image

28 Oct 2023 12:29 PM GMT

IPO

65 കോടിയുടെ ഇഷ്യൂവുമായി 2 എസ്എംഇ കമ്പനികൾ

MyFin Desk

65 കോടിയുടെ ഇഷ്യൂവുമായി 2 എസ്എംഇ കമ്പനികൾ
X

Summary

  • വൃന്ദാവൻ പ്ലാന്റേഷൻ ഇഷ്യൂ വഴി 15.29 കോടി രൂപ സ്വരൂപിക്കും
  • ട്രാൻസ്‌സ്റ്റീൽ സീറ്റിംഗ് ടെക്‌നോളജീസ് ഇഷ്യൂ വഴി 49.98 കോടി രൂപ സ്വരൂപിക്കും


രണ്ട് എസ്എംഇ കമ്പനികളാണ് ഒക്ടോബർ 30-ന് ഇഷ്യൂവുമായി പ്രാഥമിക വിപണിയിലെത്തുക. വൃന്ദാവൻ പ്ലാന്റേഷൻ, ട്രാൻസ്‌സ്റ്റീൽ സീറ്റിംഗ് ടെക്‌നോളജീസും.

വൃന്ദാവൻ പ്ലാന്റേഷൻ

നഴ്സറി ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന വൃന്ദാവൻ പ്ലാന്റേഷൻ ഇഷ്യൂ വഴി 15.29 കോടി രൂപ സ്വരൂപിക്കും. ഒക്‌ടോബർ 30-ന് ആരംഭിക്കുന്ന ഇഷ്യൂ നവംബർ 1-ന് അവസാനിക്കും. വൃന്ദാവൻ പ്ലാന്റേഷൻ നവംബർ 9-ന് ബിഎസ്ഇ എസ്എംഇ-ൽ ലിസ്റ്റ് ചെയ്യും. പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 108 രൂപയാണ് ഇഷ്യൂ വില. ഒരു ലോട്ടിൽ 1200 ഓഹരികൾ.

ഇഷ്യൂ തുക പ്രവർത്തന മൂലധനം, വായ്പയുടെ തിരിച്ചടവ്, പൊതു കോർപ്പറേറ്റ് ആവിശ്യങ്ങൾ,ഇഷ്യൂ ചെലവുകൾ എന്നിവക്കായി ഉപയോഗിക്കും.

1997-ൽ സ്ഥാപിതമായ വൃന്ദാവൻ പ്ലാന്റേഷൻ നഴ്സറി ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നു. ലാൻഡ്‌സ്‌കേപ്പ് ഡവലപ്‌മെന്റ്, ഹോർട്ടികൾച്ചർ/പ്ലാന്റേഷൻ/ലാൻഡ്‌സ്‌കേപ്പ് മെയിന്റനൻസ് വർക്കുകൾ, ജലസേചന ജോലികൾ, നഴ്‌സറി ബിസിനസ്സ് എന്നിവയാണ് കമ്പനിയുടെ പ്രധാന ബിസിനസുകള്‍.

ഇന്ത്യൻ വനവിസ്തൃതി സംരക്ഷിക്കുക, പുനഃസ്ഥാപിക്കുക, വർദ്ധിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനത്തോട് പ്രതികരിക്കുക എന്നിവയാണ് കമ്പനിയുടെ ലക്ഷ്യം. വനവിസ്തൃതി വർധിപ്പിക്കുന്നതിനും നിലവിലുള്ള വനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യയെയും ലോകത്തെയും ഹരിതമാക്കുന്നതിന് വനത്തിലും വനേതര ഭൂമിയിലും 10 ദശലക്ഷം ഹെക്ടർ കൈകാര്യം ചെയ്യാനും കമ്പനി ലക്ഷ്യമിടുന്നു.

ട്രാൻസ്‌സ്റ്റീൽ സീറ്റിംഗ് ടെക്‌നോളജീസ്

കർണാടകയിലെ ബാംഗ്ലൂരിലെ യശ്വന്ത്പൂരിയിൽ സ്ഥിതി ചെയുന്ന ഫർണിച്ചർ കമ്പനിയായ ട്രാൻസ്‌സ്റ്റീൽ സീറ്റിംഗ് ടെക്‌നോളജീസ് ഇഷ്യൂ വഴി 49.98 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു. ഇതിൽ 47.49 കോടി രൂപയുടെ പുതിയ ഇഷ്യൂവും 2.49 കോടി രൂപയുടെ ഓഫർ ഫോർ സൈലും ഉൾപ്പെടുന്നു. ഒക്ടോബർ 30-ന് ആരംഭിക്കുന്ന ഇഷ്യൂ നവംബർ 1-ന് അവസാനിക്കും. ഓഹരികൾ എൻഎസ്ഇ എമെർജിൽ നവംബർ 9-ന് ലിസ്റ്റ് ചെയ്യും.

പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 67-70 രൂപയാണ്. കുറഞ്ഞത് 2000 ഓഹരികൾക്കായി അപേക്ഷിക്കണം. ഇഷ്യൂ തുക കടം തിരിച്ചടവ്, പുതിയ നിർമാണ ഉപകരണങ്ങൾ വാങ്ങൽ, പ്രവർത്തന മൂലധന ആവിശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ഉദ്ദേശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.

1995 ഫെബ്രുവരിയിൽ സ്ഥാപിതമായ കമ്പനി, കോർപ്പറേറ്റ്, ബി2ബി മേഖലകളിൽ 20 വർഷത്തിലേറെ പരിചയമുള്ള ഒരു ഫർണിച്ചർ കമ്പനിയാണ് ട്രാൻസ്‌സ്റ്റീൽ. കർണാടകയിലെ യശ്വന്ത്പൂരിലെ ബാംഗ്ലൂരിലാണ് കമ്പനിയുടെ നിർമ്മാണ യൂണിറ്റ് സ്ഥിതി ചെയ്യുന്നത്.