22 Nov 2023 7:38 AM GMT
Summary
- നവംബർ 24ന് നാല് ഇഷ്യൂവും അവസാനിക്കും.
ടാറ്റ ടെക്‌നോളജീസ്, ഫെഡ്‌ബാങ്ക് ഫിനാൻഷ്യൽ സർവീസസ്, ഫ്ലെയർ റൈറ്റിംഗ് ഇൻഡസ്ട്രീസ്, ഗാന്ധർ ഓയിൽ റിഫൈനറി തുടങ്ങിയ നാല് കമ്പനികളുടെ പ്രാരംഭ പബ്ലിക് ഓഫറുകൾ ഇന്ന് നവംബർ ആരംഭിച്ചു. നവംബർ 24ന് നാല് ഇഷ്യൂവും അവസാനിക്കും.
ടാറ്റ ടെക്നോളജീസ്
3,042.51 കോടി രൂപ സവരൂപിക്കാനെത്തിയ ടാറ്റ ടെക്നോളോജിസ് ഇഷ്യൂ പൂർണ്ണമായും 6.08 കോടി ഓഹരികളുടെ ഓഫർ ഫോർ സെയിൽ മാത്രമാണുള്ളത്. ടാറ്റ ടെക്നോളജീസിന് ഈ ഇഷ്യൂവിൽ നിന്ന് പണമൊന്നും ലഭിക്കില്ല. തുക മുഴുവനും ഓഹരികൾ വിൽക്കുന്ന ഉടമകൾക്ക് നൽകും. ഇഷ്യൂവിന്റെ പ്രൈസ് ബാൻഡ് ഒരു ഷെയറിന് 475-500 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഒരു ലോട്ടിൽ 30 ഓഹരികൾ.
ഐഡിബിഐ കാപ്പിറ്റൽ, റിലയൻസ് സെക്യൂരിറ്റീസ്, അരിഹന്ത് ക്യാപിറ്റൽ, മേത്ത ഇക്വിറ്റീസ് എന്നിവയിലെ അനലിസ്റ്റുകളുടെ അഭിപ്രായം അനുസരിച്ച് കമ്പനിയുടെ പ്രവർത്തനം ശക്തമാണ്. മാർജിനുകളിലും അനുപാതങ്ങളിലും മികച്ച മുന്നേറ്റം നടത്തുന്നു. അതിനാൽ ഈ ഇഷ്യൂവിന് അപേക്ഷിക്കാം.
ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ്
പബ്ലിക് ഓഫറിലൂടെ 1,092.26 കോടി രൂപ സമാഹരിക്കാനാണ് നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (എൻബിഎഫ്‌സി) ലക്ഷ്യമിടുന്നത്. ഇഷ്യൂവിന്റെ പ്രൈസ് ബാൻഡ് 133-140 രൂപ. 4.29 കോടി ഓഹരികൾ നൽകി 600.77 കോടി രൂപയുടെ പുതിയ ഇഷ്യൂവും 3.51 കോടി വിൽക്കുന്ന 492.26 കോടിയുടെ ഓഫർ ഫോർ സൈലുമാണ് ഇഷ്യൂവിലുള്ളത്. കുറഞ്ഞത് 107 ഓഹരികൾക്കായി അപേക്ഷിക്കണം.
ആനന്ദ് രതിയും സ്‌റ്റോക്‌സ്ബോക്‌സും നൽകുന്ന വിവരം അനുസരിച്ച് ഇന്ത്യയിലെ എൻബിഎഫ്‌സി സമാന കമ്പനികളുമായി താരത്യം ചെമ്പോൾ ന്യായമായ മൂല്യനിർണ്ണയവും വേഗമേറിയ മൂന്നാമത്തെ എയുഎം വളർച്ചയും രേഖപ്പെടുത്തിയ കമ്പനിയുടെ ഇഷ്യുവിന് അപേക്ഷിക്കാവുന്നതാണ്.
അതേസമയം, മറ്റു കമ്പനികളുടെ ശരാശരിയായ 3.4 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 2023 സാമ്പത്തിക വർഷത്തിൽ കമ്പനിക്ക് 2.3 ശതമാനമായിരുന്നു ആർഒഎ. അതുകൊണ്ട് നിർമ്മൽ ബാംഗ് അനലിസ്റ്റുകൾ ഇഷ്യൂവിന് 'ന്യൂട്രൽ' റേറ്റിംഗ് നൽകി.
ഫ്ലെയർ റൈറ്റിംഗ് ഇൻഡസ്ട്രീസ്
593 കോടി രൂപയുടെ ഐപിഒയിൽ 292 കോടി രൂപയുടെ 96.05 ലക്ഷം ഓഹരികളും 301 കോടി രൂപയുടെ 99.01 ലക്ഷം ഓഹരികളുടെ ഓഫർ ഫോർ സെയിൽസും ഉൾപ്പെടുന്നു. ഇഷ്യൂവിന്റെ പ്രൈസ് ബാൻഡ് 288-304 രൂപ. കുറഞ്ഞത് 49 അപേക്ഷകൾക്കായി അപേക്ഷിക്കണം.
നല്ല സാമ്പത്തികവും മൂല്യനിർണ്ണയവും എഴുത്ത് ഉപകരണ വ്യവസായത്തിലെ ശക്തമായ സാന്നിധ്യവും കാരണം അനലിസ്റ്റുകളായ ചോയ്‌സും ആനന്ദ് രതിയും സ്റ്റോക്‌സ്‌ബോക്സും ഇഷ്യൂവിന് അപേക്ഷിക്കാം എന്ന് റേറ്റിംഗ് നൽകി.
ഗന്ധർ ഓയിൽ റിഫൈനറി
ഇഷ്യൂ വഴി 500.69 കോടി രൂപ സമാഹരിക്കാനാണ് വൈറ്റ് ഓയിൽ നിർമാതാക്കൾ. 302 കോടി രൂപ വിലമതിക്കുന്ന 1.78 കോടി ഓഹരികളുടെ പുതിയ ഇഷ്യൂവും 198.69 കോടി രൂപയുടെ 1.17 കോടി ഓഹരികളുടെ ഓഫർ ഫോർ സെയിൽസും അടങ്ങുന്നതാണ് ഇഷ്യൂ. ഓഹരിയൊന്നിന് 160-169 രൂപയാണ് പ്രൈസ് ബാൻഡ്. ഒരു ലോട്ടിൽ 88 ഓഹരികൾ.
നല്ല സാമ്പത്തിക പ്രകടനം, ഉൽപ്പന്ന പോർട്ട്‌ഫോളിയോയുടെ വിപുലീകരണം, വളരുന്ന വിദേശ ബിസിനസ്സ്, ന്യായമായ മൂല്യനിർണ്ണയം എന്നിവ കാരണം ബിപി വെൽത്ത്, സ്വസ്‌തിക ഇൻവെസ്റ്റ്‌മാർട്ട്, സ്‌റ്റോക്‌സ് ബോക്‌സ് എന്നിവ ഇഷ്യൂവിന് അപേക്ഷിക്കാം എന്നാണ് റേറ്റിംഗ് നൽകിയത്.