image

30 Nov 2024 5:50 AM GMT

Gold

ലോകത്തെ ഏറ്റവും വലിയ സ്വർണനിക്ഷേപം കണ്ടെത്തി, സമ്പത്ത് കുമിഞ്ഞ് കൂടി ഈ രാജ്യം

MyFin Desk

ലോകത്തെ ഏറ്റവും വലിയ സ്വർണനിക്ഷേപം കണ്ടെത്തി, സമ്പത്ത് കുമിഞ്ഞ് കൂടി ഈ രാജ്യം
X

ലോകത്തെ ഏറ്റവും വലിയ സ്വർണ നിക്ഷേപം കണ്ടെത്തി. മധ്യ ചൈനയിലാണ് 1,000 മെട്രിക് ടൺ നിലവാരമുള്ള അയിര് അടങ്ങിയ നിക്ഷേപം കണ്ടെത്തിയത്. ഹുനാൻ പ്രവിശ്യയിലെ ജിയോളജിക്കൽ ബ്യൂറോ പ്രവിശ്യയുടെ വടക്കുകിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന പിംഗ്ജിയാങ്ങിലാണ് ഇതെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചൈനീസ് സ്റ്റേറ്റ് മീഡിയയുടെ കണക്കനുസരിച്ച് , 600 ബില്യൺ യുവാൻ, (6,91,473 കോടി രൂപ) വിലമതിക്കുന്നതാണ് നിക്ഷേപം. 3 കിലോമീറ്റർ വരെ താഴ്ചയിലായാണ് ഇവിടെ സ്വർണം കിടക്കുന്നത്. ഇതോടെ ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് മൈനിൽ കണ്ടെത്തിയ 930 മെട്രിക് ടണ്ണിനെ മറികടന്ന് ഈ ശേഖരം ലോകത്തിലെ ഏറ്റവും വലിയ സ്വർണ ശേഖരമാകുമെന്നും പറയുന്നു. ലോകത്ത് മറ്റേതൊരു സ്വർണഖനിയേക്കാളും കൂടുതൽ സ്വർണം ഇവിടെയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

സ്വർണത്തിൻ്റെ സാന്നിധ്യം ചൈനയെ സാമ്പത്തികമായി വളരെയധികം ശക്തിപ്പെടുത്തും. രാജ്യാന്തര സ്വർണവിലയിൽ ചലനങ്ങൾ സൃഷ്ടിക്കാൻ പോലും ഈ സ്വർണഖനിയുടെ കണ്ടെത്തലിനു സാധിക്കും. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2,000 ടണ്ണിലധികം കരുതൽ ശേഖരം രാജ്യത്തിനുണ്ടെന്ന് ചൈന വ്യക്തമാക്കുന്നുണ്ട്. നിലവിൽ ലോകത്തിലെ മൊത്തം സ്വർണ ഉൽപാദനത്തിൻ്റെ 10 ശതമാനം ചൈനയിൽ നിന്നാണ്.