15 Jan 2024 6:27 AM GMT
Summary
- 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5815 രൂപയായി
- അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2,054 ഡോളറിലാണ്
- വെള്ളി വിലയില്‍ മാറ്റമില്ലാതെ 78 രൂപയായി തുടരുന്നു
വീണ്ടും വര്‍ധനയുടെ ട്രാക്കില്‍ സ്വര്‍ണ വില. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5815 രൂപയായി. പവന് 120 രൂപ വര്‍ധിച്ച് 46520 രൂപയുമായി. അന്താരാഷ്ട്ര സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായതോടെയാണ് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നു ദിവസങ്ങളില്‍ സ്വര്‍ണ വില ഉയര്‍ന്നത്.
ഇസ്രയേല്‍ ഹമാസ് യുദ്ധം നൂറു ദിനം കടക്കുകയാണ്. പക്ഷേ, സംഘര്‍ഷത്തില്‍ അയവൊന്നുമില്ല എന്നു മാത്രമല്ല കൂടുതല്‍ സംഘര്‍ഷഭരിതമാവുകയുമാണ്. അതിനൊപ്പം യുഎസ് പ്രൊഡ്യൂസര്‍ പ്രൈസ് ഡാറ്റയിലെ ഇടിവ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കല്‍ നേരത്തെ ആക്കാനുള്ള സാധ്യത ഉയര്‍ത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വില ഉയര്‍ച്ചയിലാണ്. ട്രോയ് ഔണ്‍സിന് 2,054 ഡോളറിലാണ് പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 17 രൂപ ഉയര്‍ന്ന് 6,344 രൂപയും പവന് 136 രൂപ വര്‍ധിച്ച് 50,752 രൂപയുമായി.
വെള്ളി വിലയില്‍ മാറ്റമില്ലാതെ 78 രൂപയായി തുടരുന്നു. ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 78.42 ഡോളറാണ്. ഡേളറിനെതിരെ 82.86 ലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്.