image

8 Oct 2024 4:10 PM IST

IPO

ആദിത്യ ഇന്‍ഫോടെക് ലിമിറ്റഡ് ഐപിഒയ്ക്ക്

MyFin Desk

ആദിത്യ ഇന്‍ഫോടെക് ലിമിറ്റഡ് ഐപിഒയ്ക്ക്
X

സെബിയിൽ ഐപിഒയിക്കുള്ള കരട് പത്രിക സമർപ്പിച്ചു ആദിത്യ ഇന്‍ഫോടെക്. ഇഷ്യൂവിലൂടെ 1300 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 500 കോടി റോപ്പയുടെ പുതിയ ഇഷ്യൂവും 800 കോടി രൂപയുടെ ഓഫർ ഫോർ സയിലും ഉൾപ്പെടുന്നു. ഓഹരിയുടെ മുഖവില അഞ്ചു രൂപയായിരിക്കും. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജര്‍മാര്‍. സിപി പ്ലസ് ബ്രാന്‍ഡില്‍ വീഡിയോ സുരക്ഷയും നിരീക്ഷണ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യയും സേവനങ്ങളും ലഭ്യമാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് ആദിത്യ ഇന്‍ഫോടെക് ലിമിറ്റഡ്.