11 Feb 2024 5:29 AM GMT
Summary
- പോയവാരത്തില്‍ തുടങ്ങിയ 4 ഐപിഒകള്‍ ഈ വാരം സമാപിക്കും
- പ്രതീക്ഷിക്കുന്നത് 5 ലിസ്‍റ്റിംഗുകള്‍
- വിഭോര്‍ സ്‍റ്റീല്‍ ട്യൂബ്‍സ് ഐപിഒ 13-ന് തുടങ്ങും
ഈയാഴ്ച സബ്‍സ്ക്രിപ്ഷനായി നിക്ഷേപകര്‍ക്ക് മുന്നില്‍ തുറക്കുന്നത് 4 ഐപിഒകളാണ്, ഒരെണ്ണം മെയിന്‍ ബോര്‍ഡിലും മൂന്നെണ്ണം എസ്എംഇ വിഭാഗത്തിലും. ഇതിനു പുറമേ പോയവാരത്തില്‍ തുടങ്ങിയ 4 ഐപിഒകള്‍ ഈ വാരത്തില്‍ സമാപിക്കും. 5 ലിസ്റ്റിംഗുകളും പുതിയ വാരത്തില്‍ ഷെഡ്യൂള്‍ ചെയ്തിട്ടിട്ടുണ്ട്.
വിഭോർ സ്റ്റീൽ ട്യൂബ്‍സ്
വിഭോര്‍ സ്‍റ്റീല്‍ ട്യൂബ്‍സിന്‍റെ ഐപിഒ ഫെബ്രുവരി 13-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും 15-ന് അവസാനിക്കുകയും ചെയ്യും. ഇത് 72.17 കോടി രൂപയുടെ ഇഷ്യൂവില്‍ പൂര്‍ണമായും പുതിയ ഓഹരികള്‍ ഉള്‍ക്കൊള്ളുന്നു.
പ്രൈസ് ബാൻഡ് ഒരു ഓഹരിക്ക് 141-151 രൂപയാണ്. ഖംബട്ട സെക്യൂരിറ്റീസ് ലിമിറ്റഡാണ് ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ, കെഫിൻ ടെക്നോളജീസ് ലിമിറ്റഡ് ആണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.
വൈസ് ട്രാവൽ ഇന്ത്യ
ഡബ്ല്യുടിഐ ക്യാബ്‍സ് ഐപിഒ ഫെബ്രുവരി 12-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും 14-ന് അവസാനിക്കുകയും ചെയ്യുന്നു. ഈ എസ്എംഇ ഐപിഒ 94.68 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിടുന്നു. പൂർണ്ണമായും 64.41 ലക്ഷം ഓഹരികളുടെ പുതിയ ഇഷ്യൂവാണ്.പ്രൈസ് ബാൻഡ് ഒരു ഓഹരിക്ക് 140 -147 രൂപ. ഷെയർ ഇന്ത്യ ക്യാപിറ്റൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ, ബീറ്റൽ ഫിനാൻഷ്യൽ & കമ്പ്യൂട്ടർ സർവീസസ് (പി) ലിമിറ്റഡ് ആണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.
തായ് കാസ്റ്റിംഗ് ഐപിഒ
തായ് കാസ്റ്റിംഗ് ഐപിഒ ഫെബ്രുവരി 15ന് തുടങ്ങി 19-ന് അവസാനിക്കുകയും ചെയ്യുന്നു. 61.3 ലക്ഷം പുതിയ ഓഹരികളുടെ ഇഷ്യുവാണ് ഈ എസ്എംഇ ഐപിഒ. പ്രൈസ് ബാൻഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. GYR ക്യാപിറ്റൽ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ, പൂർവ ഷെയർജിസ്ട്രി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.
4 ഐപിഒകള്‍ സമാപിക്കുന്നു
ഫെബ്രുവരി 9-ന് തുടങ്ങിയ എൻ്ററോ ഹെൽത്ത് കെയർ സൊല്യൂഷൻസ് ഐപിഒ 13-ന് അവസാനിക്കും.1000 കോടി രൂപയുടെ പുതിയ ഇഷ്യൂവും 600 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഇതില്‍ ഉള്‍പ്പെടുന്നു. ഒരു ഓഹരിക്ക് 1195-1258 രൂപയാണ് പ്രൈസ് ബാൻഡ്.
