image

19 May 2024 9:05 AM GMT

IPO

ഔഫിസ് സ്പേസ് സൊല്യൂഷൻസ് ഐപിഒ മെയ് 22-ന്

MyFin Desk

awfis space solutions ipo on may 22
X

Summary

  • മെയ് 27-ന് ഇഷ്യൂ അവസാനിക്കും
  • പ്രൈസ് ബാൻഡ് 364-383 രൂപ
  • ഒരു ലോട്ടിൽ 39 ഓഹരികൾ


വർക്ക്‌സ്‌പേസ് പ്രൊവൈഡറായ ഔഫിസ് സ്പേസ് സൊല്യൂഷൻസ് ഐപിഒ മെയ് 22-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 598.93 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 128 കോടി രൂപയുടെ പുതിയ ഇഷ്യൂവും 470.93 കോടിയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.

പത്തു രൂപ മുഖ വിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 364-383 രൂപയാണ്. കുറഞ്ഞത് 39 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,937 രൂപയാണ്. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (546 ഓഹരികൾ) തുക 209,118 രൂപ. ബിഎൻഐഐക്ക് 67 ലോട്ടുകളാണ് (2613 ഓഹരികൾ) തുക 1,000,779 രൂപ. മെയ് 27-ന് ഇഷ്യൂ അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 28-ന് പൂർത്തിയാവും. ഓഹരികൾ മെയ് 30-ന് എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.

അമിത് രമണിയും, പീക്ക് XV എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ

ഇഷ്യൂ തുക പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചെലവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, മറ്റു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

2014ൽ സ്ഥാപിതമായ ഔഫിസ് സ്പേസ് സൊല്യൂഷൻസ് ഇന്ത്യയിലെ വർക്ക്‌സ്‌പേസ് സൊല്യൂഷൻ നൽകുന്ന കമ്പനിയാണ്. വ്യക്തികൾ, സ്റ്റാർട്ടപ്പുകൾ, എസ്എംഇകൾ, വൻകിട കോർപ്പറേഷനുകൾ എന്നിവയുടെ ആവശ്യങ്ങൾക്കനുസരിച്ച് ഫ്ലെക്സിബിൾ വർക്ക്‌സ്‌പേസ് സൊല്യൂഷനുകളുടെ വിശാലമായ ശ്രേണി കമ്പനി നൽകുന്നു.

ഫ്ലെക്സിബിൾ വർക്ക്‌സ്‌പെയ്‌സുകൾ, ഇഷ്‌ടാനുസൃത ഓഫീസ് സ്‌പെയ്‌സുകൾ, മൊബിലിറ്റി സൊല്യൂഷനുകൾ എന്നിവ കമ്പനിയുടെ സേവനങ്ങളിൽ ഉൾപ്പെടുന്നു. ഭക്ഷണ പാനീയങ്ങളുടെ വിതരണം, ഐടി പിന്തുണ, ഇൻഫ്രാസ്ട്രക്ചർ സേവനങ്ങൾ, ഇവൻ്റ് ഹോസ്റ്റിംഗ് തുടങ്ങിയ സേവനങ്ങളും കമ്പനി നൽകുന്നുണ്ട്. കമ്പനിക്ക് ഇന്ത്യയിലെ 16 നഗരങ്ങളിലായി 169 കേന്ദ്രങ്ങളുണ്ട്.

ഐസിഐസിഐ സെക്യൂരിറ്റീസ്, ആക്സിസ് ക്യാപിറ്റൽ, ഐഐഎഫ്എൽ സെക്യൂരിറ്റീസ്, എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർമാർ. ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.