image

13 March 2024 11:59 AM GMT

IPO

300.13 കോടി ലക്ഷ്യമിട്ട് ക്രിസ്റ്റൽ ഇൻ്റഗ്രേറ്റഡ് സർവീസസ് ഐപിഒ

MyFin Desk

crystal integrated services ipo on march 14
X

Summary

  • ഇഷ്യൂ മാർച്ച് 18-ന് അവസാനിക്കും
  • പ്രൈസ് ബാൻഡ് 680-715 രൂപ
  • ഒരു ലോട്ടിൽ 20 ഓഹരികൾ


ഫസിലിറ്റീസ് മാനേജ്‌മന്റ് സേവനങ്ങൾ നൽകുന്ന ക്രിസ്റ്റൽ ഇൻ്റഗ്രേറ്റഡ് സർവീസസ് ഐപിഒ മാർച്ച് 14-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 41.97 ലക്ഷം ഓഹരികൾ നൽകി 300.13 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇതിൽ 175 കോടി രൂപയുടെ പുതിയ ഇഷ്യൂവും 125.13 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.

പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 680-715 രൂപയാണ്. കുറഞ്ഞത് 20 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,300 രൂപയാണ്. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (280 ഓഹരികൾ) തുക 200,200 രൂപ. ബിഎൻഐഐക്ക് ഇത് 70 ലോട്ടുകളാണ് (1,400 ഓഹരികൾ) തുക 1,001,000 രൂപ.

ഇഷ്യൂ മാർച്ച് 18-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് മാർച്ച് 19-ന് പൂർത്തിയാകും. ഓഹരികൾ മാർച്ച് 21-ന് എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.

പ്രസാദ് മിനേഷ് ലാഡ്, നീത പ്രസാദ് ലാഡ്, സെയ്‌ലി പ്രസാദ് ലാഡ്, ശുഭം പ്രസാദ് ലാഡ്, ക്രിസ്റ്റൽ ഫാമിലി ഹോൾഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന തുക കടം തിരിച്ചടവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, യന്ത്രസാമഗ്രികൾ വാങ്ങുന്നതിനുള്ള ചെലവ്, മറ്റു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

2000 ഡിസംബറിൽ സ്ഥാപിതമായ ക്രിസ്റ്റൽ ഇൻ്റഗ്രേറ്റഡ് സർവീസസ് ലിമിറ്റഡ് ഫസിലിറ്റീസ് മാനേജ്‌മന്റ് സേവനങ്ങൾ നൽകുന്ന ഒരു കമ്പനിയാണ്. ഹൗസ് കീപ്പിംഗ്, സാനിറ്റേഷൻ, ലാൻഡ്‌സ്‌കേപ്പിംഗ്, ഗാർഡനിംഗ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ് സേവനങ്ങൾ, മാലിന്യ സംസ്‌കരണം, കീട നിയന്ത്രണം, മുൻഭാഗം വൃത്തിയാക്കൽ, കൂടാതെ പ്രൊഡക്ഷൻ സപ്പോർട്ട്, വെയർഹൗസ് മാനേജ്‌മെൻ്റ്, എയർപോർട്ട് മാനേജ്‌മെൻ്റ് തുടങ്ങിയ സേവങ്ങൾ കമ്പനി നൽകി വരുന്നു.

സ്റ്റാഫ്, പേറോൾ മാനേജ്മെൻ്റ്, പ്രൈവറ്റ് സെക്യൂരിറ്റി, മനേഡ് ഗാർഡിംഗ്, കാറ്ററിംഗ് സേവനങ്ങൾ എന്നിവയും കമ്പനിയുടെ കീഴിലുണ്ട്.

കമ്പനി ഇതുവരെ 134 ആശുപത്രികൾ, 224 സ്കൂളുകൾ, 2 വിമാനത്താവളങ്ങൾ, 4 റെയിൽവേ സ്റ്റേഷനുകൾ, 10 മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. ചില ട്രെയിനുകളിൽ കാറ്ററിംഗ് സേവനങ്ങളും കമ്പനി നൽകിയിട്ടുണ്ട്.

കമ്പനിക്ക് ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 2,427 ലൊക്കേഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇംഗ വെഞ്ചേഴ്‌സാണ് ഐപിഒയുടെ ലീഡ് മാനേജർ. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.