6 Nov 2023 12:12 PM GMT
Summary
- റോക്സ് ഹൈ-ടെക് ഇഷ്യൂ നവംബർ 7-ന്
- സൺറെസ്റ്റ് ലൈഫ് സയൻസ് ഇഷ്യൂ നവംബർ 9-ന് അവസാനിക്കും
റോക്സ് ഹൈ-ടെക്
ഐ ടി സൊലൂഷ്യന്‍ ദാതാവായ റോക്സ് ഹൈ-ടെക് ഐപിഒ നവംബര്‍ 7-ന് ആരംഭിച്ച് 9-ന് അവസാനിക്കും. ഇഷ്യൂ വലുപ്പമായ 54.49 കോടി രൂപയില്‍ 49.95 കോടി രൂപയുടെ പുതിയ ഓഹരികളും 4.54 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നു.
ഓഹരികളുടെ അലോട്ട്മെന്റ് 15-ന് പൂര്‍ത്തിയാവും. ഓഹരികള്‍ എന്‍എസ്ഇ എമെര്‍ജില്‍ നവംബര്‍ 20-ന് ലിസ്റ്റ് ചെയ്യും. പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാന്‍ഡ് 80-83 രൂപയാണ്. കുറഞ്ഞത് 1600 ഓഹരികള്‍ക്ക്ി അപേക്ഷിക്കണം.
2002-ല്‍ ആരംഭിച്ച റോക്സ് ഹൈടെക് ഉപഭോക്തൃ കേന്ദ്രീകൃത ഐടി സൊല്യൂഷന്‍ പ്രൊവൈഡറാണ്. കണ്‍സള്‍ട്ടിംഗ്, എന്റര്‍പ്രൈസ്, അന്തിമ ഉപയോക്തൃ കമ്പ്യൂട്ടിംഗ്, നിയന്ത്രിത പ്രിന്റ്, നെറ്റ്വര്‍ക്ക് സേവനങ്ങള്‍ കമ്പനി നല്‍കി വരുന്നു.
ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് (സോഫ്റ്റ്വെയര്‍ സേവനങ്ങള്‍, എഐ, ആര്‍പിഎ ആന്‍ഡ് എംഎല്‍), ഐടി, ഒടി സുരക്ഷ, ഡാറ്റാസെന്റര്‍ സൊല്യൂഷനുകള്‍ (ഓണ്‍-പ്രിമൈസിസ് ആന്‍ഡ് ക്ലോസ്ഡ്) ഐഓടി, സ്മാര്‍ട്ട്, മീഡിയ 6, സ്മാര്‍ട്ട് എഡ്ജ് ഉപകരണങ്ങള്‍ തുടങ്ങിയവയാണ് കമ്പനിയുടെ സേവനങ്ങള്‍.
സ്വരാജ് ഷെയേഴ്‌സ് ആന്‍ഡ് സെക്യൂരിറ്റീസാണ് ഇഷ്യൂവിന്റെ ലീഡ് മാനേജര്‍. പൂര്‍വ ഷെയര്‍ജിസ്ട്രി ഇന്ത്യയാണ് രജിസ്ട്രാര്‍.
സണ്‍റെസ്റ്റ് ലൈഫ് സയന്‍സ്
ഹെല്‍ത്ത് കെയര്‍, വ്യക്തിഗത പരിചരണം എന്നിവയ്ക്കാവശ്യമായ ഓവര്‍ദ് കൗണ്ടര്‍ ( ഒടിസി) ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സണ്‍റെസ്റ്റ് ലൈഫ് സയന്‍സ് ഇഷ്യൂ വഴി 12.91 ലക്ഷം ഓഹരികള്‍ നല്‍കി 10.85 കോടി രൂപ സ്വരൂപിക്കും. നവംബര്‍ 7-ന് ആരംഭിക്കുന്ന ഇഷ്യൂ 9-ന് അവസാനിക്കും.
പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 84 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 1600 ഓഹരികള്‍ക്ക് അപേക്ഷിക്കണം. ഓഹരികളുടെ അലോട്ട്മെന്റ് നവംബര്‍ 15-ന് പൂര്‍ത്തിയാവും. ഓഹരികള്‍ എന്‍എസ്ഇ എമെര്‍ജില്‍ നവംബര്‍ 20-ന് ലിസ്റ്റ് ചെയ്യും. ഇഷ്യൂ തുക പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍, പൊതു കോര്‍പ്പറേറ്റ് ആവശ്യം, ഇഷ്യൂ ചെലവുകള്‍ എന്നിവക്കയി ഉപയോഗിക്കും.
2017-ല്‍ സ്ഥാപിതമായ സണ്‍റെസ്റ്റ് ലൈഫ് സയന്‍സ് ലിമിറ്റഡ് വൈവിധ്യമാര്‍ന്ന ഹെല്‍ത്ത് കെയര്‍, വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്.
ക്യാപ്സ്യൂള്‍, ടാബ്ലെറ്റുകള്‍, സിറപ്പ്, തൈലം, ജെല്‍, മൗത്ത് വാഷ്, സൊല്യൂഷന്‍, സസ്‌പെന്‍ഷന്‍, ഡ്രൈ പൗഡറുകള്‍, ടൂത്ത് പേസ്റ്റ്, ആന്റി ബാക്ടീരിയല്‍, ആന്റി ഡയറിയല്‍, ആന്റിഫംഗല്‍, ആന്റി മലേറിയല്‍, ആന്റി ഡയബറ്റിക്, ഡെന്റല്‍ ക്യൂര്‍, ആന്റി പ്രോട്ടോസോള്‍, ആന്റി ഹിസ്റ്റാമൈന്‍, ആന്റി-ഹൈപ്പര്‍ടെന്‍സിവ് മരുന്നുകള്‍, കോസ്മെറ്റിക്, മള്‍ട്ടിവിറ്റൈനറല്‍, ആന്റിമിനെറല്‍, ആന്റി-ബാക്ടീരിയല്‍, ആന്റി-വൈറല്‍, ആന്റി-ഫംഗല്‍, ന്യൂട്രാസ്യൂട്ടിക്കല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി എന്നിവ ഉള്‍പ്പെടുന്നു.
മാര്‍ക്ക് കോര്‍പ്പറേറ്റ് അഡൈ്വസേഴ്‌സ് ആണ് ഇഷ്യൂവിന്റെ ലീഡ് മാനേജരും സ്‌കൈലൈന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് രജിസ്ട്രാറുമാണ്.