18 Jan 2024 1:27 PM GMT
Summary
- ജനുവരി 23-ന് ഇഷ്യൂ അവസാനിക്കും
- വിദ്യാഭ്യാസ സാങ്കേതിക പ്ലാറ്റ്‌ഫോമാണ് അഡിക്റ്റീവ് ലേണിംഗ് ടെക്നോളജി
- ഒരു ലോട്ടിൽ 1000 ഓഹരികൾ
വിദ്യാഭ്യാസ സാങ്കേതിക പ്ലാറ്റ്ഫോമായ അഡിക്റ്റീവ് ലേണിംഗ് ടെക്നോളജി (ALT) ഐപിഒ ജനുവരി 19-ന് ആരംഭിക്കും. ഇഷ്യൂ വഴി 42.74 ലക്ഷം ഓഹരികൾ നൽകി 60.16 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇതിൽ 57.92 കോടി രൂപയുടെ പുതിയ ഇഷ്യൂവും 2.24 കോടി രൂപയുടെ ഓഫർ ഫോർ സയിലും ഉൾപ്പെടുന്നു.
പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 133-140 രൂപയാണ്. കുറഞ്ഞത് 1000 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 140,000 രൂപയാണ്. ജനുവരി 23-ന് ഇഷ്യൂ അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെന്റ് 24ന് പൂർത്തിയാവും. ജനുവരി 29ന് ഓഹരികൾ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.
രാമാനുജ് മുഖർജിയും അഭ്യുദയ സുനിൽ അഗർവാളുമാണ് കമ്പനിയുടെ പ്രമോട്ടർമാർ.
ഇഷ്യൂ തുക ഐഡന്റിഫൈഡ് അക്വിസിഷന്റെ ചെലവുകൾ, സാങ്കേതികവിദ്യയിൽ നിക്ഷേപം, പുതിയ കോഴ്‌സുകളുടെ വികസനം, കമ്പനിയുടെ ബ്രാൻഡിംഗ് ആൻഡ് മാർക്കറ്റിംഗ്, പ്രവർത്തന മൂലധന ആവശ്യകതകൾ, പൊതു കോർപ്പറേറ്റ് ആവശ്യകതകൾ, ഇഷ്യൂ ചെലവുകൾ എനിക്കിവയ്ക്കായി ഉപയോഗിക്കും.
2017 സെപ്റ്റംബറിൽ സ്ഥാപിതമായ അഡിക്റ്റീവ് ലേണിംഗ് ടെക്‌നോളജി ലിമിറ്റഡ് പ്രധാനമായും സീനിയർ, മിഡ്-കരിയർ പ്രൊഫഷണലുകൾ, യുവ പ്രൊഫഷണലുകൾ എന്നിവർക്ക് ആവശ്യമായ വിദ്യാഭ്യാസ സഹായങ്ങൾ നൽകുന്ന സാങ്കേതിക പ്ലാറ്റ്‌ഫോമാണ്.
വ്യക്തികളെ അവരുടെ കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന കോഴ്സുകളും പരിശീലന പരിപാടികളും കമ്പനി വാഗ്ദാനം ചെയ്യുന്നു. നിയമം, ധനകാര്യം, കംപ്ലയൻസ്, ഹ്യൂമൻ റിസോഴ്‌സ്, ബിസിനസ് കൺസൾട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കണ്ടന്റ് റൈറ്റിംഗ്, ഡാറ്റാ സയൻസ് എന്നിവ ലോസിഖോ, സ്കിൽ ആർബിട്രേജ്, ഡാറ്റാസ്ഗുഡ് എന്നീ മൂന്ന് വ്യത്യസ്ത ബ്രാൻഡുകൾക്ക് കീഴിൽ കമ്പനി നൽകുന്നു.
നർണോലിയ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡാണ് ഐപിഒയുടെ ലീഡ് മാനേജർ, മാഷിറ്റ്‌ല സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇഷ്യുവിന്റെ രജിസ്ട്രാർ.