അല്‍പെക്സ് സോളാര്‍ ഐപിഒ 8-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറന്നു, 12-ന് അവസാനിക്കും. 74 കോടി രൂപയുടെ ഈ എസ്എംഇ ഇഷ്യൂവില്‍ പൂർണ്ണമായും പുതിയ ഓഹരികള്‍ ഉള്‍പ്പെടുന്നു. പ്രൈസ് ബാൻഡ് ഒരു ഓഹരിക്ക് 109 -115 രൂപ.
4 ഫെബ്രുവരി 8-ന് സബ്‌സ്‌ക്രിപ്‌ഷന്‍ ആരംഭിച്ച രുദ്ര ഗ്യാസ് എൻ്റർപ്രൈസ് ഐപിഒ 12-ന് അവസാനിക്കും. ഇത് 14.16 കോടി രൂപയുടെ ഒരു നിശ്ചിത വില ഇഷ്യൂ ആണ്, പൂർണ്ണമായും പുതിയ ഓഹരികളാണ്. ഒരു ഓഹരിക്ക് 63 രൂപ ആണ് വില.
8-ന് തുടങ്ങിയ പോളിസിൽ ഇറിഗേഷൻ സിസ്റ്റംസ് ഐപിഒ 13-ന് അവസാനിക്കും. 17.44 കോടി രൂപയുടെ ഫിക്സഡ് പ്രൈസ് ഇഷ്യൂവാണ്. 7.80 കോടി രൂപയുടെ പുതിയ ഓഹരികളും 9.64 കോടി രൂപയുടെ ഓഫർ ഫോര്‍ സെയിലും ഉള്‍പ്പെടുന്നു. വില ഒരു ഓഹരിക്ക് 54 രൂപ.
ഈയാഴ്ചയിലെ ലിസ്‍റ്റിംഗുകള്‍
അപീജയ് സുരേന്ദ്ര പാർക്ക് ഐപിഒ: ഐപിഒയ്ക്കുള്ള അലോട്ട്‌മെൻ്റ് ഫെബ്രുവരി 8ന് പൂർത്തിയായി. 12-ന് ബിഎസ്ഇ, എൻഎസ്ഇയിൽ അപീജയ് സുരേന്ദ്ര പാർക്ക് ഐപിഒ ലിസ്റ്റ് ചെയ്യും.
റാഷി പെരിഫറൽസ് ഐപിഒ: ഐപിഒയ്ക്കുള്ള അലോട്ട്‌മെൻ്റ് 12ന് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ബിഎസ്ഇ, എൻഎസ്ഇ എന്നിവയിൽ റാഷി പെരിഫറൽസ് ഐപിഒ ലിസ്റ്റ് ചെയ്യും, താൽക്കാലികമായി നിശ്ചയിച്ചിട്ടുള്ള ലിസ്റ്റിംഗ് തീയതി ഫെബ്രുവരി 14 ബുധനാഴ്ചയാണ്.
ജന സ്‌മോൾ ഫിനാൻസ് ബാങ്ക് ഐപിഒ: അലോട്ട്‌മെൻ്റ് 12 തിങ്കളാഴ്ച അന്തിമമാകും. ജന എസ്എഫ്‌ബി ഐപിഒ ബിഎസ്ഇ, എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്യും, താൽക്കാലികമായി നിശ്ചയിച്ച ലിസ്റ്റിംഗ് തീയതി ഫെബ്രുവരി 14 ബുധനാഴ്ചയാണ്
ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക് ഐപിഒ: ഐപിഒയ്ക്കുള്ള അലോട്ട്‌മെൻ്റ് 12ന് അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്നു. ക്യാപിറ്റൽ എസ്എഫ്‌ബി ഐപിഒ ബിഎസ്ഇ, എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്യും, താൽക്കാലികമായി നിശ്ചയിച്ച ലിസ്റ്റിംഗ് തീയതി ഫെബ്രുവരി 14 ബുധനാഴ്ചയാണ്
ഇറ്റാലിയൻ എഡിബിൾസ് ഐപിഒ: ഐപിഒയ്ക്കുള്ള അലോട്ട്‌മെൻ്റ് 2024 ഫെബ്രുവരി 8 വ്യാഴാഴ്ച അന്തിമമായി. ഇറ്റാലിയൻ എഡിബിൾസ് 12-ന് എന്‍എസ്ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്യും