image

27 Feb 2024 5:18 PM IST

IPO

ഭാരത് ഹൈവേസ് ഇൻവിറ്റ് ഐപിഒ ഫെബ്രുവരി 28-ന്; ലക്ഷ്യം 2500 കോടി

MyFin Desk

ഭാരത് ഹൈവേസ് ഇൻവിറ്റ് ഐപിഒ ഫെബ്രുവരി 28-ന്; ലക്ഷ്യം 2500 കോടി
X

Summary

  • ഇഷ്യൂ മാർച്ച് 1-ന് അവസാനിക്കും
  • ഒരു ലോട്ടിൽ 150 ഓഹരികൾ
  • പ്രൈസ് ബാൻഡ് 98-100 രൂപ


ഇൻഫ്രാസ്ട്രക്ചർ നിക്ഷേപ ട്രസ്റ്റായ ഭാരത് ഹൈവേസ് ഇൻവിറ്റ് ഐപിഒ ഫെബ്രുവരി 28-ന് ആരംഭിക്കും. ഇഷ്യൂ വഴി 25 കോടി ഓഹരികളുടെ വില്പനയിലൂടെ 2500 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

ഓഹരിയുടെ പ്രൈസ് ബാൻഡ് 98-100 രൂപയാണ്. കുറഞ്ഞത് 150 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 15,000 രൂപയാണ്. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (2100 ഓഹരികൾ) തുക 210,000 രൂപ. ബിഎൻഐഐക്ക് 67 ലോട്ടുകളാണ് (10,050 ഓഹരികൾ) തുക 1,005,000 രൂപ.

ഇഷ്യൂ മാർച്ച് 1-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് നാലിന് പൂർത്തിയാവും. ഓഹരികൾ ബിഎസ്ഇ, എൻഎസ്ഇ എക്സ്ചേഞ്ചുകളിൽ മാർച്ച് 6-ന് ലിസ്റ്റ് ചെയ്യും.

ഇഷ്യൂ തുക വായ്പകളുടെ തിരിച്ചടവ്, പ്രോജക്റ്റ് എസ്പിവികൾക്ക് വായ്പ നൽകൽ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

ട്രസ്റ്റിനെ കുറിച്ച്:

ഇന്ത്യയിലെ ഇൻഫ്രാസ്ട്രക്ചർ ആസ്തികളുടെ ഒരു പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും നിക്ഷേപിക്കുന്നതിനുമായി സ്ഥാപിതമായ ഒരു ഇൻഫ്രാസ്ട്രക്ചർ നിക്ഷേപ ട്രസ്റ്റാണ് ഭാരത് ഹൈവേസ് ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ്. സെബി ഇൻവിറ്റ് റെഗുലേഷൻസിന് കീഴിൽ ഒരു ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങൾ നടത്താൻ ട്രസ്റ്റിന് അധികാരമുണ്ട്.

കമ്പനിയുടെ പോർട്ട്‌ഫോളിയോയിൽ ഏഴ് റോഡുകൾ ഉൾപ്പെടുന്നു. ഇവ പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ എച്എഎം (ഹൈബ്രിഡ് അന്യുറ്റി മോഡ്) അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവയാണ്. NHAI അനുവദിച്ച ഇളവ് അവകാശങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റോഡുകൾ പ്രവർത്തിപ്പിക്കുന്നതും പരിപാലിക്കുന്നതും, നിലവിൽ ഗ്രില്ലിൻ്റെ (GRIL) ഉടമസ്ഥതയിലുള്ള പ്രൊജക്റ്റ് എസ്പിവികളുടെ ഉടമസ്ഥതയിലുള്ളതും അവർക്ക് നടത്തിപ്പവകാശമുള്ളതുമാണ്.

സാമ്പത്തികം:

നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ട്രസ്ടിന്റെ അറ്റാദായം 101.35 കോടി രൂപയും വരുമാനം 388.54 കോടി രൂപയുമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ പാദത്തിൽ വരുമാനം 1,537.47 കോടി രൂപയും അറ്റാദായം 527.05 കോടി രൂപയുമായിരുന്നു.

ഐസിഐസിഐ സെക്യൂരിറ്റീസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഐഎഫ്എൽ സെക്യൂരിറ്റീസ് എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർമാർ. കെഫിൻ ടെക്നോളജീസാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.