23 Oct 2023 7:09 AM GMT
ഫാര്‍മസ്യൂട്ടിക്കല്‍ ഇന്റര്‍മീഡിയറ്റ്, എപിഐ എന്നിവയുടെ വികസനം, ഉത്പാദനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബ്ലൂ ജെറ്റ് ഹെല്‍ത്ത്കെയറിന്റെ കന്നി പബ്ളിക് ഇഷ്യു ഒക്ടോബര്‍ 25-ന് ആരംഭിച്ച് 27-ന് അവസാനിക്കും. ഇഷ്യു വഴി 840 കോടി രൂപയോളം സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇതിനായി രണ്ടു രൂപ മുഖവിലയുള്ള 2.5 കോടിയോളം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയില്‍ നടത്തും. ഓഹരി പ്രൈസ് ബാന്‍ഡ് 325-346 രൂപയാണ്. റീട്ടെയില്‍ വിഭാഗത്തില്‍ 35 ശതമാനം ഓഹരികള്‍ മാറ്റി വച്ചിട്ടുണ്ട്.
ഇഷ്യുവിനുശേഷം ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. നവംബര്‍ ആറിനാണ് ലിസ്റ്റിംഗ് നിശ്ചയിച്ചിരിക്കുന്നത്. 1968-ല്‍ ആരംഭിച്ച ബ്ലൂജെറ്റ് ഹെല്‍ത്ത്കെയര്‍ ആദ്യമായി ഇന്ത്യയില്‍ സാക്രിന്‍ നിര്‍മിച്ച കമ്പനിയാണ്. പിന്നീട് സിടി സ്‌കാന്‍, എംആര്‍ഐ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന കോണ്‍ട്രാസ്റ്റ് മീഡിയ മാധ്യമങ്ങള്‍ വിപണിയില്‍ എത്തിച്ചു.
കമ്പനി ഇപ്പോള്‍ പ്രധാനമായും മൂന്നു മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോണ്‍ട്രാസ്റ്റ് മീഡിയ മാധ്യമങ്ങള്‍, ഹൈ ഇന്റന്‍സിറ്റി സ്വീറ്റനര്‍, ഫാര്‍മ ഇന്റര്‍മീഡിയറ്റര്‍ ആക്ടീവ് ഫാര്‍മ ഇന്‍ഗ്രീഡിയന്റ്സ് ( എപിഐ) എന്നിവയിലാണ്.
മഹാരാഷ്ട്രയിലെ താനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രമോട്ടര്‍മാര്‍ അക്ഷയ് ബന്‍സിരലാല്‍ അറോറ, ശിവെന്‍ അക്ഷയ് അറോറ, അര്‍ച്ചന അക്ഷയ് അറോറ എന്നിവരാണ്.കമ്പനി 2022-23-ല്‍ 745 കോടി രൂപ വരുമാനവും 160.03 കോടി രൂപ അറ്റാദായവും 9.23 രൂപ ഇപിഎസും നേടിയിട്ടുണ്ട്. 2021-2-ല്‍ വരുമാനം 702.88 കോടി രൂപയും അറ്റാദായം 181.59 കോടി രൂപയും വീതമായിരുന്നു.
കമ്പനിയുടെ നെറ്റ് വര്‍ത്ത് 2023 ജൂണില്‍ 725.68 കോടി രൂപയാണ്. കൊട്ടക് മഹീന്ദ്ര കാപ്പിറ്റല്‍ കമ്പനി, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെ പി മോര്‍ഗന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ലീഡ് മാനേജര്‍മാര്‍.
ഐ ആര്‍എം എനര്‍ജി: ഒക്ടോബര്‍ 20ന് ഇഷ്യു അവസാനിച്ച ഐആര്‍എം എനര്‍ജിക്ക് 27.05 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു. അതായതത് 76.2 ലക്ഷം ഓഹരിക്കായി ലഭിച്ചത് 20.63 കോടി ഓഹരിക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. കമ്പനിയുടെ ഓഹരിയുടെ ഇഷ്യു വില 505 രൂപയായിരുന്നു. കമ്പനിയുടെ ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ് ഇയിലും ലിസ്റ്റ് ചെയ്യും.
എസ് എംഇ ഇഷ്യുകള്‍
ഒക്ടോബര്‍ 23-ന് ആരംഭിച്ച വാരത്തില്‍ എംഎസ്എംഇയില്‍നിന്നുള്ള മൂന്നു കമ്പനികള്‍ ഇഷ്യുമായി വിപണിയില്‍ എത്തുന്നുണ്ട്. പാരഗണ്‍ ഫൈന്‍ ആന്‍ഡ് സ്പെഷ്യാലിറ്റി കെമിക്കല്‍സ് 26-ന് 51.66 കോടി രൂപയുടെ ഇഷ്യുമായി എത്തും. പ്രൈസ് ബാന്‍ഡ് 95-100 രൂപയാണ്.
ഒക്ടോബര്‍ 27-ന് വിപണിയിലെത്തുന്ന ഷന്താള എഫ്എംസിജി പ്രോഡക്ട്സ് 16.07 കോടി രൂപയാണ് സ്വരൂപിക്കുക. ഓഹരി വില 91 രൂപയാണ്. ഇഷ്യു 31-ന് അവസാനിക്കും.
ഒക്ടോബര്‍ 27-ന് തന്നെയെത്തുന്ന മൈത്രൈയ മെഡികെയര്‍ ലിമിറ്റഡ് 14.89 കോടി രൂപയാണ് ഇഷ്യു വഴി സ്വരൂപിക്കുന്നത്. പ്രൈസ് ബാന്‍ഡ് 78-82 രൂപ. ഇഷ്യു നവംബര്‍ ഒന്നിന് അവസാനിക്കും. ഈ മൂന്ന് ഓഹരികളും എന്‍എസ്ഇ എസ്എംഇയില്‍ ലിസ്റ്റ് ചെയ്യും.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.