18 Feb 2024 6:13 AM GMT
Summary
- മെയിന്‍ ബോര്‍ഡില്‍ 2 ഐപിഒകള്‍
- പ്രതീക്ഷിക്കുന്നത് 7 ലിസ്‍റ്റിംഗുകള്‍
- 1800 കോടി രൂപയുടെ ഇഷ്യൂവുമായി ജുനിപര്‍ ഹോട്ടല്‍സ്
രണ്ട് മെയിന്‍ ബോര്‍ഡ് ഐപിഒകളും മൂന്ന് എസ്എംഇ ഐപിഒകളും ഉള്‍പ്പടെ 5 ഐപിഒകളാണ് വരുന്ന വാരത്തില്‍ വിപണിയില്‍ സബ്‍സ്ക്രിപ്ഷനായി തുറക്കുന്നത്. പോയവാരത്തില്‍, വിഭോർ സ്റ്റീൽ ട്യൂബ്‌സ്, എൻ്ററോ ഹെൽത്ത്‌കെയർ സൊല്യൂഷൻസ് എന്നീ രണ്ട് മെയിൻബോർഡ് ഐപിഒകൾ മൊത്തം 1,672 കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ തങ്ങളുടെ ഓഫറുകൾ അവതരിപ്പിച്ചു.
ജുനിപര്‍ ഹോട്ടല്‍സ്
ജുനിപര്‍ ഹോട്ടല്‍സ് ഐപിഒ ഫെബ്രുവരി 21-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും 23-ന് അവസാനിക്കുകയും ചെയ്യുന്നു. 1,800 കോടി രൂപയുടെ ഇഷ്യൂവില് പൂർണ്ണമായും 5 കോടി പുതിയ ഇഷ്യുവാണിത്.ഒരു ഓഹരിക്ക് 342 -360 രൂപയാണ് പ്രൈസ് ബാന്‍ഡ്.
ജിപിടി ഹെൽത്ത്‌കെയർ
ജിപിടി ഹെല്‍ത്ത്കെയര്‍ ഐപിഒ ഫെബ്രുവരി 22-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും 26-ന് അവസാനിക്കുകയും ചെയ്യുന്നു. 40 കോടി രൂപയുടെ പുതിയ ഇഷ്യൂവും 2.61 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഇഷ്യുവില്‍ ഉള്‍പ്പെടുന്നു. ജിപിടി ഹെൽത്ത്‌കെയർ ഐപിഒ പ്രൈസ് ബാൻഡുകൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
സെനിത്ത് ഡ്രഗ്‍സ് ലിമിറ്റഡ്
സെനിത്ത് ഡ്രഗ്‍സ് ലിമിറ്റഡ് ഐപിഒ ഫെബ്രുവരി 19-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും 22-ന് അവസാനിക്കുകയും ചെയ്യുന്നു. 40.68 കോടി രൂപയുടെ ബുക്ക് ബിൽറ്റ് ഇഷ്യുവാണ് ഈ എസ്എംഇ ഐപിഒ. പൂർണ്ണമായും 51.49 ലക്ഷം ഓഹരികളുടെ പുതിയ ഇഷ്യുവാണിത്. പ്രൈസ് ബാൻഡ് ഒരു ഓഹരിക്ക് 75 രൂപ മുതൽ 79 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.
ദീം റോൾ ടെക് ലിമിറ്റഡ്
ദീം റോൾ ടെക് ലിമിറ്റഡ് ഐപിഒ ഫെബ്രുവരി 20-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും 22-ന് അവസാനിക്കുകയും ചെയ്യുന്നു. 29.26 കോടി രൂപയുടെ ഈ നിശ്ചിത വില ഇഷ്യൂ വില്‍ പൂർണ്ണമായും 22.68 ലക്ഷം ഓഹരികളുടെ പുതിയ ഓഹരികളാണ് ഉള്‍പ്പെടുന്നത്. 129 രൂപയാണ് ഒരു ഓഹരിയുടെ വില
സാധവ് ഷിപ്പിംഗ് ലിമിറ്റഡ്
സാധവ് ഷിപ്പിംഗ് ഐപിഒ 23-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും 27-ന് അവസാനിക്കുകയും ചെയ്യുന്നു. ഐപിഒ 38.18 കോടി രൂപയുടെ സ്ഥിര വില ഇഷ്യൂ ആണ്, പൂർണ്ണമായും 40.19 ലക്ഷം ഓഹരികളുടെ പുതിയ ഇഷ്യൂ ആണ്. ഒരു ഓഹരിക്ക് 95 രൂപ ആണ് വില നിശ്ചയിച്ചിട്ടുള്ളത്.
ഈ വാരത്തില്‍ 7 ലിസ്റ്റിംഗുകളും വിപണിയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.