21 Feb 2025 10:13 AM IST
Summary
- പവന് 360 രൂപ കുറഞ്ഞു
- സ്വര്‍ണം ഗ്രാമിന് 8025 രൂപ
- പവന്‍ 64200 രൂപ
സ്വര്‍ണവിലയില്‍ താല്‍ക്കാലികാശ്വാസം. ഇന്ന് സ്വര്‍ണവില റെക്കോര്‍ഡില്‍ നിന്നും താഴേക്കിറങ്ങി. ഗ്രാമിന് 45രൂപയും പവന് 360 രൂപയും കുറഞ്ഞു. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഗ്രാമിന് 8025 രൂപയും പവന് 64200 രൂപയുമായി കുറഞ്ഞു.
എങ്കിലും വില പവന് 64000-രൂപയ്ക്ക് മുകളില്‍ തന്നെയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാല്‍പോലും ഇപ്പോള്‍ ഒരു പവന്‍ ആഭരണത്തിന്റെ വില 70000 എത്തും. വിവാഹ പാര്‍ട്ടികള്‍ക്കാണ് ഇപ്പോള്‍ സ്വര്‍ണവില തിരിച്ചടിയായത്. വില നേരിയ രീതിയില്‍ കുറഞ്ഞാലും ബള്‍ക്കായി ആഭരണം വാങ്ങുന്നവര്‍ക്ക് അത് വലിയ ആശ്വാസമാകുന്നില്ല.
22 കാരറ്റ് സ്വര്‍ണവിലക്ക് അനുസൃതമായി 18 കാരറ്റിന്റെ വിലയും കുറഞ്ഞു. ഗ്രാമിന് 35 രൂപ കുറഞ്ഞ് 6605 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളിവിലയില്‍ മാറ്റമൊന്നുമില്ല. ഗ്രാമിന് 108 രൂപയാണ് ഇന്നത്തെ വിപണിവില.