image

15 Jun 2024 12:13 PM GMT

IPO

ഡിഇഇ പൈപ്പിംഗ് സിസ്റ്റംസ് ഐപിഒ ജൂൺ 19-ന്; ലക്ഷ്യം 418 കോടി

MyFin Desk

ഡിഇഇ പൈപ്പിംഗ് സിസ്റ്റംസ് ഐപിഒ ജൂൺ 19-ന്; ലക്ഷ്യം 418 കോടി
X

Summary

  • ജൂൺ 21-ന് ഇഷ്യൂ അവസാനിക്കും
  • പ്രൈസ് ബാൻഡ് 193-203 രൂപ
  • ഒരു ലോട്ടിൽ 73 ഓഹരികൾ


സ്പെഷ്യലൈസ്ഡ് പ്രോസസ്സ് പൈപ്പിങ് സേവനങ്ങൾ നൽകുന്ന ഡിഇഇ പൈപ്പിംഗ് സിസ്റ്റംസ് ഐപിഒ ജൂൺ 19-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 418 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 325 കോടി രൂപയുടെ പുതിയ ഇഷ്യൂവും 93 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.

പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 193-203 രൂപയാണ്. കുറഞ്ഞത് 73 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,819 രൂപയാണ്. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (1,022 ഓഹരികൾ) തുക 207,466 രൂപ. ബിഎൻഐഐക്ക് 68 ലോട്ടുകളാണ് (4,964 ഓഹരികൾ) തുക 1,007,692 രൂപ.

ജൂൺ 21-ന് ഇഷ്യൂ അവസാനിക്കും. ഓഹരികളുടെ അലോട്ട്മെന്റ് 24-ന് പൂർത്തിയാവും. ജൂൺ 26-ന് ഓഹരികൾ എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.

ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന തുക കമ്പനിയുടെ ഫണ്ടിംഗ് പ്രവർത്തന മൂലധന ആവശ്യങ്ങൾ, കടം തിരിച്ചടവ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

കൃഷൻ ലളിത് ബൻസാൽ, ആഷിമ ബൻസാൽ, ഡിഡിഇ പൈപ്പിംഗ് കോംപോണൻ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

1988-ൽ സ്ഥാപിതമായ കമ്പനി എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം എന്നിവയിലൂടെ എണ്ണ, വാതകം, പവർ, രാസവസ്തുക്കൾ ഏന്നീ മേഖലയിലുള്ള വ്യവസായങ്ങൾക്ക് പ്രത്യേക പൈപ്പിംഗ് സേവനങ്ങൾ നൽകുന്ന എഞ്ചിനീയറിംഗ് കമ്പനിയാണ്. കമ്പനിക്ക് ഹരിയാനയിലെ പൽവാളിൽ ഏഴ് നിർമ്മാണ കേന്ദ്രങ്ങളുണ്ട്.

ഉയർന്ന മർദ്ദത്തിലുള്ള പൈപ്പിംഗ് സംവിധാനങ്ങൾ, പൈപ്പിംഗ് സ്പൂളുകൾ, ഉയർന്ന ഫ്രീക്വൻസി ഇൻഡക്ഷൻ പൈപ്പ് ബെൻഡുകൾ, വ്യാവസായിക പൈപ്പ് ഫിറ്റിംഗുകൾ, പ്രഷർ വെസലുകൾ, വ്യാവസായിക സ്റ്റാക്കുകൾ, മോഡുലാർ സ്കിഡുകൾ എന്നിവ ഉൾപ്പെടെയുള്ള പൈപ്പിംഗ് ഉൽപ്പന്നങ്ങൾ കമ്പനി നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു.

എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്‌സ്, ഇക്വിറസ് ക്യാപിറ്റൽ എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർ. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.