image

18 March 2024 5:46 AM GMT

Gold

സ്വര്‍ണ വില രണ്ട് ദിവസം അനങ്ങിയില്ല; ഇന്ന് കുറഞ്ഞത് 200 രൂപ

MyFin Desk

സ്വര്‍ണ വില രണ്ട് ദിവസം അനങ്ങിയില്ല; ഇന്ന് കുറഞ്ഞത് 200 രൂപ
X

Summary

  • ് 24 കാരറ്റ് സ്വര്‍ണ വിലയില്‍ ഗ്രാമിന് 23 രൂപയുടെ കുറവാണുണ്ടായത്
  • വെള്ളി വിലയില്‍ മാറ്റമില്ല
  • ആഗോള വിപണിയില്‍ സ്വര്‍ണ വില നേരിയ ഇടിവിലാണ്


കഴിഞ്ഞ ആഴ്ച്ചയിലെ അവസാന രണ്ട് ദിവസങ്ങളിലും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്. സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 25 രൂപ കുറഞ്ഞ് 6035 രൂപയിലേക്കെത്തി. പവന് 200 രൂപയുടെ കുറവോടെ 48280 രൂപയുമായി. ഇന്ന് 24 കാരറ്റ് സ്വര്‍ണ വിലയില്‍ ഗ്രാമിന് 23 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ വില 6,587 രൂപയായി. പവന് 184 രൂപ കുറഞ്ഞ് 52,696 രൂപയിലേക്കുമെത്തി. വെള്ളി വിലയില്‍ മാറ്റമില്ല ഗ്രാമിന് 80 രൂപയായി തുടരുന്നു.

അടുത്തിടെ ഗോള്‍ഡാമന്‍ സാക്‌സിന്റെ ആഗോള സ്വര്‍ണ വില അനുമാനം പുറത്തു വന്നിരുന്നു. 2024 അവസാനത്തോടെ സ്വര്‍ണ വില 2300 ഡോളര്‍ എത്തുമെന്നായിരുന്നു ആഗോള തലത്തിലെ പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ അനുമാനം. ഇന്ന് ആഗോള വിപണിയില്‍ സ്വര്‍ണ വില നേരിയ ഇടിവോടെ ട്രോയ് ഔണ്‍സിന് 2,146.74 ഡോളറിലാണ് പുരോഗമിക്കുന്നത്

പലിശ നിരക്കുകളില്‍ അടുത്തിടെ കുറവുണ്ടാകില്ലെന്ന സൂചനകളും ഇന്ത്യയിലെയും അമേരിക്കയിലെയും തെരഞ്ഞെടുപ്പുമൊക്കെ ഉടനെയൊന്നും സ്വര്‍ണ വില കുറയില്ലെന്ന സൂചനയാണ് നല്‍കുന്നത്. ഏറിയും കുറഞ്ഞുമങ്ങനെ വില അസ്ഥിരമായി തുടരാനാണ് സാധ്യത.