15 March 2024 12:24 PM GMT
Summary
- എൻസർ കമ്മ്യൂണിക്കേഷൻസ് ഐപിഒ വഴി 16.17 കോടി രൂപ സ്വരൂപിക്കും
കെപി ഗ്രീൻ എഞ്ചിനീയറിംഗ് മാർച്ച് 15-ന് ആരംഭിച്ചു. ഇഷ്യൂവിലൂടെ 131.6 ലക്ഷം ഓഹരികൾ നൽകി 189.50 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇഷ്യൂ മാർച്ച് 19-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്മെൻ്റ് മാർച്ച് 20ന് പൂർത്തിയാവും. ഓഹരികൾ മാർച്ച് 22ന് ബിഎസ്ഇ എസ്എംഇ-യിൽ ലിസ്റ്റ് ചെയ്യും.
പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് ഒരു ഷെയറിന് 137-144 രൂപയാണ്. കുറഞ്ഞത് 1000 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 144,000 രൂപ.
ഡോ. ഫറൂഖ്ഭായ് ഗുലാംഭായ് പട്ടേലും ഹസ്സൻ ഫാറൂക്ക് പട്ടേലുമാണ് കമ്പനിയുടെ പ്രൊമോട്ടർ.
ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന തുക പുതിയ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ഭാഗികമായി ധനസഹായം, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.
2001ൽ സ്ഥാപിതമായ കെപി ഗ്രീൻ എഞ്ചിനീയറിംഗ് ലിമിറ്റഡ് ഫാബ്രിക്കേറ്റഡ്, ഹോട്ട്-ഡിപ്പ് ഗാൽവനൈസ്ഡ് സ്റ്റീൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ്. കമ്പനിയുടെ ഉൽപ്പന്ന പോർട്ട്ഫോളിയോയിൽ ലാറ്റിസ് ടവേഴ്സ് സ്ട്രക്ചറുകൾ, സബ്സ്റ്റേഷൻ ഘടനകൾ, സോളാർ മൊഡ്യൂൾ മൗണ്ടിംഗ് സ്ട്രക്ചറുകൾ, കേബിൾ ട്രേകൾ, എർത്തിംഗ് സ്ട്രിപ്പുകൾ, ബീം ക്രാഷ് ബാരിയറുകൾ എന്നിവ ഉൾപ്പെടുന്നു.
കസ്റ്റം-മെയ്ഡ് സൊല്യൂഷനുകൾക്കായി ഇൻ-ഹൗസ് ഫാബ്രിക്കേഷനും ഹോട്ട് ഡിപ്പ് ഗാൽവനൈസിംഗ് സൗകര്യങ്ങളും നൽകിക്കൊണ്ട് കമ്പനി എൻഡ്-ടു-എൻഡ് സൊല്യൂഷനുകൾ നിർമിക്കുന്നുണ്ട്. ഗുജറാത്തിലെ വഡോദരയിലെ ദഭാസയിലാണ് കമ്പനിയുടെ നിർമ്മാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. പൂർണ്ണമായും സിഎൻസി യന്ത്രങ്ങളും ഉപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്ന യൂണിറ്റ് 200,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്നു.
ബീലൈൻ ക്യാപിറ്റൽ അഡൈ്വസേഴ്സാണ് ഐപിഒയുടെ ലീഡ് മാനേജർ. ബിഗ്ഷെയർ സർവീസസാണ് രജിസ്ട്രാർ.
എൻഫ്യൂസ് സൊല്യൂഷൻസ് ലിമിറ്റഡ്
22.44 കോടി രൂപ സ്വരൂപിക്കാനുള്ള ഇഷ്യൂവുമായാണ് എൻഫ്യൂസ് സൊല്യൂഷൻസ് വിപണിയിലെത്തുന്നത്. ഐപിഒ യിലൂടെ കമ്പനി 23.38 ലക്ഷം ഓഹരികൾ വിൽക്കും.
മാർച്ച് 15-ന് ആരംഭിച്ച ഇഷ്യൂ 19-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്മെൻ്റ് 20-ന് പൂർത്തിയാവും. ഓഹരികൾ മാർച്ച് 22ന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.
പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 91-96 രൂപയാണ്. കുറഞ്ഞത് 1200 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 115,200 രൂപ.
ഇമ്രാൻ യാസിൻ അൻസാരി, മുഹമ്മദ്ക് ലാൽമുഹമ്മദ് ഷെയ്ഖ്, രാഹുൽ മഹേന്ദ്ര ഗാന്ധി, സൈനുലാബെദിൻ മുഹമ്മദ്ഭായ് മിറ, ഫർഹീൻ ഇമ്രാൻ അൻസാരി എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.
ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന തുക വായ്പകളുടെ തിരിച്ചടവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.
2017-ൽ സ്ഥാപിതമായ എൻഫ്യൂസ് സൊല്യൂഷൻസ് ലിമിറ്റഡ്, ഡാറ്റാ മാനേജ്മെൻ്റ്, അനലിറ്റിക്സ്, ഇ-കൊമേഴ്സ്, ഡിജിറ്റൽ സേവനങ്ങൾ, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വിദ്യാഭ്യാസം, സാങ്കേതിക പരിഹാരങ്ങൾ എന്നീ മേഖലകളിൽ സംയോജിത ഡിജിറ്റൽ സൊല്യൂഷനുകൾ നൽകുന്ന കമ്പനിയാണ്.
ഹെം സെക്യൂരിറ്റീസ് ലിമിറ്റഡാണ് റണ്ണിംഗ് ലീഡ് മാനേജർ. ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.
എൻസർ കമ്മ്യൂണിക്കേഷൻസ്
എൻസർ കമ്മ്യൂണിക്കേഷൻസ് ഐപിഒ വഴി 23.1 ലക്ഷം ഓഹരികൾ നൽകി 16.17 കോടി രൂപ സ്വരൂപിക്കും. മാർച്ച് 15-ന് ആരംഭിച്ച ഇഷ്യൂ 19-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്മെൻ്റ് മാർച്ച് 20-ന് പൂർത്തിയാവും. ഓഹരികൾ എൻഎസ്ഇ എമെർജിൽ മാർച്ച് 22-ന് ലിസ്റ്റ് ചെയ്യും. തീയതി 2024
പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 70 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 2000 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 140,000 രൂപ.
ഹരിഹര സുബ്രഹ്മണ്യൻ അയ്യർ, രജനീഷ് ഓംപ്രകാശ് ശർണ, ഗായത്രി രജനിഷ് സർണ, സിന്ധു ശശീധരൻ നായർ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.
2008-ൽ സ്ഥാപിതമായ എൻസർ കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ഇൻഷുറൻസ്, ഇ-കൊമേഴ്സ്, വിദ്യാഭ്യാസം, യാത്രാ മേഖലകളിലെ കമ്പനികൾക്ക് ബിസിനസ് പ്രോസസ് മാനേജ്മെൻ്റ് (ബിപിഎം) സേവനങ്ങൾ നൽകുന്ന കമ്പനിയാണ്.
ഐടി ഇൻഫ്രാസ്ട്രക്ചറിലെ നിക്ഷേപം, കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ, ഇഷ്യൂ ചെലവുകൾ എന്നിവയ്ക്കായി ഉപയോഗിക്കും.
ഫാസ്റ്റ് ട്രാക്ക് ഫിൻസെക് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ലീഡ് മാനേജർ. സ്കൈലൈൻ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.