image

29 Jan 2024 11:53 AM GMT

IPO

ബിഎൽഎസ് ഇ-സർവീസസ് ഐപിഒ ജനുവരി 30-ന്; ലക്ഷ്യം 311 കോടി

MyFin Desk

bls e-services ipo on january 30, 311 crore target
X

Summary

  • ഇഷ്യൂ ഫെബ്രുവരി ഒന്നിന് അവസാനിക്കും
  • പ്രൈസ് ബാൻഡ് 129 മുതൽ 135 രൂപ
  • ഒരു ലോട്ടിൽ 108 ഓഹരികൾ


ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ബിഎൽഎസ് ഇ-സർവീസസ് ഐപിഒ ജനുവരി 30-ന് ആരംഭിക്കും. ഇഷ്യൂ വഴി 2.3 കോടി ഓഹരികൾ നൽകി 310.91 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 129 മുതൽ 135 രൂപയാണ്. കുറഞ്ഞത് 108 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,580 രൂപയാണ്. എസ്എൻഐഐയുടെ ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 14 (1,512 ഓഹരികൾ), തുക 204,120 രൂപ, ബിഎൻഐഐക്ക് 69 ലോട്ടുകളാണ് 7,452 ഓഹരികൾ), തുക 1,006,020 രൂപ.

ഇഷ്യൂ ഫെബ്രുവരി ഒന്നിന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് ഫെബ്രുവരി രണ്ടിന് പൂർത്തിയാവും. ബിഎസ്ഇ, എൻഎസ്ഇ എക്സ്ചേഞ്ചുകളിൽ ഫെബ്രുവരി ആറിന് ലിസ്റ്റ് ചെയ്യും. ബിഎൽഎസ് ഇൻ്റർനാഷണൽ സർവീസസ് ലിമിറ്റഡാണ് കമ്പനിയുടെ പ്രൊമോട്ടർ.

ഇഷ്യൂ തുക പുതിയ പ്രവർത്തനങ്ങളുടെ വികസനം, നിലവിലുള്ള പ്ലാറ്റ്‌ഫോമുകൾ ഏകീകരിക്കുക, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക, ബിഎൽഎസ് സ്റ്റോറുകൾ സ്ഥാപിക്കാനുള്ള ഫണ്ട്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.

യൂണിസ്റ്റോൺ കാപ്പിറ്റലാണ് ഐപിഒയുടെ ലീഡ് മാനേജർ, കെ ഫിൻ ടെക്നോളോജിസ് ആണ് രജിസ്ട്രാർ.

കമ്പനിയെ കുറിച്ച്

2016 ഏപ്രിലിൽ സ്ഥാപിതമായ ബിഎൽഎസ് ഇ-സർവീസസ് ഇന്ത്യയിലെ പ്രധാന ബാങ്കുകൾക്ക് ബിസിനസ് കറസ്‌പോണ്ടൻസ് സേവനങ്ങൾ, അസിസ്റ്റഡ് ഇ-സർവീസുകൾ, ഇന്ത്യയിലെ താഴെത്തട്ടിലിലുള്ള മേഖലകൾക്കായുള്ള ഇ-ഗവേണൻസ് സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു ഡിജിറ്റൽ സേവന കമ്പനിയാണ്.

ബിഎൽഎസ് ഇൻ്റർനാഷണൽ സർവീസസ് ലിമിറ്റഡിൻ്റെ അനുബന്ധ സ്ഥാപനമായ കമ്പനി സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ പ്ലാറ്റ്‌ഫോമിലൂടെ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ സംസ്ഥാന, പ്രവിശ്യാ സർക്കാരുകൾക്ക് വിസ, പാസ്‌പോർട്ട്, കോൺസുലർ, മറ്റ് പൗര സേവനങ്ങൾ നൽകുന്നു. ഇന്ത്യയിൽ ഈ ഡൊമെയ്‌നിൽ ഏർപ്പെട്ടിരിക്കുന്ന ഏക ലിസ്‌റ്റഡ് കമ്പനിയാണിത്.