image

9 Dec 2023 7:30 AM GMT

Gold

ഇന്ന് ആശ്വസിക്കാന്‍ വകയുണ്ട്! സ്വര്‍ണ്ണ വിലയില്‍ പവന് 440 രൂപയുടെ കുറവ്

MyFin Desk

gold
X

Summary

  • ഈ മാസം റെക്കോഡ് ഉയരത്തിലെയതിനുശേഷമാണ് ഈ കുറവ്
  • 24 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 6,235 രൂപ
  • വെള്ളി വില ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 78 രൂപ


കാര്യമായ ഇടിവോടെ ഇന്ന് സ്വര്‍ണ്ണ വില. ഗ്രാമിന് 55 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. പവന് 440 രൂപയുടെയും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 25 രൂപ വര്‍ധിച്ചതിനുശേഷമാണ് ഈ ഇടിവിലേക്ക് എത്തിയത്. ഇതോടെ ഗ്രാമിന് 5715 രൂപയിലേക്കും പവന് 45720 രൂപയിലേക്കുമെത്തി.

ഈ മാസം റെക്കോഡ് ഉയരത്തിലെയതിനുശേഷമാണ് ഈ കുറവിലേക്ക് സ്വര്‍ണ്ണമെത്തുന്നത്. ഡിസംബര്‍ നാലിലെ 47,080 രൂപയായിരുന്നു റെക്കോഡ് വില. അതില്‍ നിന്നുമാണ് 45,720 രൂപയിലേക്ക് എത്തിയിരിക്കുന്നത്. പക്ഷേ, ഇനിയും വില ഉയരാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആഗോള തലത്തിലും സ്വര്‍ണ്ണ വില കുറവില്‍ തന്നെയാണ്. ഇന്ന്് ട്രോയ് ഔണ്‍സിന് 2,004 നിലയിലാണ് വ്യാപാരം നടക്കുന്നത്.

24 കാരറ്റ് സ്വര്‍ണ്ണത്തിന് ഇന്ന് കേരളത്തില്‍ ഗ്രാമിന് 60 രൂപ കുറഞ്ഞ് 6,235 രൂപയിലേക്കെത്തി. പവന് 480 രൂപ കുറഞ്ഞ് 49,880 രൂപയുമായി.

വെള്ളി വില ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 78 രൂപയിലേക്കെത്തിയിട്ടുണ്ട്.