശിൽപങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ ഫർണിഷിംഗ് ഉൽപ്പന്നങ്ങളുടെ ആശയവൽക്കരണം, ഡിസൈൻ, പ്രിൻ്റിംഗ്, ഫർണിഷിംഗ്, ഇൻസ്റ്റാളേഷൻ എന്നിവ കമ്പനി പൂർത്തീകരിച്ചു നൽകുന്നു. കമ്പനിയുടെ പ്രിൻ്റിംഗ്, ഡിസൈൻ സേവനങ്ങളിൽ തീം ഡിസൈനുകൾ, വലിയ ഫോർമാറ്റ് പ്രിൻ്റിംഗ്, വിനൈൽ പ്രിൻ്റിംഗ്, ഫാബ്രിക് പ്രിൻ്റിംഗ്, ക്യാൻവാസ് പ്രിൻ്റിംഗ്, സൈനേജ് ഫാബ്രിക്കേഷൻ, 3D ആർട്ട് ഇൻസ്റ്റാളേഷൻ എന്നിവ ഉൾപ്പെടുന്നു.

ഇൻഫോസിസ് ലിമിറ്റഡ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്, അമേരിക്കൻ എക്‌സ്‌പ്രസ്, ബാങ്ക് ഓഫ് അമേരിക്ക, നെസ്‌ലെ, ബ്രിട്ടീഷ് പെട്രോളിയം, മൂഡീസ് എന്നിവയുൾപ്പെടെ ബാങ്കിംഗ് മേഖലയിലെ കമ്പനികൾ, എംഎൻസികൾ, ഐടി മേഖലകളിൽ നിന്നുള്ള കമ്പനികൾ ക്ലയൻ്റുകളിൽ ഉൾപ്പെടുന്നു. കമ്പനിയുടെ ആസ്ഥാനം മുംബൈയിലാണ്, ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, തെലങ്കാന, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്നാട് തുടങ്ങിയിടത് കമ്പനിക്ക് സാന്നിധ്യമുണ്ട്.

ഐപിഒയുടെ ലീഡ് മാനേജർ ഹെം സെക്യൂരിറ്റീസ് ലിമിറ്റഡാണ്, ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.

ജി കണക്ട് ലോജിടെക് സപ്ലൈ ചെയിൻ ലിമിറ്റഡ്

ജി കണക്ട് ലോജിടെക് സപ്ലൈ ചെയിൻ ഐപിഒ മാർച്ച് 26-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 14.01 ലക്ഷം ഓഹരികൾ നൽകി 5.60 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇഷ്യൂ മാർച്ച് 28-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് ഏപ്രിൽ ഒന്നിന് പൂർത്തിയാവും. ഓഹരികൾ ബിഎസ്ഇ എസ്എംഇ യിൽ ഏപ്രിൽ മൂന്നിന് ലിസ്‌റ്റ് ചെയ്യും.

പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 40 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 3000 ഓഹരികൾക്കായുയി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 120,000 രൂപ.

ജിഗർ വിനോദ് ഭായ് ഷെത്തും വിനോദ് വെനിലാൽ ഷെത്തുമാണ് കമ്പനിയുടെ പ്രമോട്ടർമാർ.

ഇഷ്യൂ തുക വാഹനങ്ങളും ബോഡി ബിൽഡിംഗും വാങ്ങൽ, വെബ്‌സൈറ്റ് വികസനത്തിനും ആപ്പ് ഡിസൈനിംഗിനുമുള്ള ചിലവ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

2022 ജൂലൈയിൽ സ്ഥാപിതമായ കമ്പനി ചരക്ക് ഗതാഗതം ഉൾപ്പെടെയുള്ള ഉപരിതല ലോജിസ്റ്റിക് സേവനങ്ങൾ നൽകുന്നു.ബൾക്ക് ലോഡുകൾ, ഫുൾ ട്രക്ക് ലോഡ്സ് (FTL) , ഡെഡിക്കേറ്റഡ് ലോഡുകൾ എന്നിവ കമ്പനിയുടെ സേവനങ്ങളിൽ ഉൾപ്പെടുന്നു. കമ്പനിക്ക് ഒരു അസറ്റ്-ലൈറ്റ് മോഡൽ ഉണ്ട് കൂടാതെ വാഹനങ്ങൾ പോലുള്ള ആവശ്യമായ ആസ്തികൾ നൽകാൻ മൂന്നാം കക്ഷികളുമായി പ്രവർത്തിക്കുന്നു.

ഫെഡെക്സ് സെക്യൂരിറ്റീസ് ആണ് ഇഷ്യൂവിന്റെ ലീഡ് മാനേജർ, കെഫിൻ ടെക്നോളോജിസ് ആണ് രജിസ്ട്രാർ.