image

29 Nov 2023 1:11 PM GMT

IPO

ഐപിഒയിലൂടെ 75 കോടി സമാഹരിക്കാൻ 3 എസ്എംഇ കമ്പനികൾ

MyFin Desk

3 SME companies to raise 75 crores3 SME companies to raise 75 crores
X

Summary

  • ഗ്രാഫിസാഡ്സ് ഐപിഒ നവംബർ 30-ന് ആരംഭിക്കും
  • മറൈൻ ട്രാൻസ് ഇന്ത്യ ഇഷ്യൂ വഴി 10.92 കോടി രൂപ സ്വരൂപിക്കും
  • നെറ്റ് അവന്യൂ ടെക്നോളജീസ് ഇഷ്യൂ ഡിസംബർ 4-ന് അവസാനിക്കും


ഗ്രാഫിസാഡ്സ് ലിമിറ്റഡ്

മാർക്കറ്റിംഗ്, പരസ്യം, ആശയവിനിമയം എന്നീ മേഖലകളിൽ പ്രവൃത്തിക്കുന്ന ഗ്രാഫിസാഡ്സ്ന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) നവംബർ 30-ന് ആരംഭിക്കും. 48.12 ലക്ഷം ഓഹരികൾ നൽകി 53.41 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 111 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 1200 ഓഹരികൾക്കായി അപേക്ഷിക്കണം. ഇഷ്യൂ ഡിസംബർ 5-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെന്റ് ഡിസംബർ 8 പൂർത്തിയാവും. 2023 വെള്ളിയാഴ്ച അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഓഹരികൾ ഡിസംബർ 13-ന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.

ഇഷ്യൂ തുക കടം തിരിച്ചടവ്, മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ഫണ്ടിംഗ്, ഇഷ്യൂ ചെലവുകൾ എന്നിവക്കായി ഉപയോഗിക്കും.

1987-ൽ സ്ഥാപിതമായ കമ്പനി സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും പൊതുമേഖലാ സ്ഥാപങ്ങളിലും മാർക്കറ്റിംഗ്, പരസ്യം, ആശയവിനിമയ സേവനങ്ങൾ നൽകുന്നു. ബ്രാൻഡ് സ്ട്രാറ്റജി, കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജി, ക്രിയേറ്റീവ് സർവീസസ്, മീഡിയ പ്ലാനിംഗ്, മീഡിയ ബയിംഗ്, മീഡിയ റിലീസ് സേവനങ്ങൾ എന്നിവ അടങ്ങുന്ന പരസ്യ മാധ്യമ സേവനങ്ങൾക്കായി ഹൈ-എൻഡ് ഇക്കോസിസ്റ്റവും എൻഡ്-ടു-എൻഡ് ആഡ്-ടെക് കമ്മ്യൂണിക്കേഷൻ സൊല്യൂഷൻ പ്ലാറ്റ്‌ഫോമും കമ്പനി നൽകി വരുന്നു. പത്രങ്ങൾ, മാഗസിനുകൾ, റേഡിയോ, ടിവി, ഇവന്റുകള്‍, പ്രദർശനങ്ങൾ, ഡിജിറ്റൽ മീഡിയ, ബ്രോഷറുകൾ പ്രിന്റിംഗ്, ഔട്ട്ഡോർ ഹോർഡിംഗുകൾ, ഡിജിറ്റൽ സ്ക്രീനുകൾ എന്നിവ വിനിമയങ്ങൾ വഴിയാണ് കമ്പനിയുടെ പ്രവർത്തനം നടക്കുക.

ഫസ്റ്റ് ഓവർസീസാണ് ഐപിഒയുടെ ലീഡ് മാനേജർ, ഇഷ്യുവിന്റെ രജിസ്ട്രാർ കെഫിൻ ടെക്നോളജീസ് ലിമിറ്റഡാണ്.

മറൈൻ ട്രാൻസ് ഇന്ത്യ

കടൽ ചരക്ക് നീക്കത്തിന്റെ മേഖലയിൽ പ്രവർത്തിക്കുന്ന മറൈൻ ട്രാൻസ് ഇന്ത്യ ഇഷ്യൂ വഴി 42 ലക്ഷം ഓഹരികൾ നൽകി 10.92 കോടി രൂപ സ്വരൂപിക്കും. നവംബർ 30-ന് ആരംഭിക്കുന്ന ഇഷ്യൂ ഡിസംബർ 5-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെന്റ് ഡിസംബർ 8-ന് പൂർത്തിയാവും. ഡിസംബർ 11-ന് ഓഹരികൾ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.

പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 26 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 4000 ഓഹരികൾക്കായി അപേക്ഷിക്കണം.

കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ഫണ്ടിംഗ്, ഇഷ്യൂ ചെലവുകൾ എന്നിവക്കായി ഇഷ്യൂ തുക ഉപയോഗിക്കും.

