16 March 2024 12:27 PM GMT
Summary
- എസ്എംഇ വിഭാഗത്തിലാണ് രണ്ടു ഐപിഒകൾ
- ക്രിസ്റ്റൽ ഇൻ്റഗ്രേറ്റഡ് ഇഷ്യു മാർച്ച് 18ന് അവസാനിക്കും
വരുന്ന ആഴ്‌ചയിൽ മെയിൻബോർഡ് വിഭാഗത്തിൽ ഐപിഒകൾ ഒന്നുമില്ല. എസ്എംഇ വിഭാഗത്തിൽ രണ്ടു ഐപിഒകളുണ്ടായിരിക്കും
കഴിഞ്ഞ ആഴ്‌ചയിൽ, 901 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ്, ക്രിസ്റ്റൽ ഇൻ്റഗ്രേറ്റഡ് സർവീസസ് എന്നിവയുടെ രണ്ട് മെയിൻബോർഡ് ഐപിഒകൾ സബ്‌സ്‌ക്രിപ്‌ഷനായി പ്രഥമിക വിപണിയിലെത്തിയിരുന്നു.
രണ്ട് പുതിയ എസ്എംഇ ഐപിഒകളാണ് വരുന്ന ആഴ്‌ചയിൽ പണം സമാഹരിക്കാനായി വിപണിയിലെത്തുക. ഇതിൽ 34 കോടി രൂപയുടെ ചാത്ത ഫുഡ്സ് ഐപിഒയും 25.80 കോടി രൂപയുടെ വിശ്വാസ് അഗ്രി സീഡ്സ് ഐപിഒയുമാണ്.
പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ്, ക്രിസ്റ്റൽ ഇൻ്റഗ്രേറ്റഡ് സർവീസസ് ഉൾപ്പെടെ 9 ലിസ്റ്റിംഗുകളാണ് വരുന്ന ആഴ്ച്ചയിലുണ്ടാവുക.
എൻസർ കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്, എൻഫ്യൂസ് സൊല്യൂഷൻസ് ലിമിറ്റഡ്, കെപി ഗ്രീൻ എഞ്ചിനീയറിംഗ് ലിമിറ്റഡ്, AVP ഇൻഫ്രാകോൺ ലിമിറ്റഡ്, റോയൽ സെൻസ് ലിമിറ്റഡ്, സിഗ്നോറിയ ക്രിയേഷൻ ലിമിറ്റഡ്, പ്രഥമ ഇപിസി പ്രോജക്ട്സ് ലിമിറ്റഡ് തുടങ്ങിയ എസ്എംഇ ഓഹരികൾ വരുന്ന ആഴ്‌ചയിൽ ലിസ്റ്റിംഗിനായി വിപണിയിലെത്തും.
പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ഇഷ്യൂവിന് 1.23 ഇരട്ടി അപേക്ഷകളാണ് ലഭിച്ചത്. ക്രിസ്റ്റൽ ഇൻ്റഗ്രേറ്റഡ് ഇഷ്യു മാർച്ച് 18ന് അവസാനിക്കും. എൻസർ കമ്മ്യൂണിക്കേഷൻസ്, എൻഫ്യൂസ് സൊല്യൂഷൻസ്, കെപി ഗ്രീൻ എഞ്ചിനീയറിംഗ് തുടങ്ങിയ എസ്എംഇ ഐപിഒകൾ മാർച്ച് 19ന് അവസാനിക്കും.
ആഭ്യന്തര മൂലധനത്തിൻ്റെ വളർച്ച, അഭിവൃദ്ധി പ്രാപിക്കുന്ന ഇന്ത്യൻ സംരംഭകത്വം, ഭരണം മെച്ചപ്പെടുത്തൽ, പ്രാപ്തമുള്ള സ്ഥാപന നിക്ഷേപകർ എന്നിവ ഐപിഒ വിപണിക്ക് താങ്ങാവുന്ന കാര്യങ്ങളാണെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു.