image

10 Dec 2023 4:15 AM GMT

IPO

പുതിയ വാരത്തില്‍ വിപണിയിലെത്തുന്നത് 6 ഐപിഒകള്‍

MyFin Desk

6 ipo will hit the market in the new week
X

Summary

  • മെയിന്‍ ബോര്‍ഡില്‍ തുറക്കുന്നത് 2 ഐപിഒകള്‍
  • ലക്ഷ്യമിടുന്നത് മൊത്തം 2500 കോടി രൂപയുടെ സമാഹരണം


ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം, പ്രാഥമിക ഓഹരി വിപണി പുതിയ ആഴ്ച വീണ്ടും സജീവമാകുന്നു. രണ്ട് മെയിൻബോർഡ് ഐ‌പി‌ഒകളും നാല് എസ്എംഇ ഇഷ്യൂകളും ചേര്‍ന്ന് ഏകദേശം 2,500 കോടി രൂപയുടെ സമാഹരണമാണ് ഈ വാരത്തില്‍ ലക്ഷ്യം വെക്കുന്നത്.

ഡോംസ് ഇന്‍റസ്ട്രീസ്

ഡോംസ് (DOMS) ഇൻഡസ്ട്രീസ്, ഇന്ത്യ ഷെൽട്ടർ ഫിനാൻസ് എന്നിവയുടെ മെയിന്‍ബോര്‍ഡ് ഐപിഒകള്‍ ഡിസംബർ 13 ന് സബ്‌സ്‌ക്രിപ്‌ഷനായി തുറന്ന് ഡിസംബർ 15 ന് അവസാനിക്കും. ഡോംസ് ഇൻഡസ്ട്രീസിന്റെ ഐപിഒ യിൽ 350 കോടി രൂപയുടെ പുതിയ ഇക്വിറ്റിയും 850 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉൾപ്പെടുന്നു.

ഒഎഫ്എസ്-ന് കീഴിൽ, പ്രൊമോട്ടർമാരായ ഫാബ്രിക്ക ഇറ്റാലിയാന ലാപിസ്, സഞ്ജയ് മാൻസുഖൽ രജനി, കേത മൻസുഖൽ രജനി എന്നിവർ ഓഹരികൾ വില്‍ക്കും. ഓഫറിന്റെ ഏകദേശം 75 ശതമാനം ക്വാളിഫൈഡ് ഇന്‍സ്‍റ്റിറ്റ്യൂഷ്‍ണസല്‍ ബയർമാർക്കും 15 ശതമാനം നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കും 10 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കുമായി നീക്കിവച്ചിരിക്കുന്നു.

പുതിയ ഇഷ്യൂവിലൂടെ സമാഹരിക്കുന്ന ഫണ്ട് ഒരു പുതിയ ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ചെലവിന്റെ ഭാഗികമായ ഫണ്ടിംഗിനും പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കും വിനിയോഗിക്കും. ഒരു ഓഹരിക്ക് 750 -790 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടുള്ളത്.

ഇന്ത്യ ഷെൽട്ടർ ഫിനാൻസ്

ഇന്ത്യ ഷെൽട്ടർ ഫിനാൻസിന്റെ ഓഫറിൽ 800 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഇഷ്യൂവും 400 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉൾപ്പെടുന്നു. കമ്പനി 469-473 രൂപയുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുണ്ട്, നിക്ഷേപകർക്ക് ഒരു ലോട്ടിൽ 30 ഓഹരികൾ ബിഡ് ചെയ്യാം.

ഓഫറിന്റെ ഏകദേശം 50 ശതമാനം ക്വാളിഫൈഡ് ഇന്‍സ്‍റ്റിറ്റ്യൂഷ്‍ണല്‍ ബയർമാർക്കും 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും ബാക്കി 15 ശതമാനം നോണ്‍- ഇന്‍സ്‍റ്റിറ്റ്യൂഷ്‍ണല്‍ നിക്ഷേപകർക്കുമായി നീക്കിവച്ചിരിക്കുന്നു.

ഇന്ത്യ ഷെൽട്ടർ ഫിനാൻസ്, വിപുലമായ വിതരണ ശൃംഖലയുള്ള ഒരു അഫോഡബിള്‍ ഹൗസിംഗ് ഫിനാൻസ് കമ്പനിയാണ്.

4 എസ്എംഇ ഐപിഒകള്‍

പ്രസ്‌റ്റോണിക് എഞ്ചിനീയറിംഗ്, എസ്‌ജെ ലോജിസ്റ്റിക്‌സ്, ശ്രീ ഒഎസ്‌എഫ്‌എം ഇ-മൊബിലിറ്റി, സിയറാം റീസൈക്ലിംഗ് ഇൻഡസ്‌ട്രീസ് എന്നിവ എസ്എംഇ വിഭാഗത്തിൽ തങ്ങളുടെ പബ്ലിക് ഇഷ്യൂ ഈ വാരത്തില്‍ നടത്തും.

പ്രസ്‌റ്റോണിക് എഞ്ചിനീയറിംഗിന്റെ 23 കോടി രൂപയുടെ ഐപിഒ ഡിസംബർ 11-ന് ആരംഭിച്ച് ഡിസംബർ 13-ന് അവസാനിക്കും. 32.36 ലക്ഷം ഓഹരികളുടെ പുതിയ ഇക്വിറ്റി ഇഷ്യുവാണ് ഐപിഒ.

ലോജിസ്റ്റിക്‌സും സപ്ലൈ ചെയിൻ സൊല്യൂഷനുകളും എസ്‌ജെ ലോജിസ്റ്റിക്‌സ് അതിന്റെ ഐപിഒ ഡിസംബർ 12ന് ആരംഭിക്കാൻ പദ്ധതിയിടുന്നു. 48 കോടി രൂപയുടെ ഇഷ്യൂവില്‍ 38.4 കോടിയുടെ പുതിയ ഇഷ്യു ഉൾപ്പെടുന്നു. 14 ന് ഇഷ്യു അവസാനിക്കും.

ശ്രീ ഒഎസ്എഫ്എം ഇ-മൊബിലിറ്റി, സിയറാം റീസൈക്ലിംഗ് ഇൻഡസ്ട്രീസ് എന്നിവയുടെ ഓഫറുകൾ ഡിസംബർ 14-ന് തുറന്ന് ഡിസംബർ 18-ന് അവസാനിക്കും. ശ്രീ ഒഎസ്എഫ്എം ഇ-മൊബിലിറ്റി അതിന്റെ 24 കോടി രൂപയുടെ ഐപിഒയ്ക്ക് 65 രൂപ പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുണ്ട്. 37.8 ലക്ഷം ഓഹരികളുടെ പുതിയ ഇഷ്യു ഇതിൽ ഉൾപ്പെടുന്നു..

സിയറാം റീസൈക്ലിംഗ് ഇൻഡസ്ട്രീസ് അതിന്റെ ഓഹരികൾ 43-46 രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്നു. 23 കോടി രൂപയുടെ സമാഹരണമാണ് ലക്ഷ്യമിടുന്നത്.