image

29 Sep 2023 6:08 AM GMT

Gold

സ്വര്‍ണം 6 മാസത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍

MyFin Desk

സ്വര്‍ണം 6 മാസത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍
X

Summary

  • 22 കാരറ്റ് സ്വര്‍ണം പവന് 43,000ന് താഴെ
  • വെള്ളി വിലയില്‍ ഇന്ന് വര്‍ധന
  • നാലു ദിവസത്തില്‍ പവന് ഉണ്ടായത് 1040 രൂപയുടെ ഇടിവ്


സംസ്ഥാനത്തെ സ്വര്‍ണ വില ഇന്ന് മാര്‍ച്ച് 16നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ആഗോള തലത്തില്‍ യുഎസ് ഡോളര്‍ ശക്തി പ്രാപിച്ചതും യുഎസ് ബോണ്ടുകളിലെ ആദായം ഉയര്‍ന്നു നില്‍ക്കുന്നതും അല്‍പ്പ ദിവസങ്ങളായി സ്വര്‍ണത്തിന് തിരിച്ചടി നല്‍കുകയാണ്. പലിശ നിരക്കുകള്‍ സംബന്ധിച്ച ആശങ്കകള്‍ ശക്തമായതും ഇതിന് ആക്കം കൂട്ടി.

സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 25 രൂപയുടെ ഇടിവോടെ 5365 രൂപയില്‍ എത്തി. ഇതോടെ പവന് 42,920 രൂപയിലാണ് ഇന്ന് വ്യാപാരം, അതായത് 200 രൂപയുടെ ഇടിവ്. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണ വില താഴേക്ക് പോകുന്നത്. നാലു ദിവസങ്ങളിലായി മൊത്തം 1040 രൂപയുടെ ഇടിവാണ് പവന് ഉണ്ടായത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 27 രൂപയുടെ ഇടിവോടെ 5853 രൂപയാണ് ഇന്നത്തെ വില, പവന്‍ 216 രൂപയുടെ ഇടിവോടെ 46,824 രൂപയിലെത്തി.


ആഗോള തലത്തില്‍ ഔണ്‍സിന് 1,863-1868 ഡോളര്‍ എന്ന തലത്തിലാണ് സ്വര്‍ണം വിനിമയം നടക്കുന്നത്. ജൂലൈയിലും ഓഗസ്റ്റിലും സെപ്റ്റംബര്‍ ആദ്യ പകുതിയിലും പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്.

സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഉയര്‍ച്ച രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ വില 1 രൂപയുടെ വര്‍ധനയോടെ 77.50 രൂപയിലെത്തി. എട്ട് ഗ്രാം വെള്ളിക്ക് 620 രൂപയാണ് വില. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇന്ന് മെച്ചപ്പെട്ടു. ഒരു ഡോളറിന് 83.09 രൂപ എന്ന നിലയിലാണ് ഇന്ന് കറന്‍സി വിനിമയം പുരോഗമിക്കുന്നത്.