image

12 April 2025 5:24 AM

Gold

70,000 കടന്ന് സ്വര്‍ണവില; മൂന്നു ദിവസത്തിനിടെ കൂടിയത് 4,360 രൂപ

MyFin Desk

gold updation price down 05 04 2025
X

സംസ്ഥാനത്ത് സ്വർണ്ണവില മൂന്നാം ദിവസവും റെക്കോർഡ് കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 25 രൂപയും, പവന് 200 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 70,160 രൂപയും ഗ്രാമിന് 8770 രൂപയുമായി വില ഉയർന്നു. ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാനത്ത് സ്വര്‍ണ വില പവന് 70,000 രൂപ കടക്കുന്നത്.

18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7220 രൂപയായി ഉയർന്നു. വെള്ളി വിലയും ഇന്ന് കൂടിയിട്ടുണ്ട്. ഗ്രാമിന് 2 രൂപ വർധിച്ച്‌ 107 രൂപ എന്ന നിരക്കിലാണ് വ്യാപാരം.