image

14 April 2025 12:19 PM IST

Gold

സ്വര്‍ണവില 70,000ന് മുകളില്‍ തന്നെ; ഇന്ന് പവന് 120 രൂപ കുറഞ്ഞു

MyFin Desk

സ്വര്‍ണവില 70,000ന് മുകളില്‍ തന്നെ; ഇന്ന് പവന് 120 രൂപ കുറഞ്ഞു
X

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ നേരിയ ഇടിവ്. വിഷുദിനമായ ഇന്ന് പവന് 120 രൂപ കുറഞ്ഞു. 70,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണവില 70,000 കടന്നിരുന്നു. 70,160 രൂപയായിരുന്നു ശനിയാഴ്ചത്തെ സ്വര്‍ണവില. നാലുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 70,000 കടന്നത്.

18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 12 രൂപ കുറഞ്ഞ്‌ 7164 രൂപയായി. വെള്ളി വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപ കുറഞ്ഞ്‌ 104 രൂപയിലാണ് വ്യാപാരം.