image

2 Aug 2024 5:21 AM GMT

Gold

പിന്നോട്ടില്ലെന്ന് പൊന്ന്; വില കയറുന്നത് ഇറങ്ങിയ വേഗത്തില്‍

MyFin Desk

പിന്നോട്ടില്ലെന്ന് പൊന്ന്;    വില കയറുന്നത് ഇറങ്ങിയ വേഗത്തില്‍
X

Summary

  • ഗ്രാമിന് ഇന്ന് വര്‍ധിച്ചത് 30 രൂപ
  • സ്വര്‍ണം പവന് 51840 രൂപ


സ്വര്‍ണവിലയുടെ കയറ്റത്തിന് വിശ്രമമില്ല.

ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്.

ഇതോടെ സ്വര്‍ണം പവന് 240 രൂപ വര്‍ധിച്ച് 51840 -ല്‍എത്തി

കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ച ശേഷം വിലയിടിഞ്ഞ

സ്വര്‍ണവിപണി ദിവസങ്ങള്‍ക്കുശേഷം തിരിച്ചുവരവ്

നടത്തുകയാണ്. എന്നാല്‍ വിലയുടെ പോക്ക് പഴയനിലയിലേക്ക്

എത്തും എന്ന പ്രതീതിയാണ് ഇപ്പോള്‍ ജനിപ്പിച്ചിരിക്കുന്നത്.

സ്വര്‍ണത്തിനെ നിക്ഷേപത്തിനുള്ള അവസരമായി കാണുന്നതാണ്

വില ഉയരാനുള്ള ഒരു കാരണം.

തന്നെയുമല്ല ഫെഡ് റിസര്‍വിന്റെ അടുത്തയോഗത്തില്‍ യുഎസ്

പലിശനിരക്ക് കുറക്കുമെന്ന സൂചനയും പുറത്തുവന്നുകഴിഞ്ഞു.

18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 20 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 5360 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

എന്നാല്‍ വെള്ളിവിലയില്‍ ഇന്നും മാറ്റമുണ്ടായില്ല.

ഗ്രാമിന് 90 രൂപ എന്നനിരക്കില്‍ വ്യാപാരം തുടരുകയാണ്.