10 Nov 2023 10:55 AM IST
Summary
ഐപിഒ വില (60 രൂപ)യേക്കാള്‍ 18.33 ശതമാനം വര്‍ധനയോടെ 71 രൂപയ്ക്കാണ് എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തത്
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരി 20 ശതമാനം പ്രീമിയത്തോടെ ഇന്ന് ) ലിസ്റ്റ് ചെയ്തു.
ഐപിഒ വില (60 രൂപ)യേക്കാള്‍ 18.33 ശതമാനം വര്‍ധനയോടെ 71 രൂപയ്ക്കാണ് എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തത്. 19.8 ശതമാനം വര്‍ധനയോടെ 71.90 രൂപയ്ക്കാണു ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തത്.
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് ബാങ്കിന്റെ ഐപിഒ നവംബര്‍ മൂന്ന് മുതല്‍ ഏഴ് വരെയായിരുന്നു. ഇഷ്യുവിന് 73 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു. 5,77,28,408 (5.77 കോടി) ഓഹരികളാണ് ഇസാഫ് ഓഫര്‍ ചെയ്തത്. 4,22,30,07,500 (422.29 കോടി) അപേക്ഷകള്‍ ലഭിച്ചിരുന്നു.
ഐപിഒയ്ക്കു മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്നും 135 കോടി രൂപ ഇസാഫ് ബാങ്ക് സമാഹരിച്ചിരുന്നു.
.