3 Feb 2024 5:54 AM
Summary
- 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 20 രൂപ കുറഞ്ഞ് 5810 രൂപയായി.
- 24 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 22 രൂപ കുറഞ്ഞ് 6,338 രൂപയായി.
- വെള്ളി വിലയും ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 77 രൂപയുമായി.
രണ്ട് ദിവസങ്ങളിലായി 240 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയില്‍ . ഇന്ന് സ്വര്‍ണ വില കുറഞ്ഞിരിക്കുകയാണ്. 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 20 രൂപ കുറഞ്ഞ് 5810 രൂപയായി. പവന് 160 രൂപ കുറഞ്ഞ് 46480 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2,038 ഡോളറാണ്.
24 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 22 രൂപ കുറഞ്ഞ് 6,338 രൂപയായി. പവന് 176 രൂപ കുറഞ്ഞ് 50,704 രൂപയുമായി. വെള്ളി വിലയും ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 77 രൂപയുമായി. ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 77.67 ഡോളറാണ്. ഡോളറിനെതിരെ 82.99 ലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്.