image

27 Nov 2023 8:50 AM GMT

IPO

ദീപക് കെംടെക്സ് ഇഷ്യൂ നവംബർ 29-ന്

MyFin Desk

Deepak Chemtex issue on 29 November
X

Summary

  • ഇഷ്യൂ ഡിസംബർ 1-ന് അവസാനിക്കും.
  • പ്രൈസ് ബാൻഡ് 76-80 രൂപ
  • ഒരു ലോട്ടിൽ 1600 ഓഹരികൾ


ഭക്ഷ്യവസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ്, കോസ്‌മെറ്റിക്, മിഠായി, ഫീഡുകൾ, മഷി എന്നിവയിൽ ഉപയോഗിക്കുന്ന ചായങ്ങൾ നിർമ്മിക്കുന്നു ദീപക് കെംടെക്സ് ഇഷ്യൂ നവംബർ 29-ന് ആരംഭിക്കും. ചെറുകിട ഇടത്തര സ്ഥാപന വിഭാഗത്തിൽ പെടുന്ന കമ്പനി 28.8 ലക്ഷം ഓഹരികൾ നൽകി 23.04 കോടി രൂപ സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇഷ്യൂ ഡിസംബർ 1-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെന്റ് ഡിസംബർ 6-ന് പൂർത്തിയാവും. ഡിസംബർ 11-ന് ഓഹരികൾ ബിഎസ്ഇ, എസ്എംഇ എന്നിവയിൽ ലിസ്റ്റ് ചെയ്യും.

പത്തു രൂപ മുഖവിലയുള്ള ഇഷ്യൂവിന്റെ പ്രൈസ് ബാൻഡ് 76-80 രൂപയാണ്. കുറഞ്ഞത് 1600 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 128,000 രൂപയാണ്.

സൗരഭ് ദീപക് അറോറയും തൃഷ്‌ല ബൈഡുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

നിലവിലുള്ള കമ്പനിയുടെ സ്ഥലങ്ങളിൽ പ്ലാന്റും മെഷിനറികളും സ്ഥാപിക്കാനും, അനുബന്ധ സ്ഥാപനമായ ഡിസിപിഎൽ സ്പെഷ്യാലിറ്റി കെമിക്കൽസിൽ പ്ലാന്റും മെഷിനറികളും സ്ഥാപിക്കാനും മറ്റു പ്രവർത്തന മൂലധന ആവശ്യങ്ങൾ എന്നിവക്കായി ഇഷ്യൂ തുക ഉപയോഗിക്കും.

1997-ൽ സ്ഥാപിതമായ കമ്പനിയുടെ കീഴിൽ മിഠായി, ബേക്കറി, മധുരപലഹാരങ്ങൾ, പാനീയങ്ങൾ, പാലുൽപ്പന്നങ്ങൾ, വളർത്തുമൃഗങ്ങളുടെ ഭക്ഷണങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന എഫ് ഡി സി (ഫുഡ്, ഡ്രഗ്, കോസ്മെറ്റിക്) നിറങ്ങൾ നിർമ്മിക്കുന്നു.

ഇങ്ക്‌ജെറ്റ് വ്യവസായത്തിൽ ഉപയോഗിക്കുന്ന ഉപ്പ് രഹിത ചായങ്ങൾ, കുളങ്ങൾ, തടാകങ്ങൾ, നീന്തൽക്കുളങ്ങൾ മുതലായവയിൽ ഉപയോഗിക്കുന്ന കുളം ചായങ്ങൾ, കാർ വാഷ് ഉൽപ്പന്നങ്ങൾ, പോർട്ടബിൾ സാനിറ്റേഷൻ ക്ലീനർ, ഡിറ്റർജന്റ്, സോപ്പ്, ഇന്ധനം, എണ്ണ, ലൂബ്രിക്കന്റുകൾ, പുക, വിത്ത് സംസ്കരണം, വിള സംരക്ഷണം, പുഷ്പ ചായങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന മറ്റ് നിറങ്ങളും കമ്പനിയുടെ കീഴിൽ നിർമിക്കുന്നുണ്ട്.

പ്രതിവർഷം 1200 മെട്രിക് ടൺ ഉൽപ്പാദന ശേഷിയുള്ള മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലാണ് ദീപക് കെംടെക്‌സിന്റെ നിർമ്മാണ യൂണിറ്റ് സ്ഥിതി ചെയ്യുന്നത്. ചൈന, ഫ്രാൻസ്, കെനിയ, മെക്സിക്കോ, യൂറോപ്പ്, ജപ്പാൻ, ഓസ്‌ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കമ്പനി ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു.

2023 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തേക്കാൾ അറ്റാദായം 49.14 ശതമാനം വർദ്ധിക്കുകയും വരുമാനം 12.12 ശതമാനം ഇടിയുകയും ചെയ്തു.

ഹെം സെക്യൂരിറ്റീസാണ് ഐപിഒയുടെ ലീഡ് മാനേജർ, ബിഗ്‌ഷെയർ സർവീസസാണ് രജിസ്ട്രാർ.