6 Nov 2023 9:43 AM GMT
Summary
- ആങ്കര്‍ നിക്ഷേപകരില്‍ നിന്നും 135 കോടി രൂപ ഇസാഫ് ബാങ്ക് സമാഹരിച്ചു
- 1992-ലാണ് ഇസാഫിന് തുടക്കമിട്ടത്
- കമ്പനി ഓഫര്‍ ചെയ്യുന്നത് 5,77,28,408 ഓഹരികളാണ്
തൃശൂര്‍ ആസ്ഥാനമായ സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ഇസാഫിന്റെ ഐപിഒ രണ്ടാം ദിനത്തിലേക്ക് (നവംബര്‍ 6) പ്രവേശിച്ചപ്പോള്‍ അപേക്ഷകര്‍ 2.18 മടങ്ങെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 6 ന് രാവിലെ 10 മണി വരെയുള്ളതാണ് ഈ കണക്ക്.
നവംബര്‍ നാലിനാണ് ഇസാഫ് ഐപിഒ ആരംഭിച്ചത്. 463 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കുന്നത്.
കമ്പനി ഓഫര്‍ ചെയ്യുന്നത് 5,77,28,408 ഓഹരികളാണ്. രണ്ടാം ദിനത്തില്‍ ലഭിച്ചത് 12,58,50,000 അപേക്ഷകളും.
ആങ്കര്‍ നിക്ഷേപകരില്‍ നിന്നും 135 കോടി രൂപ
ഇസാഫ് ഐപിഒയ്ക്കു മുന്നോടിയായി, ആങ്കര്‍ നിക്ഷേപകരില്‍ നിന്നും 135 കോടി രൂപ ഇസാഫ് ബാങ്ക് സമാഹരിച്ചു.
ഓഹരി വില 57-60 രൂപ
ഒരു ഓഹരിക്ക് 57-60 രൂപ എന്ന വില നിലവാരത്തിലാണ് ഐപിഒ. 250 ഓഹരികളായാണ് അപേക്ഷിക്കാന്‍ സാധിക്കുന്നത്.
ഗ്രേ മാര്‍ക്കറ്റ് പ്രീമിയം
ഇസാഫ് ഐപിഒയില്‍ ഓഹരിയൊന്നിന് വില 57-60 രൂപയാണെങ്കിലും ഗ്രേ മാര്‍ക്കറ്റില്‍ ഇഷ്യു പ്രൈസിനേക്കാള്‍ 20 രൂപ കൂടുതലാണുള്ളത്. അതായത്, 57-60 രൂപയേക്കാള്‍ 33.33 ശതമാനം കൂടുതല്‍. ഈയൊരു പശ്ചാത്തലത്തില്‍ ഇസാഫിന്റെ ലിസ്റ്റിംഗ് സമയത്ത് ഓഹരി വില 82 രൂപയായിരിക്കുമെന്നും കണക്കാക്കുന്നുണ്ട്.
1992-ലാണ് ഇസാഫിന് തുടക്കമിട്ടത്. പോള്‍ തോമസും സുഹൃത്തായ മറീന പോളും മറ്റു ചില
സുഹൃത്തുക്കളും ചേര്‍ന്നാണു തൃശ്ശൂരിലെ മണ്ണുത്തിയിലെ ഒരു ചെറിയ വീട്ടില്‍ വച്ച് ഇസാഫിന്
തുടക്കം കുറിച്ചത്. സഹസ്ഥാപകനായ ജേക്കബ് സാമുവലാണ് ഇവാന്‍ജലിക്കല്‍ സോഷ്യല്‍ ആക്ഷന്‍ ഫോറം (ഇസാഫ്) എന്ന് നാമകരണം ചെയ്തത്.
നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് സ്ഥാപനമായിട്ടാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്.