2004 ജൂണിൽ സ്ഥാപിതമായ കമ്പനി കടൽ, വ്യോമ ചരക്ക് എന്നിവ ഉൾക്കൊള്ളുന്ന ഫ്രൈറ്റ് ഫോർവേഡിംഗ് കൈകാര്യം ചെയുന്നു. ഇത് കൂടാതെ കമ്പനി സേവന ദാതാക്കൾക്ക് അനൗദ്യോഗിക കരാറുകളിലൂടെ ലോജിസ്റ്റിക് മേഖലയിലേക്ക് ഡോർ ടു ഡോർ ഡെലിവറി, തേർഡ് പാർട്ടി ലോജിസ്റ്റിക്സ് (3PL) സേവനങ്ങൾ നൽകുന്നുണ്ട്. ചരക്കുമായി ബന്ധപ്പെട്ടതും ഗതാഗത മാനേജുമെന്റ് സേവനങ്ങളും കമ്പനി കൈകാര്യം ചെയുന്നുണ്ട്.

മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ഗുജറാത്തിലെ അഹമ്മദാബാദിലും സാന്നിധ്യമുണ്ട്. കൂടാതെ ജെഎൻപിടി, നവ ഷെവ, മുന്ദ്ര, കാണ്ട്‌ല, ചെന്നൈ, വിശാഖപടം എന്നി സ്ഥലങ്ങളിലും കമ്പനി പ്രവർത്തിച്ചു വരുന്നു.

സ്വരാജ് ഷെയേഴ്സ് ആൻഡ് സെക്യൂരിറ്റീസാണ് ഐപിഒയുടെ ലീഡ് മാനേജർ, സ്കൈലൈൻ ഫിനാൻഷ്യൽ സർവീസാണ് രജിസ്ട്രാർ.

നെറ്റ് അവന്യൂ ടെക്നോളജീസ്

ഓൺലൈൻ വെബ്സൈറ്റ് വഴി ഇന്ത്യൻ എത്തിനിക് വസ്ത്രങ്ങളും ആഭരണങ്ങളും വിതരണം ചെയുന്ന അവന്യൂ ടെക്‌നോളജീസ് ഇഷ്യൂ വഴി 56.96 ലക്ഷം ഓഹരികൾ നൽകി 10.25 കോടി രൂപ സമാഹരിക്കും.

പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 16-18 രൂപയാണ്. കുറഞ്ഞത് 8000 ഓഹരികൾക്കായി അപേക്ഷിക്കണം. നവംബർ 30-ന് ആരംഭിക്കുന്ന ഇഷ്യൂ ഡിസംബർ 4-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെന്റ് ഡിസംബർ 7 പൂർത്തിയാവും. ഡിസംബർ 12 ഓഹരികൾ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.

കസ്റ്റമർ അക്വിസിഷൻ ആൻഡ് മാർക്കറ്റിംഗ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ഫണ്ടിംഗ് എന്നിവക്കായി ഇഷ്യൂ തുക ഉപയോഗിക്കും.

1998-ൽ സ്ഥാപിതമായ മുൻപ് നെറ്റ് അവന്യൂ ഇൻക് എന്നറിയപ്പെട്ടിരുന്നു കമ്പനി, ഇന്ത്യൻ വംശീയ വസ്ത്രങ്ങൾക്കും ആക്സസറികൾക്കും വേണ്ടി ഓൺലൈൻ ഡിജിറ്റൽ ഡയറക്ട് ടു കൺസ്യൂമർ ബിസിനസിൽ നടത്തി വരുന്നു.

ഗിഫ്റ്റിംഗ് പോർട്ടലായി ആരംഭിച്ച കമ്പനി chennaibazaar.com എന്ന വെബ്സൈറ്റ് വഴി വിദേശത്തുള്ള ഇന്ത്യക്കാർക്ക് സമ്മാന പരിഹാരങ്ങൾ നൽകാൻ സഹായിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഗിഫ്റ്റിംഗ് കമ്പനികളിൽ ഒന്നാണ്. കമ്പനി പിന്നീട് അതിന്റെ ഓഫറുകൾ വൈവിധ്യവൽക്കരിക്കുകയും ഇന്ത്യൻ വംശീയ വസ്ത്രങ്ങളും ആഭരണങ്ങളും നൽകിക്കൊണ്ട് cbazaar.com, ethnovog.com എന്നിവ ആരംഭിക്കുകയും ചെയ്തു.

ദക്ഷിണേഷ്യൻ രാജ്യങ്ങളിലാണ് കമ്പനി കൂടുതലായി പ്രവർത്തിക്കുന്നത്. കമ്പനിയുടെ ഇടപാടുകാരിൽ യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളും ഉൾപ്പെടുന്നു. കമ്പനിയുടെ വിതരണ പങ്കാളികളിൽ മിന്ത്ര, നായ്ക, അജിയോ തുടങ്ങിയവ ഉൾപ്പെടുന്നു.

ഐപിഒയുടെ ലീഡ് മാനേജർ ശ്രേണി ഷെയേഴ്‌സ് ലിമിറ്റഡ്, രജിസ്ട്രാർ ബിഗ്‌ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ്.