10 Jan 2024 6:50 AM GMT
Summary
- ഐപിഒയ്ക്കുള്ള അപേക്ഷ 2023 ഒക്ടോബറിലാണ് ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് സമര്‍പ്പിച്ചത്
- ചെന്നൈ ആസ്ഥാനമായുള്ള മൈക്രോഫിനാന്‍സ് സ്ഥാപനമാണ് ആശിര്‍വാദ് മൈക്രോഫിനാന്‍സ്
- ആശിര്‍വാദ് മൈക്രോഫിന്നില്‍ മണപ്പുറം ഫിനാന്‍സിന് ഗണ്യമായ ഓഹരികള്‍ സ്വന്തമായുണ്ട്
മണപ്പുറം ഫിനാന്‍സിന്റെ സഹസ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിന്‍ നടത്താനിരുന്ന ഐപിഒ മാറ്റിവയ്ക്കണമെന്നു സെബി നിര്‍ദേശിച്ചു. ഇതേ തുടര്‍ന്നു മണപ്പുറം ഫിനാന്‍സിന്റെ ഓഹരികള്‍ എന്‍എസ്ഇയില്‍ 75 ശതമാനം ഇടിവ് നേരിട്ടു. സെന്‍സെക്‌സില്‍ 4.47 ശതമാനവും ഇടിഞ്ഞു.
ഇന്ന് (ജനുവരി 10) 9.59 ന് മണപ്പുറം ഫിനാന്‍സിന്റെ വ്യാപാരം എന്‍എസ്ഇയില്‍ നടന്നത് 168.40 രൂപയിലാണ്.
ഐപിഒയ്ക്കുള്ള അപേക്ഷ 2023 ഒക്ടോബറിലാണ് ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് സമര്‍പ്പിച്ചത്. 1500 കോടി രൂപയാണു ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിട്ടത്.
ചെന്നൈ ആസ്ഥാനമായുള്ള മൈക്രോഫിനാന്‍സ് സ്ഥാപനമാണ് ആശിര്‍വാദ് മൈക്രോഫിനാന്‍സ്. ഇതില്‍ മണപ്പുറം ഫിനാന്‍സിന് ഗണ്യമായ ഓഹരികള്‍ സ്വന്തമായുണ്ട്. 2015 ഫെബ്രുവരിയിലാണ് ആശിര്‍വാദ് മൈക്രോ ഫിനാന്‍സില്‍ മണപ്പുറം ഫിനാന്‍സ് 71 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്. പിന്നീട് 2022 ജൂണില്‍ 95 ശതമാനമായി ഓഹരി പങ്കാളിത്തം ഉയര്‍ത്തുകയും ചെയ്തു. ബാക്കിയുള്ളവ ആശിര്‍വാദ് മൈക്രോഫിന്‍ തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.