19 Aug 2024 4:46 AM GMT
Summary
- പവന് 53360 രൂപ
- വെള്ളിവിലയില്‍ ഒരു രൂപയുടെ വര്‍ധനവ്
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.
ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമാണ് വില.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് വന്‍ വില വര്‍ധനവ് ഉണ്ടായിരുന്നു.
പവന് 840 രൂപയാണ് ഒറ്റയടിക്ക് കൂടിയത്.
18 കാരറ്റ് സ്വര്‍ണത്തിനും വില വ്യത്യാസമില്ല.
ഗ്രാമിന് 5515 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം വെള്ളിവിലയില്‍ ഒരു രൂപയുടെ വര്‍ധനവുണ്ടായി.
91 രൂപ രൂപയാണ് ഇന്നത്തെ വിപണിവില.