image

1 Jun 2024 11:13 AM GMT

IPO

ഐപിഒയ്‌ക്കൊരുങ്ങി കാനറ എച്ച്എസ്ബിസി ലൈഫ് ഇൻഷുറൻസ്

MyFin Desk

ഐപിഒയ്‌ക്കൊരുങ്ങി കാനറ എച്ച്എസ്ബിസി ലൈഫ് ഇൻഷുറൻസ്
X

Summary

  • ഇൻഷുറൻസ് വിഭാഗം 113.31 കോടി രൂപ ലാഭം രേഖപ്പെടുത്തി
  • കാനറാ ബാങ്കിന്റെ മ്യൂച്വൽ ഫണ്ട് സബ്‌സിഡിയറിയായ സിആർഎംസിയും ഐപിഒയ്‌ക്ക് തയ്യാറെടുക്കുകയാണ്


പൊതുമേഖലാ ബാങ്കായ കാനറ ബാങ്കിന്റെ ഇൻഷുറൻസ് വിഭാഗമായ കാനറ എച്ച്എസ്ബിസി ലൈഫ് ഇൻഷുറൻസ് ഐപിഒയ്ക്ക്. ഇഷ്യൂവിലൂടെ കാനറ ബാങ്ക് 14.50 ശതമാനം ഓഹരികൾ വിറ്റഴിക്കും.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഇന്ത്യാ ഗവൺമെൻ്റിൻ്റെ സാമ്പത്തിക സേവന വകുപ്പിൻ്റെയും അംഗീകാരത്തിന് കാത്തിരിക്കുന്നതായും ബാങ്ക് അറിയിച്ചു. ഇഷ്യുവിൻ്റെ വലുപ്പം, സമയം, ഇഷ്യുവിൻ്റെ രീതികൾ എന്നിവ പിന്നീട് അരീകുമെന്ന് ബാങ്ക് വ്യക്തമാക്കി.

2024 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തിൽ കാനറ ബാങ്കിന് ഇൻഷുറൻസ് സബ്സിഡിയറിയിൽ 51 ശതമാനം ഓഹരി പങ്കാളിത്തമുണായിരുന്നു. അവലോകന സാമ്പത്തിക വർഷത്തിന്റെ ജനുവരി-മാർച്ച് പാദത്തിൽ ഇൻഷുറൻസ് വിഭാഗം 113.31 കോടി രൂപ ലാഭം രേഖപ്പെടുത്തി.

കാനറാ ബാങ്കിന്റെ മ്യൂച്വൽ ഫണ്ട് സബ്‌സിഡിയറിയായ കാനറ റോബെക്കോ അസറ്റ് മാനേജ്‌മെൻ്റ് കമ്പനിയുടെ (സിആർഎംസി) 13 ശതമാനം ഓഹരികൾ വിൽക്കാനുള്ള പദ്ധതിയിലാണ് ബാങ്ക്. ഐപിഒ വഴി 13 ശതമാനം ഓഹരികൾ വില്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും ബാങ്ക് അറിയിച്ചിരുന്നു.

എന്നിരുന്നാലും, നിർദ്ദിഷ്ട ഐപിഒയ്ക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഇന്ത്യാ ഗവൺമെൻ്റിൻ്റെ ധനമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിൻ്റെയും അനുമതിക്കായി കാത്തിരിക്കുകയാണ്.