image

9 Feb 2024 3:00 PM GMT

IPO

32 കോടി ലക്ഷ്യമിട്ട് 2 എസ്എംഇ കമ്പനികൾ

MyFin Desk

2 SME companies targeting 32 crores
X

Summary

  • രുദ്ര ഗ്യാസ് എൻ്റർപ്രൈസ് ഇഷ്യൂ 12-ന് അവസാനിക്കും.
  • പോളിസിൽ ഇറിഗേഷൻ സിസ്റ്റംസ് ഇഷ്യൂ വഴി 17.44 കോടി രൂപ സമാഹരിക്കും


ഗ്യാസ് വിതരണ ശൃംഖലയായ രുദ്ര ഗ്യാസ് എൻ്റർപ്രൈസ് ഇഷ്യൂ വഴി 22.48 ലക്ഷം നൽകി 14.16 കോടി രൂപ സമാഹരിക്കും. ഫെബ്രുവരി 8-ന് ആരംഭിച്ച ഐപിഒ 12-ന് അവസാനിക്കും.

ഓഹരികളുടെ അലോട്ട്‌മെൻ്റ് ഫെബ്രുവരി 13-ന് അവസാനിക്കും. ഓഹരികൾ 15-ന് ബിഎസ്ഇ എസ്എംഇ യിൽ ലിസ്റ്റ് ചെയ്യും.

പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 63 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 2000 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 126,000 രൂപയാണ്.

2015 ൽ സ്ഥാപിതമായ രുദ്ര ഗ്യാസ് എൻ്റർപ്രൈസ് ലിമിറ്റഡ് ഗ്യാസ് വിതരണ ശൃംഖല പദ്ധതികൾ, ഫൈബർ കേബിൾ നെറ്റ്‌വർക്കുകൾ, നിർമ്മാണ ഉപകരണങ്ങൾ, വാഹന വാടക എന്നി മേഘലകളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ്.

പൈപ്പ് ലൈൻ നിർമ്മാണം, സിവിൽ വർക്കുകൾ, നഗര വാതക വിതരണത്തിൽ പൈപ്പ്ലൈൻ നെറ്റ്‌വർക്കുകളുടെ പ്രവർത്തനവും പരിപാലനവും എന്നീ മേഖലകളിലും കമ്പനി സേവനങ്ങൾ നൽകുന്നു. ഫൈബർ ഒപ്റ്റിക് കേബിളുകൾ സ്ഥാപിക്കുന്നതിനും അവയുടെ പരിപാലനത്തിനുമുള്ള സേവനങ്ങളും കമ്പനി നൽകുന്നുണ്ട്.

കമ്പനിയുടെ ഉപഭോക്താക്കളിൽ പൊതുമേഖലയിലും സ്വകാര്യമേഖലയിലും സിറ്റി ഗ്യാസ് വിതരണ, ടെലികമ്മ്യൂണിക്കേഷൻ മേഖലകളിലെ കമ്പനികൾ ഉൾപ്പെടുന്നു.

പോളിസിൽ ഇറിഗേഷൻ സിസ്റ്റംസ്

പോളിസിൽ ഇറിഗേഷൻ സിസ്റ്റംസ് ഐപിഒ ഫെബ്രുവരി 13-ന് അവസാനിക്കും. ഇഷ്യൂ വഴി 32.29 ലക്ഷം ഓഹരികൾ നൽകി 17.44 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്‌ഷ്യം. ഇതിൽ 7.80 കോടി രൂപയുടെ പുതിയ ഇഷ്യൂവും 9.64 കോടി രൂപയുടെ ഓഫീർ ഫോർ സയിലും ഉൾപ്പെടുന്ന.

ഓഹരികളുടെ അലോട്ട്‌മെൻ്റ് ഫെബ്രുവരി 14-ന് പൂർത്തിയാവും. ഓഹരികൾ എൻ എസ് ഇ എമെർജിൽ ഫെബ്രുവരി 16-ന് ലിസ്റ്റ് ചെയ്യും. പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 54 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 2000 ഓഹരികൾക്ക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 108,000 രൂപയാണ്.

പോളിസിൽ ഇറിഗേഷൻ സിസ്റ്റംസ് ലിമിറ്റഡ് 1985-ൽ സ്ഥാപിതമായി, HDPE പൈപ്പുകൾ, ഫിറ്റിംഗുകൾ, ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റങ്ങൾ, സ്പ്രിംഗ്ളർ ഇറിഗേഷൻ സിസ്റ്റങ്ങൾ തുടങ്ങിയ മൈക്രോ ഇറിഗേഷൻ സംവിധാനങ്ങളും അവയുടെ ഘടകങ്ങളും അനുബന്ധ ഉൽപ്പന്നങ്ങളും പോളിസിൽ എന്ന ബ്രാൻഡിന് കീഴിൽ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു.

കമ്പനിയുടെ ഉൽപ്പന്ന ശ്രേണിയിൽ HDPE പൈപ്പുകൾ, പൈപ്പ് ഫിറ്റിംഗുകൾ, ഡിസ്ക് ഫിൽട്ടറുകൾ, സ്ക്രീൻ ഫിൽട്ടറുകൾ, ഹൈഡ്രോ സൈക്ലോൺ ഫിൽട്ടറുകൾ, മണൽ ഫിൽട്ടറുകൾ (ചരൽ), കംപ്രഷൻ ഫിറ്റിംഗുകൾ, വാൽവുകൾ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ), വളം ടാങ്കുകൾ, ഡിജിറ്റൽ കൺട്രോളറുകൾ, പ്രഷർ ഗേജുകൾ തുടങ്ങിയ ജലസേചന ഉപകരണങ്ങൾ ഉൾപ്പെടുന്നു.

ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്. സ്ഥാപന വിപണികളിലൂടെയും ഓപ്പൺ മാർക്കറ്റിലൂടെയും കമ്പനി ഉൽപ്പന്നങ്ങൾ വിൽക്കുന്നു. കമ്പനിയുടെ നിർമ്മാണ യൂണിറ്റ് ഗുജറാത്തിലെ വഡോദരയിലാണ് സ്ഥിതി ചെയ്യുന്നത്.