image

3 July 2024 6:25 AM GMT

IPO

745 കോടി രൂപ സമാഹരിക്കാൻ ബൻസാൽ വയർ ഇൻഡസ്ട്രീസ് ഐപിഒ

MyFin Desk

745 കോടി രൂപ സമാഹരിക്കാൻ ബൻസാൽ വയർ ഇൻഡസ്ട്രീസ് ഐപിഒ
X

Summary

  • ഐപിഒ ജൂലൈ 5-ന് അവസാനിക്കും
  • പ്രൈസ് ബാൻഡ് 243 രൂപ മുതൽ 256 രൂപ
  • ഓഹരികൾ ജൂലൈ 10-ന് ലിസ്റ്റ് ചെയ്യും


സ്റ്റെയിൻലെസ് സ്റ്റീൽ വയർ നിർമാതാക്കളായ ബൻസാൽ വയർ ഇൻഡസ്ട്രീസ് ഐപിഒ ജൂലൈ 3-ന് ആരംഭിച്ച് 5-ന് അവസാനിക്കും. ഇഷ്യൂവിലൂടെ 2.91 കോടി ഓഹരികൾ നൽകി 745 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

അഞ്ചു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 243 രൂപ മുതൽ 256 രൂപയാണ്. കുറഞ്ഞത് 58 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,848 രൂപയാണ്. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (812 ഓഹരികൾ), തുക 207,872 രൂപ. ബിഎൻഐഐക്ക് 68 ലോട്ടുകളാണ് (3,944 ഓഹരികൾ), തുക 1,009,664 രൂപ.

ഓഹരികളുടെ അലോട്ട്മെന്റ് ജൂലൈ 8-ന് പൂർത്തിയാവും. ഓഹരികൾ ജൂലൈ 10-ന് എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.

അരുൺ ഗുപ്ത, അനിത ഗുപ്ത, പ്രണവ് ബൻസാൽ, അരുൺ കുമാർ ഗുപ്ത എച്ച്‌യുഎഫ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന തുക കടങ്ങളുടെ തിരിച്ചടവിനും, കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും മറ്റു പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കും.

1985 ൽ സ്ഥാപിതമായ കമ്പനി സ്റ്റെയിൻലെസ്സ് സ്റ്റീൽ വയർ നിർമാതാക്കളാണ്. ഉയർന്ന കാർബൺ സ്റ്റീൽ വയർ, ലോ കാർബൺ സ്റ്റീൽ വയർ, സ്റ്റെയിൻലെസ് സ്റ്റീൽ വയർ എന്നീ പ്രധാന മൂന്ന് സെഗ്‌മെൻ്റുകളിലാണ് കമ്പനി പ്രവർത്തിക്കുന്നത്.

50-ലധികം രാജ്യങ്ങളിലേക്ക് കമ്പനി ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. കമ്പനിക്ക് ബംഗ്ലാദേശ്, ബ്രസീൽ, ഫ്രാൻസ്, ജർമ്മനി, ഇസ്രായേൽ, ഇറ്റലി, നെതർലൻഡ്സ്, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, തുർക്കി, ബ്രിട്ടൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, വിയറ്റ്നാം എന്നിവയുൾപ്പെടെയുള്ള 14 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്.

ഗാസിയാബാദിലെ മോഹൻ നഗർ, ലോനി ഇൻഡസ്ട്രിയൽ ഏരിയ, ഗാസിയാബാദ്, ഹരിയാനയിലെ ജജ്ജർ, ബഹദൂർഗഡ് എന്നിവിടങ്ങളിൽ കമ്പനിക്ക് നാല് നിർമ്മാണ യൂണിറ്റുകളുണ്ട്. നാല് യൂണിറ്റുകളിൽ രണ്ടെണ്ണം ഗാസിയാബാദിലെ ലോനി ഇൻഡസ്ട്രിയൽ ഏരിയയിലാണ്.

എസ്‌ബിഐ ക്യാപിറ്റൽ മാർക്കറ്റ്‌സ് ലിമിറ്റഡും ഡാം ക്യാപിറ്റൽ അഡൈ്വസേഴ്‌സ് ലിമിറ്റഡുമാണ് ഐപിഒയുടെ ലീഡ് മാനേജർമാർ. കെഫിൻ ടെക്‌നോളജീസ് ലിമിറ്റഡാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.