26 Dec 2024 9:20 AM GMT
Summary
- പത്ത് മാസത്തില്‍ സ്വര്‍ണവിപണിയിലെ കുതിപ്പ് 27 ശതമാനം
- ചാഞ്ചാട്ട സമയങ്ങളിലും വില ഗ്രാമിന് 7000 രൂപയ്ക്ക് മുകളില്‍
- അന്തരാഷ്ട്ര വിലയില്‍ 38% വളര്‍ച്ച
2024 ജനുവരി 2ന് ഗ്രാമിന് 5875 രൂപയും, പവന് 47,000 രൂപയുമായിരുന്നു സ്വര്‍ണവില. 31.10.24 ല്‍ 7455 രൂപ ഗ്രാമിനും,59640 രൂപ പവനും ആയി വില വര്‍ധിച്ചു.ഏകദേശം 27 ശതമാനത്തിന്റെ വില വര്‍ധനവാണ് ഈ കാലയളവില്‍ സ്വര്‍ണത്തില്‍ പ്രതിഫലിച്ചത്.
പിന്നീട് വില കുറഞ്ഞും കൂടിയും ചാഞ്ചാട്ടത്തില്‍ ആയിരുന്നെങ്കിലും 7000 രൂപയ്ക്ക് താഴെ സ്വര്‍ണവില എത്തിയില്ലെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
സ്വര്‍ണവില കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി 1700- 2000 ഡോളറില്‍ നിന്നും കാര്യമായി ഉയര്‍ച്ചയില്ലാതെ നിലനിന്നിരുന്നു. എന്നാല്‍ അന്താരാഷ്ട്ര സ്വര്‍ണവില 2050 ഡോളര്‍ ലെവലില്‍ നിന്നും കഴിഞ്ഞ ഒറ്റ വര്‍ഷം കൊണ്ട് 2790 ഡോളര്‍ വളരെ ഉയര്‍ന്നു. ഏകദേശം 38% ത്തോളം ഉയര്‍ച്ച അന്തരാഷ്ട്ര വിലയില്‍ രേഖപ്പെടുത്തി. ഇന്ത്യന്‍ രൂപ 83.25 ല്‍ നിന്നും 85 ഡോളറിലേക്ക് ദുര്‍ബ്ബലമായതും സ്വര്‍ണ വില ഉയരാന്‍ കാരണമായി.
ഇറക്കുമതി നികുതിയില്‍ കേന്ദ്ര ഗവണ്‍മെന്റ് 15 ല്‍ നിന്നും 6% ആക്കി കുറച്ചത് വിലയില്‍ 9% ത്തോളം കുറവ് വരുത്തുകയും ചെയ്തു.
വില ഉയരാനുണ്ടായ കാരണങ്ങള്‍ ,അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ ,കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍, ഇസ്രയേല്‍ - ഹമാസ് ,റഷ്യ - ഉക്രൈന്‍ യുദ്ധം മറ്റ് അന്തര്‍ദേശിയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയാണ്. ഉയര്‍ന്ന വില നിക്ഷേപകരില്‍ ഉയര്‍ത്തിയ ശുഭാപ്തി വിശ്വാസത്തിന്റെയും ഡിമാന്‍ഡിന്റെയും തെളിവാണ്.
അന്താരാഷ്ട്ര വിലയില്‍ ഉണ്ടായ ഉയര്‍ച്ചയും ,കറന്‍സിലുള്ള മാറ്റവും ഇംപോര്‍ട്ട് ഡ്യൂട്ടിയില്‍ ഉണ്ടായ മാറ്റവും പരിഗണിച്ചാല്‍ സ്വര്‍ണവിലയില്‍ ഉണ്ടായ മാറ്റം ഒരു വര്‍ഷം കൊണ്ട് 31 %. ആണ്.
പുതുവര്‍ഷം സ്വര്‍ണവിലയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായിരിക്കും.അമേരിക്കയില്‍ വന്ന ഭരണമാറ്റം ,ഫെഡ് പോളിസി നിലവില്‍ 2 തവണ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ എന്നിവ വിലപണിയെ സ്വാധീനിക്കും. അന്തര്‍ദേശീയ സംഘര്‍ഷങ്ങളില്‍ അയവ് വരുകയും ,ട്രംപ് അധികാരത്തിലെത്തുന്നതും മറ്റ് ഘടകങ്ങളാണ്.
ട്രംപിന്റെ പോളിസികള്‍ പണപ്പെരുപ്പം ഉയര്‍ത്തുകയും പലിശ നിരക്ക് ഉയര്‍ന്ന നിലയില്‍ നിര്‍ത്തേണ്ട സാഹചര്യം ഉണ്ടായാലും സ്വര്‍ണവിലയില്‍ തിരുത്തല്‍ സംഭവിക്കാം. 2200 - 2300 ഡോളറിലേക്ക് മാറാം. അല്ലെങ്കില്‍ പലിശ നിരക്ക് പ്രതീക്ഷിച്ചതിനെക്കാള്‍ കുറച്ചാല്‍ സ്വര്‍ണവില 2900- 3000 ഡോളറിലേക്ക് കടക്കുകയും ചെയ്യും.
കഴിഞ്ഞ വര്‍ഷം ഇംപോര്‍ട്ട് ഡ്യൂട്ടി കുറച്ചത് കള്ളക്കടത്ത് തടയാനും ,ഇംപോര്‍ട്ട് കുറച്ച് കറന്‍സിയെ സംരക്ഷിക്കാനും ആണ് അല്ലങ്കില്‍ ടഏആ യില്‍ വന്ന നഷ്ടത്തിന്റെ ഭാഗമാണ് എന്ന് പറയുന്നുണ്ട്. സ്വര്‍ണ മേഖലയിലും ഒരു ഗോള്‍ഡ് ഡിക്ലറേഷന്‍ വരുന്നതിന്റെ ഭാഗമാകാം ഇത്. അങ്ങനെ ആണ് എങ്കില്‍ ജ്വല്ലറി മേഖലയുടെ ഒര്‍ഗനൈസ്ഡ് മേഖലയിലേക്കുള്ള മാറ്റത്തിന്റെ വേഗത കരുത്താര്‍ജിക്കാമെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.