10 Oct 2023 12:21 PM GMT
Summary
- ഇഷ്യൂ ഒക്ടോബർ 16-ന് അവസാനിക്കും
- ഓഹരിയൊന്നിന് 45 രൂപ
- കപ്പല്‍ അനുബന്ധമേഖലയില്‍ പ്രവർത്തനം
അരവിന്ദ് ആൻഡ് കമ്പനി ഷിപ്പിംഗ് ഏജൻസി ഐപിഒ ഒക്ടോബർ 12-ന് ആരംഭിക്കും. 16-ന് അവസാനിക്കും. കമ്പനി 32.76 ലക്ഷം ഓഹരികൾ നൽകി 14.74 കോടി രൂപ സ്വരൂപിക്കും. പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 45 രൂപയാണ് ഇഷ്യൂ വില. ഓഹരികള്‍ എൻഎസ്ഇ എമെർജിൽ 25-ന് ലിസ്റ്റ് ചെയ്യും. ഓഹരികളുടെ അലോട്ട്‌മെന്റ് ഒക്ടോബർ 19 പൂർത്തിയാവും.
ഇഷ്യൂ തുക കമ്പനിയുടെ മൂലധന ചെലവ്, പൊതു കോർപ്പറേറ്റ് ഉദ്ദേശം, ഇഷ്യൂ ചെലവുകൾ എന്നിവയ്ക്കായി ഉപയോഗിക്കും.
അരവിന്ദ് കാന്തിലാൽ ഷാ, വിനീത് അരവിന്ദ് ഷാ, പരുൾ അരവിന്ദ് ഷാ, ചിന്തൻ അരവിന്ദ് ഷാ എന്നിവർ ചേർന്നു പ്രമോട്ടു ചെയ്തിരിക്കുന്ന അരവിന്ദ് ആൻഡ് കമ്പനി ഷിപ്പിംഗ് ഏജൻസി ഗുജറാത്തിലെ ജാംനഗറിലാണ് സ്ഥിതി ചെയ്യുന്നത്.
1987 സെപ്റ്റംബറിൽ സ്ഥാപിതമായ കമ്പനി കാർഗോ ബാർജുകൾ, ഫ്ലാറ്റ് ടോപ്പ് ബാർജുകൾ, ക്രെയിൻ മൗണ്ടഡ് ബാർജുകൾ, ഹോപ്പർ ബാർജുകൾ, സ്പഡ് ബാർജുകൾ, കാർഗോയ്ക്കുള്ള ടഗ്ഗുകൾ തുടങ്ങിയ കപ്പൽ അനുബന്ധമേഖലയിലാണ് പ്രവർത്തിക്കുന്നത്. മറൈൻ വെസലുകളുമായും അനുബന്ധ ഉപകരണങ്ങളുമായും ബന്ധപ്പെട്ട സേവനങ്ങളും നല്കുന്നു. നിരവധി മൾട്ടിനാഷണൽ കമ്പനികള്ക്ക് ഉപകരണങ്ങളും അരവിന്ദ് കമ്പനി നല്കിവരുന്നു.
ഹോട്ടൽ മില്ലേനിയം പ്ലാസ, ഹോട്ടൽ 999 എന്നിവയുമായി ഹോസ്പിറ്റാലിറ്റി ബിസിനസ്സിലേക്ക് പ്രവേശിച്ചുകൊണ്ട് കമ്പനി അതിന്റെ ബിസിനസ്സ് മേഖല വിപുലീകരിക്കുകയാണ്.
ബീലൈൻ കാപ്പിറ്റൽ അഡ്വൈസോഴ്‌സ് ആണ് ഇഷ്യൂവിന്റെ ലീഡ് മാനേജർ. സ്കൈലൈൻ ഫിനാൻഷ്യൽ സെർവിസ്സ് ആണ് രജിസ്ട്രാർ.